അപകർഷതാ ബോധം ഗോപികയ്ക്ക് ആണ്; സാധാരണക്കാരുടെ പ്രതിനിധി ഇങ്ങനെയാകരുതായിരുന്നു; വിമർശനവുമായി പ്രേക്ഷകർ!

ബിഗ് ബോസ് മലയാളം സീസണ്‍ 5ൽ പ്രേക്ഷകരുടെ പ്രതിനിധിയായി എത്തിയ മത്സരാർത്ഥിയാണ് ഗോപിക ഗോപി. ഷോ രണ്ടാഴ്ച പിന്നിടുമ്പോൾ സീസണിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥിയായ ഗോപിക മാറി കഴിഞ്ഞു. ഗെയിമിന്റെ കാര്യങ്ങളിലായാലും ഓരോ വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കാര്യത്തിൽ ആയാലും ഗോപിക മുന്നിൽ തന്നെയുണ്ട്. സാധാരണക്കാരിൽ ഒരാൾ എന്ന നിലയിൽ ഗോപികയെ സ്നേഹിക്കുന്ന പ്രേക്ഷകരും ഉണ്ട്.

ഗോപികയെ പോലെ വളരെ സാധാരണക്കാരിയ്ക്ക് ബിഗ് ബോസ് വീട്ടിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന ആകാംഷ പ്രേക്ഷകർക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു, ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ആദ്യ ദിനം സഹമത്സരാർത്ഥികളിൽ നിന്നൊക്കെ വലിയ സ്വീകാര്യതയാണ് ഗോപികയ്ക്ക് ലഭിച്ചത്. എന്നാൽ വീടിനുള്ളിൽ ഗോപികയുടെ ഇടപെടലുകൾ കൂടിയതോടെ ചിലർക്കെങ്കിലും കണ്ണിലെ കരടായി ഗോപിക മാറുകയായിരുന്നു.

gopika gopi

ഈ ആഴ്ചത്തെ ആദ്യ നോമിനേഷനിലേക്ക് 10 മത്സരാർത്ഥികളാണ് ഗോപികയെ നോമിനേറ്റ് ചെയ്തത്. എങ്കിലും തന്റെ ഗെയിമുമായി ഗോപിക മുന്നോട്ട് പോവുകയാണ്. എന്നാൽ പ്രേക്ഷകർക്കിടയിൽ നിന്ന് വലിയ രീതിയിൽ വിമർശനം കേൾക്കുന്ന മത്സരാർത്ഥിയായും ഗോപിക മാറിയിട്ടുണ്ട്. ഇന്നലെ സറീനയുമായി ഉണ്ടായ പ്രശനത്തോടെയാണ് ഗോപികയ്ക്ക് എതിരെ കൂടുതൽ വിമർശനങ്ങൾ വരുന്നത്. ഇന്നലെ ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

മോഡലായ സെറീനയോട് ആത്മവിശ്വാസം കുറവെന്ന് തോന്നുന്ന അഞ്ച് മത്സരാര്‍ഥികളെ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കകുകയും ക്യാറ്റ് വാക്ക് ചെയ്യിക്കുകയും ചെയ്യാനായിരുന്നു ടാസ്ക്. ഗോപികയെ ആണ് സറീന ആദ്യം വിളിച്ചത്. ഗോപികയ്ക്ക് ആത്മവിശ്വാസ കുറവ് തോന്നിയിട്ടുണ്ട് എന്ന് പറയുന്നതിനിടെ അപകര്‍ഷതാബോധം ഉള്ളതുപോലെ തോന്നിയിട്ടുണ്ടെന്നും സെറീന പറയുകയുണ്ടായി. എന്നാല്‍ അതിന്റെ അർത്ഥം അറിഞ്ഞപ്പോൾ കോണ്‍ഷ്യസ് എന്നതാണ് ഉദ്ദേശിച്ചതെന്ന് സറീന വ്യക്തമാക്കി.

എന്നാല്‍ ടാസ്ക് കഴിഞ്ഞതോടെ ഗോപിക അപകർഷതാ ബോധമുണ്ടെന്ന് പറഞ്ഞതിനെതിരെ പൊട്ടി തെറിക്കുകയായിരുന്നു. എന്നാൽ സറീന ഉദേശിച്ചത് അതല്ല അപ്പോൾ തന്നെ തിരുത്തിയെന്ന് ചൂണ്ടിക്കാട്ടി മറ്റെല്ലാ മത്സരാർത്ഥികളും സെറീനയെ പിന്തുണച്ചു. പലരും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടും ഗോപിക അത് തന്നെ ആവർത്തിച്ച് കൊണ്ട് പല സമയങ്ങളിലായി പലരോടും ആ കാര്യം സംസാരിച്ച് ഇന്നലത്തെ സ്ക്രീൻ സ്‌പേസ് ഏറെയും കൊണ്ട് പോവുകയായിരുന്നു.

അതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഗോപികയ്ക്ക് എതിരെ വിമർശനങ്ങൾ വരുന്നത്. അനാവശ്യമായി ഗോപിക പ്രശ്‌നം സൃഷ്ടിച്ചു എടുക്കുകയായിരുന്നു എന്നും അപകർഷതാ ബോധം അവർക്ക് തന്നെയാണെന്നുമാണ് പ്രേക്ഷകരിൽ ഒരു വിഭാഗം പറയുന്നത്. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം മത്സരാർത്ഥിയായി മാറുകയാണ് എന്ന വിമർശനങ്ങളും ഉണ്ട്. സോഷ്യൽ മീഡിയ ഗ്രൂപുകളിൽ പ്രേക്ഷകർ പങ്കുവച്ച കുറിപ്പുകൾ ഇങ്ങനെയാണ്.

'ഇന്നലത്തെ പെരുമാറ്റം കൊണ്ട് ഏകദേശം ഇവൾടെ സ്വഭാവം എല്ലാവർക്കും പിടികിട്ടിക്കാണും. ഇൻഫിയോരിറ്റി കോംപ്ലെക് ഈ മൊതലിന് നന്നായിട്ട് ഉണ്ട്. അതിലൊരു തർക്കൊമില്ല. കാരണം തുടക്കംതൊട്ടുള്ള എപ്പിസോഡുകൾ എല്ലാരും കാണുവാണല്ലോ. എന്തൊക്കെ നാടകമാണ് ഇവൾ കാണിച്ചുകൂട്ടുന്നത്. ഹൗസ്‌മേറ്റ്സിന്റെ ക്ഷമക്ക് ഒരവാർഡ് കൊടുക്കണം,'

'ടോക്സിക് ഗോപു എന്നാണ് ഇവൾക്ക് ചേരുന്ന പേര്. നിങ്ങളൊന്നു ചിന്തിച്ചുനോക്കിയേ.. കോമണർ എന്നൊരു ടാഗ്ലൈൻ ഇല്ലായിരുന്നേൽ ഇമ്മാതിരി സ്വഭാവമുള്ള ഒന്നിനെ ജനം വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്യുവോ? നെവർ 100% ഉറപ്പാണ്.. ആദ്യ എവിക്ഷനിൽ തന്നെ ഔട്ട് ആയേനെ... എനിക്കൊന്നേ പറയാനുള്ളു.. അർഹിക്കുന്നവരെ വോട്ട് ചെയ്ത് വിജയിപ്പിക്കൂ.'

gopika gopi

'ഇതിനെ അവിടെ നിർത്തിയാൽ ഇനീം ഇതുപോലുള്ള ഇമ്പൂരിറ്റി (ഇൻഫിയോറിറ്റി) കോംപ്ലക്സ്യും... അപകർഷണബോധവും (അപകർഷതാ ബോധം എന്ന വാക്ക് പോലും മര്യാദക്ക് പറയാനറിയത്തില്ല. എന്നിട്ടാണത്തിന്റെ മീനിങ്ങിനെ ചൊല്ലി അടി) ഒക്കെ ഇനിം കാണേണ്ടീം കേൾക്കേണ്ടീം വരും. ജാഗ്രതൈ' എന്നായിരുന്നു ഒരാളുടെ പോസ്റ്റ്.

'ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരാർത്ഥി. ഗോപിക... വെറുപ്പീരിന്റെ അങ്ങേ അറ്റം. സാധാരണക്കാരുടെ പ്രതിനിധി ഒരിക്കലും ഇങ്ങനെ ഒരാൾ ആകേണ്ടതില്ലായിരുന്നു' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. വിക്‌ടിം കാർഡും മറ്റുമിറക്കി ജനപിന്തുണ നേടാനുള്ള ശ്രമമാണ് ഗോപികയുടേത് എന്ന വിമർശനം നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിനിടെയിലാണ് ഇന്നലത്തെ പ്രകടനത്തിലൂടെ ഗോപിക വീണ്ടും വിമർശനങ്ങൾ കേൾക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X