'ആവശ്യത്തിലധികം എല്ലാവരുടെയും വെറുപ്പ് സമ്പാദിച്ചു വെച്ചിട്ടുണ്ട്, ഇപ്പോൾ ഇതും'; ഗോപികയ്‌ക്കെതിരെ സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസൺ 5 അതിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ രണ്ടാം ദിനം മുതൽ തന്നെ ബഹളമയമാണ് ബിഗ് ബോസ്. വഴക്കുകളും കലഹങ്ങളുമൊക്കെ ആയി ബിഗ് ബോസ് വീട് നേരത്തെ തന്നെ ഉണർന്നു കഴിഞ്ഞിരുന്നു. നോമിനേഷനിൽ നിന്നായിരുന്നു ഇത്തവണത്തെ ആദ്യ വഴക്കിന് തുടക്കം. പിന്നീട് വീക്കിലി ടാസ്കിനിടയിലും കിച്ചനിലുമൊക്കെയായി ഓരോ വഴക്കുകൾ ആദ്യ ആഴ്ചയിൽ തന്നെ ഉണ്ടായിരുന്നു.

പല സീസണുകളിലും വഴക്കുകളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള ഇടമാണ് ബിഗ് ബോസ് വീട്ടിലെ അടുക്കള. ഇത്തവണയും അതിന് വലിയ മാറ്റമില്ല. രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തിൽ തന്നെ കിച്ചണിൽ മറ്റൊരു പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. ഷോയിൽ ഇത്തവണ ആദ്യമായി എത്തിയ കോമണർ മത്സരാർത്ഥി ആയെത്തിയ ഗോപിക ചപ്പാത്തി പരത്താൻ പോയപ്പോൾ കിച്ചൻ ക്യാപ്റ്റനായ മനീഷ അത് വേണ്ടെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു പ്രശ്‌നം.

gopika gopi

അതിൽ വിഷമം വന്ന ഗോപിക സാഗറിനോടും ജുനൈസിനോടും ഇക്കാര്യം പറയുകയും പിന്നീട് മനീഷയുമായി സംസാരിക്കുകയും, അതിനു ശേഷം ക്യാപ്റ്റൻ അഖിൽ മാരാരുടെ നേതൃത്വത്തിൽ മറ്റു മത്സരാർത്ഥികളുമായി ഇക്കാര്യം സംസാരിക്കുകയായിരുന്നു. എന്നാൽ തനിക്ക് വിഷമം വന്നത് പറയുക മാത്രമാണ് ചെയ്തത് എന്നാണ് ഗോപിക പറഞ്ഞത്.

ഗോപികയുടെ ചുണ്ട് ഇൻഫെക്ഷനായി ഇരിക്കുകയാണെന്നും അതിൽ ഇടയ്ക്ക് തൊടുന്നത് കൊണ്ട്, ഗോപിക ചപ്പാത്തി പരത്തുന്നതിൽ ചിലരുടെ മുഖത്ത് അതൃപ്തി ഉണ്ടെന്ന് പറഞ്ഞായിരുന്നു മനീഷ സൗമ്യമായി ഇക്കാര്യം ഗോപികയോട് പറഞ്ഞത്. ഇവിടെ ആരും ആരെയും ഒറ്റപ്പെടുത്തുന്നില്ല. അത് മറ്റൊരു പ്രശ്നം ആകെണ്ടന്ന് കരുതി പറഞ്ഞതാണ് എന്നെല്ലാം വിശദമാക്കി കിച്ചണിൽ വെച്ച് തന്നെ ഇക്കാര്യം പറഞ്ഞു തീർത്തിരുന്നു.

ഗോപികയും തനിക്ക് പ്രശ്‌നമില്ല തന്റെ തെറ്റാണ് താൻ ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. മനീഷയുടെയും മറ്റു മത്സരാർത്ഥികളുടെയും നടപടിയെ വിമർശിച്ചും ഗോപികയെ വിമർശിച്ചുമെല്ലാം നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. അതിനിടെ ഗോപിക്കെതിരായ ഒരു പോസ്റ്റും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

'സ്വന്തം വീട്ടിൽ നിന്നു കുക്ക് ചെയ്യുന്ന പോലെ ബിഗ് ബോസ്സ് ഹൌസിനുള്ളിൽ ചെയ്യുമ്പോൾ അത് സഹിച്ചു മിണ്ടാതെ ഇരുന്നു കഴിക്കാൻ അവിടെ ബാക്കി ഉള്ളവർ സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും ഒന്നും അല്ല എന്നു ഓർക്കണ്ടേ ഗോപികേ. കണ്ടിടത്തോളം ആ കുട്ടിയുടെ ചുണ്ടിൽ എന്തോ ഇൻഫെക്ഷൻ ഉണ്ട്. ചപ്പാത്തി പരത്തുമ്പോൾ ഇടയ്ക്കിടയ്ക്ക് ചുണ്ടിൽ തൊടുന്നതു ഒക്കെ എല്ലാവർക്കും ഇഷ്ടം ആയി എന്നു വരില്ല,'

'അത് പറഞ്ഞു മനസിലാക്കുമ്പോൾ അതിനെ വർണ വിവേചനം അയിത്തം എന്നൊക്കെ പറഞ്ഞു വഴി തിരിച്ചു വിടേണ്ട കാര്യം ഉണ്ടോ. ഒന്നാമത്തെ എല്ലാവർക്കും ആവശ്യത്തിൽ അധികം ടാസ്കിനെ കുറിച്ചുള്ള ക്ലാസ്സ്‌ എടുത്തും ലോക്കറ്റും കട്ടയും ഒക്കെ എടുത്ത് മാറ്റിയും വെറുപ്പ്‌ സമ്പാദിച്ചു വച്ചിട്ടുണ്ട്. ഇപ്പൊ ഇതും കൂടി,'

'കഴിക്കുന്ന ഭക്ഷണം വൃത്തിയിലും വെടിപ്പിലും വേണം എന്നു ആഗ്രഹിക്കാത്തവർ ആരുണ്ട്. നിങ്ങൾ ഒരു തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ അവിടെ കുക്ക് ചെയ്യുന്ന ആളുടെ ചുണ്ടിലെ ചൊറി മാന്തി ചപ്പാത്തി പരത്തുന്ന കണ്ടാൽ എത്ര പേര് അവിടെ നിന്ന് ഭക്ഷണം കഴിക്കും?'

gopika gopi

'ഗോപിക നന്നായി ഗെയിം കളിച്ചാൽ ഗോപികക്ക് വോട്ട് കൊടുക്കും. അല്ലാതെ ചുണ്ടിൽ ചൊറിഞ്ഞു ചപ്പാത്തി പരത്താൻ വീട്ടിൽ ഉള്ളവർ സമ്മതിക്കാത്ത കൊണ്ടും അത് ഗോപികക്ക് വിഷമം ആയതു കൊണ്ടും എന്റെ വോട്ട് ഗോപികക്ക് എന്നു പറയുന്നതിൽ ഒരു കാര്യവും ഇല്ല. ഒറ്റപ്പെടൽ സ്ട്രാറ്റജി, സിംപതി വോട്ട് ഇവരൊക്കെ വോട്ട് കൊണ്ടു പോയാൽ നന്നായി ഗെയിം കളിക്കുന്നവർ എന്ത് ചെയ്യണം.?' എന്നായിരുന്നു ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വന്ന കുറിപ്പ്.

നിരവധി പേർ ഇതിനെ പിന്തുണച്ച് രംഗത്ത് എത്തുന്നുണ്ട്. എന്നാൽ ഗോപികയ്‌ക്കെതിരെ കാണിച്ചത് വർണവെറി ആണെന്നും മനീഷയ്ക്ക് ഉള്ളിലെ കുലസ്ത്രീ ഉണർന്നത് ആണെന്നും ചിലർ അഭിപ്രായ പെടുന്നുണ്ട്. എന്തായാലും ബിഗ് ബോസ് വീടിനുള്ളിൽ ഇന്നലെ രാത്രി തന്നെ ഈ വിഷയം അവസാനിച്ചിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X