ഓരോ മണിക്കൂറിലും നിലപാടും വാക്കും മാറ്റുന്നു; ദേവുവിന്റെ കള്ളത്തരങ്ങള്‍ അക്കമിട്ട് പറഞ്ഞ് കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ദേവു. ആദ്യ ദിവസം തന്നെ ദേവു അടിയുണ്ടാക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേവുവിനെതിരേയും ദേവുവിന്റെ നിലപാടുകള്‍ക്കുമെതിരേയും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പ്രധാനമായും വിഷ്ണുവുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ദേവു വിമര്‍ശിക്കപ്പെടുന്നത്. ഇപ്പോഴിതാ ദേവുവിനെതിരെയുള്ള ഒരു ബിഗ് ബോസ് ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വിഷ്ണു എന്ന ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ഓരോ ദിവസവും ഓരോ മണിക്കൂറും സ്വന്തം അവസ്ഥക്ക് അനുസരിച്ച് നിലപാടും വാക്കും മാറ്റി മാറ്റി പറയാന്‍ യാതൊരു ഉളുപ്പും ഇല്ലാത്ത ഏറ്റവും ഇറിറ്റേറ്റിംഗ് മത്സരാര്‍ത്ഥി ആയിക്കൊണ്ട് ഇരിക്കുകയാണ് ദേവു എന്നാണ് കുറിപ്പില്‍ പറയുന്നത്. പിന്നാലെ അക്കമിട്ട് ദേവുവിനെതിരെ കുറിപ്പില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

1. ഇത്രയും കാലം വിഷ്ണുവിന്റെ പിന്നാലെ ലൗ ട്രാക്ക് പിടിക്കാന്‍ നോക്കിയിട്ട് അവന്‍ അത് മനസ്സിലാക്കി ഒഴിവായപ്പോള്‍ ഇപ്പൊ നൈസ് ആയിട്ട് അവള് എല്ലാവരുടെയും അടുത്ത് അങ്ങോട്ട് ചെന്ന് അവനാണ് എന്റെ പുറകെ നടന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു.

2. ഇന്ന് മനീഷ ദേവുവിനോട് ശ്രുതി - റിനോഷ് സൗഹൃദത്തില്‍ ശ്രുതി റിനോഷിന്റെ കാര്യത്തില്‍ പൊസസീവ് ആണെന്ന് പറയുമ്പോള്‍ ഉടനെ ദേവു ചോദിക്കുന്നു അതിനു ഫ്രണ്ട്ഷിപ്പില്‍ പൊസസീവ്‌നെസ് കാണിക്കേണ്ട ആവിശ്യം എന്താണെന്ന്? ഇത്രയും നാള്‍ നിന്റെ കാര്യത്തില്‍ ഞാന്‍ പൊസസീവ് ആണെന്ന് വിഷ്ണുവിനോട് പറഞ്ഞു നടന്നവള് ആണ് ഈ ചോദ്യം ചോദിക്കുന്നത്?

3. ഇന്ന് ദേവുവിനോട് അഞ്ചു ചോദിക്കുന്നു സത്യത്തില്‍ ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചേച്ചിക്ക് അവനോടു ഉണ്ടായിരുന്നത് ലവ് ആയിരുന്നില്ലേ എന്ന്, ആദ്യം ഉരുണ്ടു കളിച്ചെങ്കിലും ലാസ്റ്റ് അവള് പറയുന്നു ഇനി എന്റെ മനസ്സില്‍ അങ്ങനെ ആണെങ്കില്‍ പോലും പറഞ്ഞിട്ട് കാര്യമില്ലല്ലോ, അവന്‍ എന്നെ ഒഴിവാക്കിയില്ലെ എന്ന്.. അപ്പോ അവള് ഇത്രയും നാള്‍ മറ്റുള്ളവരോട് വിഷ്ണു ആവശ്യപ്പെട്ടത് കൊണ്ട് ഞാന്‍ സൗഹൃദം മാത്രം കാണിച്ചതാ, അല്ലാതെ ഞാന്‍ എന്താ അവന്റെ മസില്‍ കണ്ട് പ്രേമിക്കാന്‍ നടക്കുവാണോ എന്ന് തള്ളിയത് മൊത്തം കള്ളം ആണെന്ന് തെളിഞ്ഞില്ലെ.

4. അഞ്ചുനോട് തന്നെ അവള് പറയുന്നു എനിക്ക് ശ്വാസം മുട്ടല്‍ വന്നപ്പോ അവന്‍ ദൂരെ വന്നു നോക്കി നിന്നതല്ലാതെ അടുത്തേക്ക് വന്നില്ല, എന്നെ മിഥുന്‍ ആണ് എടുത്തു അകത്തു കൊണ്ട് പോയതെന്ന്, അതായത് വിഷ്ണു അടുത്ത് വന്നു സ്‌നേഹം കാണിക്കാന്‍ അവള് ഇറക്കിയ ഓവര്‍ ആക്ടിംഗ് ആയിരുന്നു ഇന്നത്തെ ശ്വാസം മുട്ടലും.. വിഷ്ണു നൈസ് ആയിട്ട് ഒഴിഞ്ഞു നിന്നപ്പോള്‍ അവളുടെ ആ കള്ളത്തരം കൂടി പൊളിഞ്ഞു.

5. മോണിംഗ് ടാസ്‌കില്‍ വിഷ്ണു അവളെ റോബോട്ട് എന്ന് വിളിച്ച ദേഷ്യത്തില്‍ അവനെ പറ്റി എല്ലാവരോടും കുറ്റം പറഞ്ഞു നടക്കുന്ന കൂട്ടത്തില്‍ അവള് പറയുന്നു എനിക്ക് അവന്റെ ഈ ഡബിള്‍ ക്യാരക്ടര്‍ സ്വഭാവം തീരെ അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ലെന്ന്. സത്യത്തില്‍ ഈ ഡയലോഗ് അടിക്കുന്ന അവള് ആണ് അവിടെ സ്വന്തം നിലനല്‍പ്പിനി വേണ്ടി ഏറ്റവും കൂടുതല്‍ ഡബിള്‍ ക്യാര്ക്ടര്‍ കളിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

Bigg Boss Malayalam

6. ഗോപിക ചുണ്ടില്‍ തൊട്ട വിരല്‍ കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയതിന്.

ഇതൊക്കെയാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനങ്ങള്‍. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ടാമത്തെ ആഴ്ച പിന്നിടുകയാണ്. കഴിഞ്ഞ ദിവസം ഈ സീസണിലെ രണ്ടാമത്തെ ക്യാപ്റ്റനെ കണ്ടെത്തിയിരുന്നു. സാഗര്‍ ആണ് ഈ സീസണിലെ രണ്ടാമത്തെ ക്യാപറ്റന്‍. കൂടാതെ ഇന്ന് താരങ്ങളെ കാണാന്‍ മോഹന്‍ലാല്‍ ബിഗ് ബോസിലേക്ക് എത്തും. റെനീഷ, റിനോഷ്, ഗോപിക, വിഷ്ണു, അനിയന്‍ മിഥുന്‍, ഏയ്ഞ്ചലീന്‍, ലച്ചു എന്നിവരാണ് എവിക്ഷനെ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X