ഷോ അലങ്കോലമാക്കിയത് റെനീഷയുടെ തിരക്കഥ; എല്ലാം മാരാരുടെ തലയിലിട്ടു; നടന്നത് വിലകുറഞ്ഞ ഗെയിം!
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ഏറ്റവും നാടകീയമായ രംഗങ്ങള്‍ക്കായിരുന്നു കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. മോഹന്‍ലാലിന് മുന്നില്‍ വച്ച് താരങ്ങള്‍ തമ്മില്‍ വഴക്കിടുകയായിരുന്നു. സാഗറും അഖില്‍ മാരാരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ലൈവ് കട്ടാക്കുക വരെയുണ്ടായി. ഇതേസമയം ഈ അടിയുടെ യഥാര്‍ത്ഥ കാരണക്കാരി റെനീഷ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പ്രശ്‌നം ഇത്രത്തോളം ഗുരുതരമാക്കുന്നതിന് റെനീഷയുടെ പങ്ക് വളരെ വലുതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റെനീഷയും സെറീനയും നടത്തിയ പ്രതികരണങ്ങളെ തുടര്‍ന്നാണ് ബിഗ് ബോസ് വീട് ബഹളമയമാകുന്നത്. ഇപ്പോഴിതാ താരത്തിനെതിരെയുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ ശരിക്കും ആ ഒരു ഷോ അലങ്കോലമാക്കിയത് ആര് എന്ന് ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ അത് റെനീഷയാണെന്ന് ഞാന്‍ പറയും ടാസ്‌കിനിടയില്‍ മാരാര്‍ അമ്മൂമ്മയുടെ എന്നു പറഞ്ഞു പക്ഷേ പേരെടുത്ത് പറയുന്നില്ല പക്ഷേ ഏയ്ഞ്ചലീനെ നോക്കി ആണെന്ന് പലര്‍ക്കും തോന്നുന്നു ശരിയാണ് പക്ഷേ അവിടെ ലാലേട്ടന്‍ വന്നു എല്ലാവരും മുമ്പിലിരിക്കുന്നു. ആരും ഇതേക്കുറിച്ച് അവിടെ വച്ച് പ്രതികരിക്കുന്നില്ല.
ആ സമയം റെനീഷ പറയുകയാണ് എന്റെ അമ്മുമ്മയെ ആണ് വിളിച്ചിരുന്നത് എങ്കില്‍ എന്ന് പറഞ്ഞ് അനാവശ്യമായി സംസാരം സ്റ്റാര്‍ട്ട് ചെയ്യുന്നു ഒന്നോര്‍ക്കണം റിലീസായ എല്ലാ പറഞ്ഞത് പറഞ്ഞു എന്ന് പറയുന്ന കുട്ടിക്ക് പോലും അറിയില്ല ആ കുട്ടിയാണ് പറഞ്ഞതെന്ന് അനാവശ്യമായി ഈ ടോപ്പിക്ക് എടുത്തിരുന്നു അവിടെ ബഹളമാകുന്നു എല്ലാവരും കയറി ഇടപെടുന്നു മാപ്പ് പറയണം എന്നു പറയുന്നു.അതാണ് അവിടെ കണ്ടത് കാരണം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു തിരക്കഥയാണ്.
കാരണം തലേദിവസം ലാലേട്ടന്‍ വരുന്നു മധു വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പ് എന്ന് മാരാര്‍ പറയുന്നു താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്നും പറയുന്നത് പക്ഷേ മധുവിന്റെ കുടുംബത്തിന് അത് വേദനിപ്പിച്ചെങ്കില്‍ പ്രേക്ഷകരോടും അവരോടും മാപ്പു പറയുന്നു അപ്പോള്‍ പുറത്ത് മൊത്തം ഡിഗ്രേഡിങ് ആണ് മാരാര്‍ എന്ന് ധരിച്ച് റെനീഷയും പങ്കാളിയും ഇത് നല്ലൊരു അവസരമാണ് എന്ന് കണ്ടുകൊണ്ടാണ് ഈസ്റ്റര്‍ ദിവസം അവിടെ ഒരു ഷോ നടത്തുന്നത് എത്ര മരാര്‍ക്കെതിരെ ശബ്ദിച്ചിട്ടും പ്രകോപിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
വ്യക്തിപരമായി മാപ്പ് പറയില്ല എന്ന് ഉറച്ചു തന്നെ നിന്നു അവസാനിച്ചു എന്ന് കരുതുന്ന സമയത്താണ് റെനീഷയുടെ വക്താവ് ആയിട്ടുള്ള അവളുടെ ബെസ്റ്റ് ഫ്രണ്ട് പോയി സാഗറിനോട് ചെന്ന് പറയുന്നത് മുമ്പുണ്ടായ ഇന്‍സ്റ്റന്റ് നെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു നിങ്ങളെ നോക്കിയാണ് അന്ന് പറഞ്ഞതെന്ന്. അവന്‍ ക്യാപ്റ്റന്‍സി ബാഡ്ജ് കൈമാറാന്‍ വന്ന മാരാറിന്റെ അടുത്ത് പറയുന്നു ഇത് അവിടെ ഇരിക്കട്ടെ ആദ്യം ഇതിനൊരു തീരുമാനം ഉണ്ടായിട്ട് നീ അത് ഇട്ടാല്‍ മതി നിന്നെക്കൊണ്ട് ഞാന്‍ മാപ്പുപറയിക്കും അവന്‍ അത് കേട്ടിട്ടിട്ടുപോലും ഇല്ല മറ്റൊരാള് അതായത് റെനീഷയുടെ ഫ്രണ്ട് പറഞ്ഞത് കേട്ടിട്ടാണ് അവന്‍ നടത്തുന്നത്.

അതിന്റെ പേരില്‍ ആണ് പിന്നെ അവിടെ തള്ളുന്നതും ബാഡ്ജ് കൊടുക്കാതെ പോകുന്നത് അപ്പോള്‍ മൊത്തത്തില്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും അത് റെനീഷയും ഫ്രണ്ടും കൂടി തയ്യാറാക്കിയ നല്ല ഒരു തിരക്കഥയും അലമ്പും ആയിരുന്നു പക്ഷേ കുറ്റം മുഴുവന്‍ മാരാരുടെ തലയിലോട്ട് ഇട്ടു എന്നതാണ് വാസ്തവം.
ശരിക്കും റെനീഷ അവിടെ കളിക്കുന്നത് വിലകുറഞ്ഞ ഗെയിം ആണ് അവിടെ ലാലേട്ടന്‍ എന്ന ഒരു വ്യക്തി നില്‍ക്കുന്നുണ്ട് എന്നൊരു റെസ്‌പെക്ട് എങ്കിലും കാണിക്കണം ആയിരുന്നു എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ട് അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ഞാന്‍ പറഞ്ഞത് ശരിയല്ലേ നിങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുക.


Click it and Unblock the Notifications