എന്താണ് ഗോപികയുടെ തെറ്റ്? സെറീനയെ ചോദ്യം ചെയ്തത് അനുഭവത്തിന്റെ കയ്പുനീര്‍ കുടിച്ചതിനാല്‍

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. തങ്ങളുടെ പ്രിയ താരങ്ങളെ അടുത്തറിയാനും പുതിയ താരങ്ങളുടെ ഉദയത്തിന് സാക്ഷ്യം വഹിക്കാനുമൊക്കെയായി ബിഗ് ബോസിന് മുന്നിലെത്തുന്ന പ്രേക്ഷകര്‍ ഒരുപാടുണ്ട്്. ഒരിക്കലെങ്കിലും ബിഗ് ബോസില്‍ പങ്കെടുക്കുക എന്ന് ആഗ്രഹിക്കാത്ത ആരാധകരുമുണ്ടാകില്ല. അങ്ങനെയുള്ള ഒരുപാട് ആരാധകരുടെ പ്രതിനിധിയായി ബിഗ് ബോസിലെത്തിയ ആളാണ് ഗോപിക ഗോപി.

ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളില്‍ പ്രേക്ഷകരുടെ പ്രതിനിധിയാണ് ഗോപിക. എന്നാല്‍ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ താനൊരു മികച്ച മത്സരാര്‍ത്ഥിയാണെന്ന് തെളിയിക്കാന്‍ ഗോപികയ്ക്ക് സാധിച്ചു. അതേസമയം സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങളും ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവരില്‍ നിന്നുമുള്ള അവഗണനയുമൊക്കെ ഗോപികയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

Bigg Boss Malayalam

കഴിഞ്ഞ ദിവസം അപകര്‍ഷതാ ബോധം, ബ്ലാക്ക് ഹ്യൂമര്‍ തുടങ്ങിയ വാക്കുകളെ ചൊല്ലി ഗോപിക പ്രശ്‌നമുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. അകത്തും പുറത്തും ഇതിന്റെ പേരില്‍ ഗോപികയെ പലരും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഒരു സത്യം പറയട്ടെ, ഗോപികയെ പോലെ തന്നെ എനിക്കും അറിയില്ല എന്താണ് ബ്ലാക്ക് ഹ്യൂമര്‍ എന്ന്. ഗൂഗിളില്‍ നോക്കിയിട്ടില്ല ഇതുവരെ. അറിവുള്ളവര്‍ താഴെ പറഞ്ഞു തന്നാല്‍ മനസ്സിലാക്കാമായിരുന്നു.
ഇനി, സമൂഹത്തില്‍ കറുത്ത നിറത്തില്‍ ജനിച്ചു പോയാല്‍ അത് ആ ആളുടെ മനസ്സില്‍ ഒരപകര്‍ഷതാ ബോധം പോലെ, അബോധ മനസ്സില്‍ ഉണ്ടായിരിക്കും. ഊണിലും ഉറക്കിലും. കാരണം നമ്മുടെ പൊതുബോധം അത്രയും ശക്തമാണ്.

കല്യാണ കമ്പോളത്തില്‍ അറിയാം വെളുപ്പന്റെ ജനസമ്മിതിയും, കറുപ്പനോടുളള ഒറ്റപ്പെടുത്തലും. അത്തരം ഒരു സമൂഹത്തില്‍, ബ്ലാക്ക് ആണെന്ന അപകര്‍ഷതാ ബോധം അടിച്ചേല്‍പ്പിക്കപ്പെട്ട് ജീവിക്കേണ്ടി വരുന്ന ഒരാള്‍ക്ക് , ആദ്യമായി black humour എന്ന് കേള്‍ക്കുമ്പോള്‍ നിറത്തെ കുറച്ച് ആണെന്ന് കരുതി എങ്കില്‍ എന്താണ് വിജ്ഞാന പടുക്കളേ തെറ്റ്? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

ആഫ്രിക്കക്കാരിക്ക് സൗന്ദര്യ കിരീടം ലഭിച്ചിട്ടുണ്ടെന്ന് സെറീന എടുത്തു പറഞ്ഞപ്പോള്‍ അക്കാര്യത്തിന് മാത്രം എന്താണിത്ര പ്രത്യേകത എന്ന് ചോദിക്കാന്‍ അവിടെ, അനുഭവത്തിന്റെ കയ്പു നീര്‍ കുടിച്ച, ഗോപികക്ക് മാത്രമേ പറ്റുകയുള്ളായിരുന്നു. ബാക്കിയുള്ളവര്‍ക്കെല്ലാം, സെറീനയുടെ ആ എടുത്തു പറച്ചില്‍ നോര്‍മല്‍ ആയാണ് തോന്നിയത്. ഇവിടുത്തെ പല പോസ്റ്റുകളിലും അങ്ങനെ തന്നെ.

Bigg Boss Malayalam

നിറം കാരണം കൊണ്ടും, പെരുമാറാന്‍ അറിയില്ല എന്ന കാരണം കൊണ്ടും മധുവിനെ പോലെയുള്ളവരെയും മറ്റും മനുഷ്യത്വത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിറുത്തുമ്പോള്‍ ആലോചിക്കുക, അവരിലേക്ക് സമൂഹം വെളുപ്പിനെ മാത്രം കുട്ടൂസ് ആക്കിക്കൊണ്ട്, അടിച്ചേല്‍പിച്ച അപകര്‍ഷതയെ മറച്ചു വെക്കലാണ് , വെറുപ്പിക്കലായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം രണ്ടാമത്തെ ആഴ്ച പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. രണ്ടാമത്തെ ആഴ്ചയില്‍ എവിക്ഷനെ നേരിടുന്നവരില്‍ ഒരാള്‍ ഗോപികയാണ്. ഗോപികയ്ക്ക് പുറമെ ഏയ്ഞ്ചലീന്‍ മറിയ, റിനോഷ്, റെനീഷ, അനിയന്‍ മിഥുന്‍, ലച്ചു, വിഷ്ണു എന്നിവരും എവിക്ഷന്‍ പട്ടികയിലുണ്ട്. ആരാകും പുറത്താവുക എന്നറിയണമെങ്കില്‍ മോഹന്‍ലാല്‍ വരുന്നത് വരെ കാത്തിരിക്കണം.

ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ പുതിയ ക്യാപ്റ്റനെ കണ്ടെത്തിയിരിക്കുകയാണ്. സാഗറാണ് ഈ സീസണിലെ പുതിയ ക്യാപ്റ്റന്‍. റെനീഷ, വിഷ്ണു എന്നിവരെ പരാജയപ്പെടുത്തിയാണ് സാഗര്‍ ക്യാപ്റ്റനായി മാറിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X