ഒരു തെറ്റും ചെയ്യാതെ തന്നെ ഹനാന് നെഗറ്റീവ് ഇമേജ് ഉണ്ടാക്കി കൊടുത്തു; റെനീഷ എന്ന മാനിപ്പുലേറ്റർ!, കുറിപ്പ്
സംഭവബഹുലമായ വീക്കെൻഡ് എപ്പിസോഡിന് ശേഷം ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥികളെ കാത്തിരുന്നത് ഒരു വമ്പൻ സർപ്രൈസ് ആയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 5 ലെ ആദ്യ വൈൽഡ് കാർഡ് എൻട്രി വീട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മറ്റു മത്സരാർത്ഥികളെ എല്ലാം ഞെട്ടിച്ചു കൊണ്ടാണ് മൂന്നാം ആഴ്ച സോഷ്യൽ മീഡിയ താരം ഹനാൻ വൈൽഡ് കാർഡായി എത്തിയത്. ഹനാന്റെ വരവോടെ ബിഗ് ബോസ് വീട്ടിലെ ചർച്ചകൾ എല്ലാം താരത്തെ കുറിച്ചായിരിക്കുകയാണ്.
ഹനാന്റെ ഗെയിം പ്ലാന്‍ എന്തായിരിക്കും, ഹനാനില്‍ നിന്നും പുറത്തെ പ്രതികരണത്തെ കുറിച്ച് എന്തെങ്കിലും അറിയാന്‍ സാധിക്കുമോ എന്നുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഒപ്പം ഹനാൻ വീട്ടിൽ എത്തി സൗഹൃദം സ്ഥാപിച്ച ആളുകളെ നോക്കി ചില വിലയിരുത്തലുകളും സഹമത്സരാത്ഥികൾ നടത്തുന്നുണ്ട്. അതിനിടെ ഹനാനെതിരെ ചിലർ സംഘടിക്കുകയും ചെയ്തിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും നിരവധി പേരാണ് ഹനാനെ കുറിച്ച് സംസാരിക്കുന്നത്.

ഇന്നലെ വന്നപ്പാടെ ഹനാനെതിരെ തിരിഞ്ഞത് റെനീഷ ആയിരുന്നു. തന്നെ ഇൻസൽട്ട് ചെയ്‌തെന്ന ആരോപണം നിരവധി പേരോടാണ് റെനീഷ ഉന്നയിച്ചത്. ഹനാൻ വന്നപ്പാടെ എല്ലാവരോടും സംസാരിച്ചിരിക്കവെ റെനീഷ ചോദിച്ച ചോദ്യത്തിന് ഹനാൻ നൽകിയ മറുപടി ഇൻസൾട്ടായി തോന്നിയെന്നാണ് റെനീഷ പറഞ്ഞത്. വീട്ടിൽ പ്രവേശിച്ചതിന് പിന്നാലെ ഹനാനോട് റെനീഷ ചായയാണോ കാപ്പിയാണോ വേണ്ടത് എന്ന് ചോദിച്ചിരുന്നു.
ഇതിനിടയിൽ തന്നെ ശോഭ എല്ലാവരുടെയും എന്റെ കഥ കണ്ടോ എന്ന് ചോദിക്കുകയും റെനീഷയ്ക്ക് ഒപ്പമുണ്ടായിരുന്ന സെറീന അത് വേണ്ട ചേച്ചി പുറത്തെ കാര്യങ്ങൾ ചോദിക്കേണ്ട പ്രശ്‌നമാകും എന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ എന്നോട് ചോദിക്കുന്ന ആളുകൾക്കാണ് പണി എന്നായിരുന്നു ഹനാന്റെ മറുപടി. ഇതിനിടയിലാണ് റനീഷ ചായക്കാര്യം ചോദിക്കുന്നത്. ആ ചോദ്യം ശ്രദ്ധിക്കാതെ ആയിരുന്നു ഹനാന്റെ മറുപടി.
സംഭവത്തിന് പിന്നാലെ എല്ലാവരോടും ഇത് പറഞ്ഞു നടന്ന റെനീഷ ഭയങ്കര മാനിപ്പുലേറ്റർ ആണെന്ന വിമർശനവുമായി എത്തിയിരിക്കുയാണ് സോഷ്യൽ മീഡിയ. ഇത് സംബന്ധിച്ച് ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വന്ന കുറിപ്പും ചർച്ചയാവുകയാണ്.
'റെനീഷ എന്ന മാനിപ്പുലേറ്റർ.. വീട്ടിലേക്ക് വന്ന ഹനാനോട് നാലഞ്ചു പേർ വളഞ്ഞ് പല ചോദ്യങ്ങളും ചോദിക്കുന്നു... അവിടേക്ക് സയാമീസ് ഇരട്ടകളെ പോലെ വരുന്ന റനീഷയും സെറീനയും... കൂട്ട ചോദ്യങ്ങളുടെ ഇടയിൽ രണ്ട് പേരും ഹനാനോട് ഒരേ സമയം ചോദ്യങ്ങൾ ചോദിക്കുന്നു... പുറത്തെ കാര്യങ്ങളെ കുറിച്ച് ഒരാളും... ചായ വേണോ എന്ന് മറ്റൊരാളും...
സ്വാഭാവികമായും പല സ്ഥലത്ത് നിന്ന് ചോദ്യങ്ങൾ വരുമ്പോൾ, അതിൽ ഏതെങ്കിലും ഒക്കെ ചോദ്യം മുങ്ങി പോവുക എന്നത് വല്യ സംഭവം അല്ല. അതിൽ ഒരാൾക്ക് മറുപടി ഹനാൻ കൊടുക്കുന്നു... "പുറത്തെ കാര്യങ്ങൾ ചോദിച്ചാൽ പണി നിങ്ങൾക്ക് തന്നെ കിട്ടും" എന്ന്.
ഈ സംഭവം എത്ര വിദഗ്ധമായാണ് റനീഷ വളച്ച് ഓടിച്ചത് എന്ന് ലൈവ് കണ്ടവർക്ക് അറിയാം... മൂന്നും നാലും സ്ഥലങ്ങളിൽ ആ കുട്ടി എന്നെ ഇൻസൽട്ട് ചെയ്തു എന്ന തരത്തിൽ പറഞ്ഞു പ്രചരിപ്പിച്ച് റനീഷ ഹനാന് വീട്ടിൽ ഒരു തെറ്റും ചെയ്യാതെ തന്നെ നെഗറ്റീവ് ഇമേജ് ഉണ്ടാക്കുന്നതിൽ വിജയിച്ചു..

ഇതേ മാതൃകയിൽ തന്നെ ആണോ അഖിൽ- സാഗർ വിഷയത്തിൽ, ആൾക്കൂട്ട ബഹളത്തിൻ്റെ ഇടയിൽ തങ്ങൾ ആധികാരികമായി കണ്ടെന്നും കേട്ടെന്നും ഒക്കെ പറഞ്ഞ്, റനീഷയും സെറീനയും കൂടി സാഗറിനെ ഇളക്കി വിട്ട് പ്രശനം ഉണ്ടാക്കി വീക്കെൻഡ് എപ്പിസോഡ് കുളം ആക്കിയത് എന്ന് പരിശോധിക്കേണ്ടി ഇരിക്കുന്നു..' എന്നായിരുന്നു കുറിപ്പ്.
അതേസമയം, റെനീഷ ചോദ്യം പല തവണ ആവർത്തിച്ചിട്ടും ശ്രദ്ധിക്കാതെയിരുന്ന ഹനാന്റെ ഭാഗത്തും തെറ്റുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇനി മനഃപൂർവം ആണെങ്കിലും കുഴപ്പമില്ല. എല്ലാ കാര്യത്തിലും അനാവശ്യമായി ഇടപെടുന്ന റെനീഷയ്ക്ക് ഇടക്ക് ഇങ്ങനെ കിട്ടണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications