കീരിയും പാമ്പും ആയിരുന്നവര്‍ ബെസ്റ്റ് ഫ്രണ്ട്‌സ്, രാവിലേയും രാത്രിയും ഹഗ്ഗ്; എല്ലാം ദേവുവിന്റെ തന്ത്രം
കോമ്പോ ബിഗ് ബോസ് വീട്ടില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒറ്റയ്ക്ക് കളിക്കുന്നത് പോലെ തന്നെ ആരാധകരെ നേടാനും മുന്നോട്ട് പോകാനും പലപ്പോഴും കോമ്പോകള്‍ താരങ്ങളെ സഹായിക്കാറുണ്ട്. ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ക്കിടയിലെ അടികളെക്കുറിച്ച് ചര്‍ച്ചകള്‍ ചെയ്യുന്നത് പോലെ തന്നെ സൗഹൃദങ്ങളെ ആഘോഷിക്കുകയും ചെയ്യാറുണ്ട് ആരാധകര്‍. ചിലരൊക്കെ അത് മനസിലാക്കി ഷോയില്‍ മുന്നോട്ട് പോകാനായി മാത്രം കോമ്പോകള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ടെന്നത് വസ്തുതയാണ്.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്. തുടങ്ങിയിട്ട് ഒരാഴ്ചയേ ആയുള്ളൂവെങ്കിലും ചിലര്‍ക്കിടയിലെ സൗഹൃദങ്ങളൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ രണ്ടു പേര്‍ക്കിടയിലെ അടുപ്പം സോഷ്യല്‍ മീഡിയയുടെ നെറ്റിചുളിപ്പിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

വിഷ്ണുവും വൈബര്‍ ഗുഡ് ദേവുവും തമ്മിലുള്ള സൗഹൃദമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പോയ വാരം ബിഗ് ബോസ് വീട് കണ്ട ഏറ്റവും വലിയ അടി നടന്നത് വിഷ്ണുവും ദേവുവും തമ്മിലായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ ഇരുവരും തോളില്‍ കൈ ഇട്ട് നടക്കുന്നതും കെട്ടിപ്പിടിക്കുന്നതുമൊക്കെയാണ് കാണുന്നത്. ഇരുവരും തമ്മില്‍ ചുരുങ്ങിയ സമയത്തിനുള്ളിലുണ്ടായ ഈ സൗഹൃദം പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഇത് യഥാര്‍ത്ഥ സൗഹൃദമല്ലെന്നും ഗെയിമിന്റെ ഭാഗമായുള്ള സ്ട്രാറ്റജിയാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഇന്നലെ വിഷ്ണുവിനോട് മറ്റുള്ളവരോട് അടുക്കരുതെന്നും തനിക്ക് വിഷ്ണുവിന്റെ കാര്യത്തില്‍ പൊസസീവ്‌നെസുണ്ടെന്നും ദേവു പറഞ്ഞതായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ബിഗ് ബോസ്സ് വീട്ടിലെ ആദ്യ 2-3 ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ഉണ്ടാക്കിയ ഒരു വ്യക്തിയാണ് വിഷ്ണു... മുന്‍ സീസനുകള്‍ ഒക്കെ കണ്ടിട്ടും പഠിച്ചിട്ടും ആണ് ഞാന്‍ അവിടെ വന്നത് എന്ന് തുറന്ന് സമ്മതിക്കുന്ന നമ്മുടെ സ്വന്തം ജിമ്മന്‍..
നല്ല രീതിയില്‍ ഫിസിക്കല്‍ ടാസ്‌കുകള്‍ ചെയ്യാന്‍ സാധിക്കുന്ന അത്യാവശ്യം നന്നായി സംസാരിക്കാന്‍ അറിയുന്ന വിഷ്ണുവിന്റെ ഗെയിം, വിഷ്ണു - ദേവു കോമ്പോ കാരണം താഴേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. കീരിയും പാമ്പും ആയിരുന്നവര്‍ പിറ്റേ ദിവസം ബെസ്റ്റ് ഫ്രണ്ട് ആകുന്നതും, രാവിലെയും രാത്രിയും ഹഗ്ഗ് വേണം എന്ന് പറയുന്നതും ഒക്കെ കൂടുതല്‍ കൂടുതല്‍ നെഗറ്റീവ് അടിപ്പിക്കും.

ഇപ്പൊ തന്നെ ഈ ഒരു കോമ്പോയില്‍ ഉള്‍പ്പെടാതെ, രണ്ടാളുകളും സ്വന്തം ഗെയിം ആയി മുന്നോട്ട് പോയില്ലേല്‍ ലാഭത്തെക്കാള്‍ കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിക്കാന്‍ ആണ് ചാന്‍സ് കൂടുതല്‍. ആദ്യ രണ്ട് ദിവസങ്ങളില്‍ വിഷ്ണു - ദേവു ഫൈറ്റ് വന്നപ്പോള്‍ സ്‌കോര്‍ ചെയ്തത് വിഷ്ണു ആയിരുന്നു. ശേഷം മനീഷയായി ദേവു സംസാരിക്കുന്നതും എല്ലാം സോള്‍വ് ആക്കണം അല്ലേല്‍ അവന്‍ സ്‌കോര്‍ ചെയ്യും എന്ന് മനീഷ പറഞ്ഞതും നമ്മള്‍ കണ്ടത് ആണ്.. ദേവുവിന്റെ സ്ട്രടെജി തന്നെ ആണ് ഈ കോമ്പോ. അത് വിഷ്ണുവിന് മനസിലാകുമോ എന്ന് കണ്ടറിയാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications