ലാലേട്ടന് മുന്നില്‍ ഇരുന്നുറങ്ങി ശോഭ! കയ്യോടെ പൊക്കി; ഇത്ര ധൈര്യം ചാള്‍സ് ശോഭരാജില്‍ പോലും കണ്ടിട്ടില്ല!

ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്ന ഷോയാണ് ബിഗ് ബോസ്. ആ കാത്തിരിപ്പ് അങ്ങനെ അവസാനിച്ചിരിക്കുകയാണ്. കേരളത്തിലെവിടേയും ഇപ്പോള്‍ ചര്‍ച്ചാ വിഷയം ബിഗ് ബോസാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ആദ്യത്തെ ആഴ്ച പിന്നിടുമ്പോള്‍ മത്സരം ഓണ്‍ ആയിരിക്കുകയാണ്. ചെറിയ സമയത്തിനുള്ളില്‍ തന്നെ സംഗതി കളറായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

നൂറ് ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ പാലിച്ചു വേണം കഴിയാന്‍. വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെ ബിഗ് ബോസ് വീട്ടില്‍ സര്‍വ്വാസാധാരണമാണ്. എങ്കിലും തമാശകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടം കൂടിയാണ് ബിഗ് ബോസ് വീട് എന്നതും വസ്തുതയാണ്. ഇപ്പോഴിതാ രസകരമായൊരു രംഗം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയിരിക്കുകയാണ്.

shobha viswanath

ആദ്യത്തെ ആഴ്ച പിന്നിട്ടതോടെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഇന്നലെയും ഇന്നുമായിട്ടാണ് ബിഗ് ബോസ് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന്റെ വരവിനെ ആവേശത്തോടെയാണ് പൊതുവെ താരങ്ങള്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ സംസാരിച്ചു കൊണ്ടിരിക്കെ രസകരമായൊരു സംഭവമുണ്ടാവുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

താരങ്ങളോട് പോയ വാരത്തിലെ കാര്യങ്ങള്‍ ഓരോന്നായി ചോദിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമൊക്കെ ചെയ്യുകയായിരുന്നു മോഹന്‍ലാല്‍. ഇതിനിടെയാണ് രസകരമായ ആ സംഭവമുണ്ടാകുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ശോഭ വിശ്വനാഥ് മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ ഇരുന്നുറങ്ങുകയായിരുന്നു. എല്ലാവരും മോഹന്‍ലാലിനെ നോക്കിയിരിക്കുകയായിരുന്നു. അതിനാല്‍ ശോഭ ഉറങ്ങുന്നത് മറ്റാരും കണ്ടില്ല. പക്ഷെ മോഹന്‍ലാല്‍ ശോഭ ഉറങ്ങുന്നത് കാണുകയും പൊക്കുകയും ചെയ്തു.

ആരാണ് ഉറങ്ങുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ എല്ലാവരും പരസ്പരം നോക്കി. ഉറങ്ങിയ ആള്‍ കൈ പൊക്കെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോഴാണ് ശോഭ കൈ പൊക്കുന്നത്. ഇതോടെ ബിഗ് ബോസ് വീട്ടില്‍ ചിരിപൊട്ടുകയായിരുന്നു. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ ശോഭയോടായി മോഹന്‍ലാല്‍ ഞങ്ങള്‍ എന്താണ് സംസാരിച്ചതെന്ന് ചോദിക്കുകയും ചെയ്തു. ആകെ കുടുങ്ങിപ്പോയ ശോഭ ദോശയെക്കുറിച്ചല്ലേ എന്നൊക്കെ പറഞ്ഞു നോക്കി. എന്നാല്‍ ദോശയൊക്കെ തിന്ന് കഴിഞ്ഞെന്നായിരുന്നു മോഹന്‍ലാലിന്റെ കളിയാക്കല്‍.

രസകരമായ നിമിഷങ്ങളായിരുന്നു അരങ്ങേറിയത്. ഉറക്കത്തില്‍ താന്‍ രസ്മലായി കഴിക്കുകയായിരുന്നുവെന്നാണ് ശോഭ പറയുന്നത്. മോഹന്‍ലാല്‍ പരസ്യത്തിലേക്ക് കടന്ന സമയത്ത് താന്‍ പണ്ട് പഠിക്കുന്ന സമയത്ത് ബാക്ക് ബെഞ്ചിലിരുന്ന് ഉറങ്ങുമായിരുന്നുവെന്നും അന്ന് തന്നെ പിടികൂടാന്‍ പറ്റില്ലായിരുന്നുവെന്നും ശോഭ മറ്റുള്ളവരോട് പറയുന്നുണ്ട്. എന്നാല്‍ ഇത് മോഹന്‍ലാല്‍ ആണെന്നായിരുന്നു കൂട്ടുകാര്‍ നല്‍കിയ മറുപടി.

shobha viswanath

തമാശയ്ക്ക് പുറമെ ശോഭയുടെ മറ്റൊരു മുഖം കൂടി ഇന്ന് ബിഗ് ബോസ് വീട് കണ്ടു. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ താരങ്ങള്‍ക്കായി ബ്ലൈന്‍ഡ് ഫുട്‌ബോള്‍ എന്നൊരു ടാസ്‌ക് നല്‍കിയിരുന്നു. ടാസ്‌കില്‍ പെനാല്‍റ്റിയെടുക്കാന്‍ വന്ന ഒരാള്‍ ശോഭയായിരുന്നു. എന്നാല്‍ ശോഭയുടെ ഷൂട്ട് ഗോള്‍ ആയില്ല. പിന്നീട് ഇത് സെല്‍ഫ് ഗോളായിപ്പോയെന്ന് ശോഭയെ കളിയാക്കുകയും ചെയ്തിരുന്നു. ടാസ്‌കിന് ശേഷം ഇരു ടീമിലുള്ളവര്‍ക്കും ബിഗ് ബോസ് സമ്മാനം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ സമ്മാനം തനിക്ക് വേണ്ടെന്ന് ശോഭ പറഞ്ഞു. ക്യാപ്റ്റനായ അഖില്‍ മാരാര്‍ നിര്‍ബന്ധിച്ചിട്ടും ശോഭ സമ്മാനം വാങ്ങാന്‍ കൂട്ടാക്കിയില്ല. മോഹന്‍ലാല്‍ പോയ ശേഷവും മാരാര്‍ ശോഭയുടെ അരികിലെത്തിയിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ താന്‍ തൃപ്തയല്ലെന്നും അതിനാലാണ് വാങ്ങാത്തതെന്നും ശോഭ പറഞ്ഞു. ഈ സമയം ശോഭ സമ്മാനം വാങ്ങാതെ പോയത് തന്നോടുള്ള ദേഷ്യം കാരണമാണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാമെന്നും താന്‍ ഒട്ടും പാര്‍ഷ്വാലിറ്റി കാണിച്ചിട്ടില്ലെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്.

എന്നാല്‍ അഖില്‍ മാരാര്‍ പക്ഷപാതം കാണിച്ചുവെന്നും അത് കണ്ടുവെന്നും ശോഭ പറയുന്നുണ്ട്. ഇത് അടുത്തൊരു വഴക്കിലേക്ക് നയിക്കുമോ എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X