ടോപ് ഫൈവില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇവര്‍; തുറന്ന് പറഞ്ഞ് ശ്രുതി; ബിഗ് ബോസ് എനിക്ക് പറ്റിയ ഇടമല്ല!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും ഒരാള്‍ കൂടി പുറത്തായിരിക്കുകയാണ്. അഭിനേത്രിയായ ശ്രുതി ലക്ഷ്മിയാണ് ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായിരുന്നു ശ്രുതി. അതുകൊണ്ട് തന്നെ ശ്രുതിയുടെ പുറത്താകല്‍ അകത്തും പുറത്തും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ശ്രുതിയുടെ പുറത്താകല്‍.

പുറത്ത് വന്ന ശേഷം ശ്രുതി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ടോപ് ഫൈവിനെക്കുറിച്ചും തന്റെ സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ ശ്രുതി ഏഷ്യാനെറ്റിനോട് സംസാരിക്കുന്നുണ്ട്. ശ്രുതിയും റിനോഷും മിഥുനും തമ്മിലുള്ള സൗഹൃദം വലിയ ഹിറ്റായിരുന്നു. അതേക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്.

Shruthi Lakshmi

ഉണ്ടാക്കിയെടുത്ത സൗഹൃദമല്ല. ഞാനും റിനോഷുമാണ് ആദ്യം കണക്ടായത്. പിന്നെയാണ് അതിലേക്ക് മിഥുനും വരുന്നത്. ഞങ്ങളുടേത് ഉണ്ടാക്കിയെടുത്ത സൗഹൃദമല്ല. സംഭവിച്ചതാണ്. ഗെയിമിലേക്ക് സൗഹൃദം കൊണ്ടു വരില്ലെന്ന് പറഞ്ഞിരുന്നതാണ്. ഇനിയങ്ങോട്ട് സ്വന്തമായി നിന്നാണ് കളിക്കേണ്ടത്. ഗ്രൂപ്പായിട്ട് നിന്നാല്‍ പറ്റില്ല. അതിനാല്‍ ഗെയിം കഴിഞ്ഞുള്ള ഫ്രീയായ സമയത്താണ് ഞങ്ങള്‍ സംസാരിക്കാറുള്ളതെന്നും ശ്രുതി പറയുന്നു.

റിനോഷും മിഥുനും അവരുടേതായ ഗെയിം പ്ലാനുകളുണ്ടായിരുന്നു. പക്ഷെ ഞാനത് ചോദിക്കാനും പോയിട്ടില്ല എന്നെ ഉള്‍പ്പെടുത്തണെന്നും പറഞ്ഞിട്ടില്ല. അവര്‍ അവരുടെ ഗെയിം കളിക്കട്ടെ, ഞാന്‍ എന്റേതായ രീതിയില്‍ പോകാം എന്ന് തന്നെയായിരുന്നു തീരുമാനമെന്നും ശ്രുതി പറയുന്നു. താന്‍ മിസ് ചെയ്യുക അടുക്കളയായിരിക്കും. എനിക്ക് ഏറ്റവും ഇഷ്ടം അടുക്കളയാണെന്നും താരം പറയുന്നു.

ടോപ് ഫൈവില്‍ ഞാന്‍ ഇപ്പോഴും കണ്‍ഫ്യൂസ്ഡ് ആണ്. ബിഗ് ബോസ് വിന്നറില്‍ വേണ്ട ക്വാളിറ്റി എന്തെന്ന് ചോദിച്ചാല്‍ സമൂഹത്തിന് അവരില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ഉണ്ടാകണമെന്നാണ് ഞാന്‍ കരുതുന്നത്. അല്ലാതെ കണ്ണിംഗ് ആയിട്ടോ തന്ത്രപരമായിട്ട് കളിക്കുന്നയാളെ ആണോ വിന്നറായിട്ട് കാണേണ്ടത് എന്ന അഭിപ്രായം എനിക്ക് അവിടെ നിന്നുമില്ലായിരുന്നു. ഇപ്പോഴും ഇല്ലായെന്ന് ശ്രുതി പറയുന്നു.

നല്ല ക്വാളിറ്റിയുള്ള മനുഷ്യര്‍, നല്ല രീതിയില്‍ കളിച്ച് മുന്നോട്ട് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്രുതി വ്യക്തമാക്കുന്നു. അത്തരത്തില്‍ താന്‍ പറയുക മിഥുന്‍, റിനോഷ് എന്നിവരുടെ പേരുകളാണ് പറയുന്നതെന്നും ശ്രുതി പറയുന്നു. അഖില്‍ മാരാര്‍ എല്ലാ രീതിയിലും ബുദ്ധിമാനാണ്. പക്ഷെ ചില സമയത്ത് എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റുന്നുണ്ട്. വികാരങ്ങളെ നിയന്ത്രിച്ചാല്‍ അഖില്‍ മാരാര്‍ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടെന്നും ശ്രുതി പറയുന്നു.

Shruthi Lakshmi

സ്ത്രീകളില്‍ തനിക്ക് തോന്നുന്നത് റെനീഷയാണെന്നാണ് ശ്രുതി പറയുന്നു. റെനീഷ കരുത്തയാണെന്നാണ് ശ്രുതി പറയുന്നത്. അതേസമയം വസ്തുതകള്‍ അറിഞ്ഞ് സംസാരിക്കാറില്ല എന്നാണ് റെനീഷയെക്കുറിച്ച് ശ്രുതി പറയുന്നത്. ശരിയോ തെറ്റോ അറിയാതെ കയറി സംസാരിക്കാറുണ്ടെന്നാണ് ശ്രുതി പറയുന്നത്. അതേസമയം തന്റെ ബെസ്റ്റ് ഇനിയും പുറത്ത് വരാനില്ലെന്നും ബിഗ് ബോസ് തനിക്ക് പറ്റിയ ഒരിടമല്ലെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായതെന്നും ശ്രുതി പറയുന്നുണ്ട്.

ഇന്ന് ബിഗ് ബോസ് വീട് ആഘോഷ വേദിയായി മാറുകയാണ്. അവതാരകനായ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ ജന്മദിനാഘോഷമാണ് ഇന്ന് ബിഗ് ബോസില്‍ നടക്കുന്നത്. ലാലേട്ടന് വേണ്ടി താരങ്ങളുടെ പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X