ഒറ്റ ടേക്കില്‍ തീ പടര്‍ത്താന്‍ ഇവരോളം മറ്റാരുമില്ല! മാരാരും ദേവുവുമെല്ലാം ഗോപികയ്ക്ക് പിന്നില്‍
ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലെത്തി നില്‍ക്കുകയാണ്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍. ആരൊക്കെയായിരിക്കും ബി്ഗ ബോസ് മലയാളം സീസണിലെത്തുക എന്നറിയാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഷോ തുടങ്ങും മുമ്പ് സോഷ്യല്‍ മീഡിയയിലെങ്ങും പ്രെഡിക്ഷന്‍ ലിസ്റ്റുകളും അഭ്യൂഹങ്ങളും സജീവമായിരുന്നു.
സീരിയല്‍-സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളുമാണ് ബിഗ് ബോസ് മലയാളത്തിലെ പ്രധാന മത്സരാര്‍ത്ഥികള്‍. എന്നാല്‍ ഈ സീസണില്‍ സാധാരണക്കാരയ പ്രേക്ഷകരില്‍ നിന്നും ഒരാള്‍ കൂടി ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. മൂവാറ്റുപുഴ സ്വദേശിയായ ഗോപിക ഗോപിയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്.

ആദ്യത്തെ ആഴചയില്‍ തന്നെ ജനശ്രദ്ധ നേടാനും ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഗോപികയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ദ നേടുകയാണ്. ബിഗ് ബോസ് മലയാളം ആരാധകരുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ഗോപികയുടെ സംസാര രീതി അരാജകമാണെന്നാണ് പലരുടെയും കമന്റ്. ഭയങ്കര വെറുപ്പിക്കലാണത്രെ. എന്നാല്‍ ലെച്ചുവിനെ പോലെ ക്യുട്ട് ആയാല്‍ വായില്‍ പഴം തിരുകി അന്തം വിട്ട് ഡാന്‍സ് മാത്രം പെര്‍ഫോം ചെയ്ത് ഇരുന്നാല്‍ പോലും ചിലര്‍ സപ്പോട്ട് ചെയ്യും. പലര്‍ക്കും പല ശൈലിയിലും പല രീതിയിലുമാണ് സംസാരം,,, ഗോപികയുടെ ശൈലിയില്‍ അല്‍പം വലിച്ച് നീട്ടി അവര്‍ സംസാരിക്കുന്നു. അത് അരാജകമായി തോന്നിയെങ്കില്‍ എന്ത് പറയാന്‍ പറ്റും.
സീസണ്‍ ഫൈവിലെ തരുണീ മണികളുടെ നിലവിലെ പെര്‍ഫോമന്‍സ് കോണ്ടെന്റ് ബെയ്‌സില്‍ പരിശോദിച്ചാല്‍ ഒറ്റ ഒരെണ്ണം പേരിന് പോലും ഗോപികയുടെ ഏഴയലത്ത് വരില്ല എന്നതാണ് സത്യം. എല്ലാവരേയും വിറപ്പിക്കുന്ന മനീഷ പോലും ഗോപികയുടെ മുന്നില്‍ മിണ്ടാപൂച്ചയാണ്. മാരാര്‍ അടക്കം എല്ലാ സൂപ്പര്‍ പവറുകള്‍ക്കിട്ടും ഗോപിക നല്ല അസല്‍ കൊട്ട് കൊട്ടിയിട്ടുണ്ട്. സൂപ്പര്‍ പവറുകളെയൊക്കെ നൈസായി സൈഡ് ആക്കിയിട്ടുണ്ട് എന്ന് തന്നെ പറയാം. വൈബര്‍ ദേവു പോലും ഗോപികക്ക് മുന്നില്‍ വെറും എലി മാത്രമാണ്.

ക്യാമറ സ്‌പേസ് കോണ്ടെന്റ് ടാസ്‌ക് പെര്‍ഫോമന്‍സ് എല്ലാത്തിലും ഗോപിക മുന്നിലാണ്. ഒറ്റ ടേക്കില്‍ ബിഗ് ബോസ് ഹൗസില്‍ ഒരു തീ പടര്‍ത്താന്‍ ഇവരോളം മറ്റാരുമില്ല. അതും ഈ ഗെയ്മിന്റെ ഭാഗമാണ്. പിന്നെ റെനീഷയെ പോലെയോ സെറീനയെ പോലെയോ ലെച്ചുവിനെ പോലെയോ മുറി ഇംഗ്ലീഷും വെച്ച് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ശൈലിയൊന്നും ഈ പാവത്തിന് ഇല്ല. ഈ ഷോയ്ക്ക് അതൊരു കുറവുമല്ല. വന്നത് ഒറ്റക്ക് നില്‍ക്കുന്നത് ഒറ്റക്ക് കളിക്കുന്നത് ഒറ്റക്ക് വിന്‍ ചെയ്യുന്നതും ഒറ്റക്ക് തന്നെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം ഈ ആഴ്ച എവിക്ഷനെ നേരിടുന്നവരില്‍ ഒരാള്‍ ഗോപികയാണ്. ഏഴ് പേരാണ് ഇത്തവണ നോമിനേഷന്‍ പട്ടികയിലുള്ളത്. റിനോഷ്, റെനീഷ, അനിയന്‍ മിഥുന്‍, ലച്ചു, ഏയ്ഞ്ചലീന്‍ എന്നിവരാണ് നോമിനേഷനിലുള്ളത്.


Click it and Unblock the Notifications