ആ ചിരിക്ക് പിന്നില്‍ ഇത്രയും വേദനയുണ്ടായിരുന്നുവോ! ഫിനിക്‌സ് പക്ഷി; ലച്ചുവിന് സല്യൂട്ട്
ബിഗ് ബോസ് വീടിന് അകത്തുള്ളവരേയും പുറത്തുള്ളവരേയും ഒരുപോലെ പിടിച്ചലച്ചിരിക്കുകയാണ് ലച്ചു. തന്റെ ജീവിത കഥ ലച്ചു വീട്ടിലുള്ളവര്‍ക്ക് മുന്നില്‍ ്പറഞ്ഞപ്പോള്‍ കേട്ടു നിന്നവരെല്ലാം പൊട്ടിക്കരയുകയായിരുന്നു. പിന്നാലെ ദേവുവിന് പാനിക് അറ്റാക്ക് വരെയുണ്ടായി. ഈ സീസണില്‍ വന്നവരില്‍ ഇത്രത്തോളം പ്രതിസന്ധികളെ ജീവിതത്തില്‍ നേരിടേണ്ടി വന്ന മറ്റൊരാളുണ്ടാകില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. തന്റെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെയാണ് ലച്ചു സംസാരിച്ചത് എന്നത് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബിഗ് ബോസ്സിലെ താങ്കളുടെ ഗെയിം ഇഷ്ടമാണേലും അല്ലേലും, നിങ്ങളുടെ ആ ചിരിയുടെ ഉള്ളില്‍ ഇത്രത്തോളം വേദന ഉണ്ടായിരുന്നു എന്ന് ഇന്ന് ലൈവ് കണ്ടപ്പോള്‍ ആണ് മനസിലായത് എന്നാണ് സോഷ്യല്‍ മീഡിയ ലച്ചുവിനോടായി പറയുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രീതി എന്ന ആരാധിക പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ജീവിത കഥ പറയല്‍ ബിഗ്‌ബോസില്‍ ഒരുപാട് കേട്ടിട്ടുണ്ട് ചിലതൊക്കെ കേള്‍കുമ്പോള്‍ മടുപ്പ് തോന്നും പക്ഷേ ഇന്ന് ലച്ചു തന്റെ കഥ പറഞ്ഞപ്പോള്‍ ശരിക്കും വല്ലാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി ബിഗ്‌ബോസ് വീട്ടിലെ സകലരും നിര്‍വ്വചിക്കാനവാത്ത വിധത്തില്‍ തകര്‍ന്നു പോയി....! തന്റെ ജീവിതത്തില്‍ സംഭവിച്ചതും അടുത്ത ആള്‍ക്കാരില്‍ നിന്നും അനുഭവിച്ചതുമായത് ലച്ചുവിനെ വളരെ ശക്തയായ ഒരു മനുഷ്യനാക്കിയിട്ടുണ്ട്..
അവളുടെ ഇപ്പോഴത്തെ നിലപാടുകളും ജീവിത കാഴ്ചപ്പാടുകളും അത്തരം അനുഭവങ്ങളില്‍ നിന്ന് പരുവപ്പെട്ട് വന്നതാവാം നമ്മില്‍ പലരും കടന്ന് പോയിട്ടില്ലാത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് കഥകള്‍ മാത്രയിരിക്കെ അത് അനുഭവിച്ചവര്‍ക്ക് ജീവിതം മുഴുവന്‍ അടയാളപ്പെടുത്തുന്ന ഒന്നാണ് !
അവള്‍ ഒരു പോരാളിയാണ് ജീവിതം അവസാനിക്കുമെന്ന് വിചാരിച്ചിടത്ത് ഉയര്‍ന്ന് പറന്നവള്‍ ഒരു ശക്തികും തകര്‍ക്കാന്‍ കഴിയില്ലന്ന ആത്മവിശ്വാസത്തിന്റെ ഉറച്ച രൂപം.

ആയിരം പ്രശ്‌നങ്ങള്‍ ജീതത്തില്‍ അഭിമുഖീകരിച്ചെന്ന് വരാം അതിനെയൊക്കെ പുഞ്ചിരിയോടെ നേരിടാന്‍ ഈ പെണ്‍കുട്ടി പഠിപ്പിക്കുന്നു ! പൊരുതാന്‍ തീരുമാനിച്ചവര്‍ക്ക് ഒരു വേദനയും തടസ്സമാകില്ല..... വിജയം അവരെ തേടി വരും....സല്യൂട്ട് ലച്ചു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് സമാനമായ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.
തനിക്ക് പതിമൂന്നാം വയസില്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് ജീവിതകഥയില്‍ ലച്ചു തുറന്നു പറഞ്ഞിരുന്നു. ആറ് വര്‍ഷത്തോളം തനിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നാണ് താരം തുറന്നു പറഞ്ഞത്. കാമുകനില്‍ നിന്നുമുണ്ടായ മോശം അനുഭവവും താരം വെളിപ്പെടുത്തി. തന്നെ വീട്ടില്‍ കയറി ചിലര്‍ തല്ലിയതും താരം വെളിപ്പെടുത്തുകയുണ്ടായി. പിന്നാലെ ബിഗ് ബോസ് വീട് കണ്ണീര്‍ക്കളമായി മാറുകയായിരുന്നു. താരങ്ങളെല്ലാം പൊട്ടിക്കരയുകയായിരുന്നു.


Click it and Unblock the Notifications