ശോഭയുടെ ബിസിനസിനെ ബാധിക്കുന്ന രീതിയിലായി കാര്യങ്ങൾ; അഖിൽ അച്ഛനെക്കുറിച്ച് പറഞ്ഞത് വേദനിപ്പിച്ചു: സുഹൃത്തുകlൾ

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഫൈനൽ ഫൈവിൽ എത്തി നിൽക്കുകയാണ് ശോഭ വിശ്വനാഥ്. ഈ സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ശോഭ. ഫിസിക്കൽ ഗെയിമുകളിലൊക്കെ ശോഭയുടെ പ്രകടനം കയ്യടി നേടിയിരുന്നു. അതേസമയം അഖിൽ മാരാരുമായുള്ള ശോഭയുടെ വഴക്കുകളാണ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയത്. ടോം ആൻഡ് ജെറി ആയിട്ടാണ് ഇവരെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. പലപ്പോഴും ഇവരുടെ വഴക്കുകൾ അതിരുവിടുന്ന സാഹചര്യവും ഉണ്ടായി.

ഇന്ന് നടക്കുന്ന ഫിനാലെയിൽ ടോപ് 3 ൽ വരുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു മത്സരാർത്ഥി ശോഭയാണ്. അതിനിടെ ശോഭയെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ബാറ്റിൽ ഓഫ് ഒർജിനൽസ് എന്ന ഈ സീസണിൽ കപ്പ് നേടാൻ യോഗ്യതയുള്ള മത്സരാർത്ഥി തന്നെയാണ് ശോഭയെന്ന് സുഹൃത്തുക്കളായ അന്നയും ശ്രീരമയും പറയുന്നു. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

sobha akhil

ശോഭ കപ്പ് നേടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അവൾക്ക് അത്രയും വിന്നിങ് സ്പിരിറ്റാണ്. ഞങ്ങൾക്ക് അറിയുന്ന ശോഭ തന്നെയാണ് അവിടെ. ഇത് ബാറ്റിൽ ഓഫ് ഒറിജിനൽസ് ആണെങ്കിൽ ശോഭ അതിൽ ജയിക്കേണ്ടയാൾ തന്നെയാണ്. ശോഭ എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കും. പ്രേക്ഷകർ എന്ത് വിചാരിക്കും എന്ന ചിന്തയൊന്നും ആൾക്കില്ല. അങ്ങനെയാണ് കരുതിയിരുന്നതെങ്കിൽ അവിടെ പറഞ്ഞ പല കമന്റുകളും ശോഭ പറയില്ലായിരുന്നു. വരാനിരിക്കുന്നത് എന്താണെന്ന് ചിന്തിക്കാതെ മനസിലുള്ളത് അതുപോലെ ചെയ്യുന്ന ആളാണ് ശോഭയെന്ന് അവർ പറയുന്നു.

അഖിലുമായുള്ള വഴക്കിനെ കുറിച്ചും ഇരുവരും സംസാരിച്ചു. അഖിലിന്റെ കമന്റുകൾ ചിലപ്പോൾ പരിധി വിടാറുണ്ട്. പ്രേക്ഷകർ എന്ന നിലയിൽ നമുക്ക് അത് ഗെയിമിന്റെ ഭാഗമാണ്, എന്റർടൈൻമെന്റ് കൊണ്ടുവരാൻ ചെയ്യുന്നതാണ് എന്നൊക്കെ തോന്നും. എന്നാൽ അത് കേൾക്കുന്ന ആളെ സംബന്ധിച്ച് സുഖമുള്ള കാര്യമായിരിക്കില്ല. അഖിലിന്റെ ചില പരാമർശങ്ങൾ ശോഭയെ വേദനിപ്പിക്കുന്നത് മുമ്പ് അത്തരം വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉള്ളത് കൊണ്ടാണ്.

ശോഭ അതിനകത്ത് ചെന്ന് മറ്റൊരാളായി മാറിയിട്ടില്ലെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. ലാലേട്ടനൊപ്പമുള്ള ആദ്യ എപ്പിസോഡ് മുതൽ ഞങ്ങളോട് സംസാരിക്കുന്നത് പോലെയാണ് ശോഭ സംസാരിക്കുന്നത്. അതിൽ എന്തെങ്കിലും സംശയമുള്ളവർക്ക് വഴുതക്കാട് ശോഭയുടെ സ്ഥാപനമായ വീവേഴ്‌സ് വില്ലേജിലേക്ക് വരാം. അരമണിക്കൂർ ശോഭയോട് സംസാരിച്ചാൽ ആ സംശയം മാറും. എപ്പോഴും ഇങ്ങനെ സംസാരിച്ചു കൊണ്ട് നടക്കുന്ന വളരെ ലൈവ് ആയിട്ട് നിൽക്കുന്നയാളാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് ശോഭയുടെ ബിസിനസിനെയടക്കം ബാധിക്കുന്ന രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നതെന്നും അന്ന പറഞ്ഞു. അതൊന്നും ഷോയുടെ ഭാഗമായിട്ട് ഉണ്ടാകുന്നത് ആകരുതെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. ശോഭയെ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടെന്ന് അറിയാം. ചിലപ്പോൾ ഫാൻ ഗ്രൂപ്പുകൾ ആകാം. എന്നാൽ അതൊന്നും അല്ലാതെ ശോഭയുടെ വിജയം കാണാൻ ആഗ്രഹിക്കാത്ത നിരവധി പുറത്തുണ്ട്. അവരാകാം എന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞ പത്ത്, പന്ത്രണ്ട് ദിവസത്തിലാണ് ഇത് കാണുന്നത്, അന്ന പറയുന്നു.

sobha akhil

ശോഭയുടെ അച്ഛൻ അഖിലിന്റെ അടുത്ത് വന്ന് സംസാരിച്ചത് സ്ക്രീൻ സ്‌പേസിന് വേണ്ടിയാണെന്ന് പറഞ്ഞത് വളരെയധികം വേദനിപ്പിച്ചെന്ന് ശ്രീരമ പറഞ്ഞു. അവർ നല്ല പ്രായമുള്ളവരാണ്. ഞങ്ങളെ കാണുന്നത് പോലെ തന്നെയാണ് അവിടെ ചെന്നപ്പോൾ അഖിലിനെയും റെനീഷയെയും എല്ലാവരെയും കണ്ടത്. അച്ഛൻ അഖിലുമായി കുറെ നേരം സംസാരിച്ചു. ശോഭ ചെയ്തതെല്ലാം ക്ഷമിക്കണമെന്നാണ്‌ അച്ഛൻ പറഞ്ഞതെന്ന് ഹൗസിലെത്തിയ അന്ന വ്യക്തമാക്കി.

പുറത്തെത്തിയ ശേഷം അഖിലും ശോഭയും സുഹൃത്തുക്കളാകുമോ എന്ന ചോദ്യത്തിന് അതിപ്പോൾ പറയാൻ കഴിയില്ലെന്നായിരുന്നു കൂട്ടുകാരുടെ മറുപടി. അവൾക്ക് എത്രമാത്രം വേദനിച്ചിട്ടുണ്ടെന്ന് പുറത്തെത്തിയാലേ അറിയൂ. അതുപോലെ കുറച്ചു നേരം സംസാരിച്ചാൽ അവർ നല്ല സുഹൃത്തുക്കൾ ആകാനും സാധ്യതയുണ്ട്. ശോഭയെ അറിയുന്നത് വച്ച് അങ്ങനെയാണ് തോന്നുന്നത്. പക കൊണ്ട് നടക്കുന്ന ആളല്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X