മിഥുന് ഇഷ്ടമായിരുന്നുവെന്ന് കൂടുതല്‍ അറിയുന്നത് പുറത്ത് വന്ന ശേഷം; അഞ്ജൂസിനോട് പറയാനുള്ളത്!
ഏറ്റവും ഒടുവിലായി ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്നും പുറത്തായ താരമാണ് ശ്രുതി ലക്ഷ്മി. ശ്രുതിയുടെ പുറത്താകല്‍ അകത്തും പുറത്തും ഒരുപോലെ ഞെട്ടലുണ്ടാക്കിയ ഒന്നാണ്. ബിഗ് ബോസ് വീട്ടിലെ ശ്രുതിയുടെ സൗഹൃദങ്ങള്‍ പുറത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. റിനോഷിനോടും മിഥുനോടും ശ്രുതിയ്ക്കുണ്ടായിരുന്ന സൗഹൃദമാണ് ചര്‍ച്ചയായത്. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് ശ്രുതി.
തങ്ങളുടെ സൗഹൃദം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് ശ്രുതി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ കണക്കിലെടുക്കില്ലെന്ന് വ്യക്തമാക്കുന്നു ശ്രുതി ലക്ഷ്മി.

''മിഥുന് ഇഷ്ടമായിരുന്നുവെന്ന് മനസിലാകുന്നത് പുറത്ത് വന്നപ്പോഴാണ്. അവിടെ വളരെ തമാശ രൂപേണയാണ് മിഥുനും ഞാനും സംസാരിച്ചത്. എനിക്ക് വിശദീകരണം നല്‍കേണ്ടി വന്നത് റിനോഷുമായുള്ള ബന്ധത്തിന്റെ പേരിലാണ്. അവിടെയുള്ളപ്പോള്‍ ആ ബന്ധം തെറ്റായ രീതിയിലാണ് പുറത്ത് ചര്‍ച്ചയാകുന്നതെന്ന് കരുതിയിരുന്നില്ല. ഏറ്റവും ആത്മവിശ്വാസത്തോടെ പറയാന്‍ ഉദ്ദേശിച്ച ബന്ധം റിനോഷുമായുള്ളതായിരുന്നു. എന്റെ ബന്ധം പരിശുദ്ധമായിരുന്നു. റിനോഷിന്റേതും. അതില്‍ എന്തെങ്കിലും തെറ്റായി തോന്നിയിട്ടുണ്ടെങ്കില്‍ മാത്രമേ പേടിക്കേണ്ടതായിട്ടുള്ളൂ'' എന്നാണ് ശ്രുതി പറയുന്നത്.
പുറത്ത് ഇറങ്ങിയപ്പോഴാണ് ഇതിങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് മനസിലായത്. അത് വളരെ വിഷമമുണ്ടാക്കിയെന്നും ശ്രുതി തുറന്ന് പറയുന്നു. തങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍ കണ്ട് ചിരിച്ചുവെന്നും ശ്രുതി പറയുന്നു. ബിഗ് ബോസുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. ഞാന്‍ കാരണം അവര്‍ ട്രോളുണ്ടാക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ സന്തോഷം. ഞാന്‍ ഞാനായിട്ടാണ് നിന്നത്. അവിടെ ചെയ്ത ഒരു കാര്യത്തിലും കുറ്റബോധമില്ല എന്നും ശ്രുതി വ്യക്തമാക്കുന്നു.
ബിഗ് ബോസില്‍ വച്ച് അഞ്ജൂസ് റോഷ് ശ്രുതിയെ ഉമ്മ വച്ചു എന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ അഞ്ജു വളരെ വിഷമിക്കുകയും ചെയ്തിരുന്നു. പുറത്തെത്തിയ ശേഷം ശ്രുതി കൂടുതല്‍ സംസാരിക്കുമെന്നും അഞ്ജു നേരെത്ത പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ചും അഭിമുഖത്തില്‍ ശ്രുതി പ്രതികരിച്ചു.

''അഞ്ജു മോളേ നീ പേടിക്കണ്ട. നമ്മളത് വളരെ കാഷ്വല്‍ ആയിട്ട് കണ്ടതാണ്. അഞ്ജുവിനെ ഞാന്‍ കൊച്ചു പെങ്ങളായിട്ടാണ് കണ്ടത്. ഞാനും ആ വീഡിയോ കണ്ടിരുന്നു. എന്തോ കാണിച്ചു, അവള്‍ ഊതുന്നു. അതിനെയാണ് ആളുകള്‍ വളച്ചൊടിക്കുന്നത്. അതിലൊന്നും ഡിപ്രസ്ഡ് ആവേണ്ട ഒരു കാര്യവുമില്ല. അഞ്ജുവിന്റെ വേണ്ടപ്പെട്ടവരോട് സംസാരിക്കണമെങ്കില്‍ ഞാന്‍ സംസാരിക്കാം. നമ്മള്‍ വളരെ പരിശുദ്ധമായിട്ടാണ് ഇടപെട്ടത്, വേറൊന്നുമില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് ചിന്തിച്ച് പേടിക്കേണ്ടതില്ല'' എന്നാണ് ശ്രുതി അഞ്ജുവിനോടായി പറയുന്നത്.
എന്റേയും റിനോഷിന്റേയും സൗഹൃദം മോശമായിട്ടാണ് പുറത്ത് ചര്‍ച്ചയായത്. എന്നാല്‍ ചാനല്‍ ഒരിക്കലുമത് മോശമായ രീതിയിലല്ല പുറത്ത് വിട്ടത്. വ്യാഖ്യാനിക്കുമ്പോഴാണ് കുഴപ്പം എന്നും ശ്രുതി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ബിജിഎമ്മൊക്കെയിട്ട് വീഡിയോ ഉണ്ടാക്കുകയായിരുന്നു. അങ്ങനെ ചെയ്യുന്നവരോട് ഒന്നും പറയാനില്ല. ഈ നിമിഷം വരെ ചാനലോ ഷോയോ ഒന്നും ചെയ്തിട്ടില്ല എന്ന് ശ്രുതി വ്യ്കതമാക്കുന്നു.
റിനോഷ് ടോപ് ഫൈവില്‍ വരുമെന്ന് തന്നെ വിശ്വസിക്കുന്നു. റിനോഷിന് വ്യക്തമായ ധാരണയുണ്ട്. നല്ല ബുദ്ധിയുണ്ട്. കാര്യങ്ങള്‍ പഠിക്കും. ഓട്ട മത്സരത്തില്‍ ആമ ജയിച്ചത് പോലെയാണെങ്കില്‍ റിനോഷ് ജയിക്കാന്‍ സാധ്യതയുണ്ട. എന്നാല്‍ അതിന് മുന്നില്‍ അഖില്‍ മാരാര്‍ എന്നൊരു വലിയ സിംഹം നില്‍പ്പുണ്ട്. എന്തായാലും ടോപ് ഫൈവിലെത്തും എന്നാണ് റിനോഷിനെക്കുറിച്ച് ശ്രുതി പറയുന്നത്.


Click it and Unblock the Notifications











