മികച്ച നടന് ഹീറോ പരിവേഷം, നടിക്ക് അവാർഡ് കൊടുക്കുന്നത് ഫേക്ക് എന്ന അർത്ഥത്തിൽ; വിമർശനം
ബിഗ് ബോസ് മലയാളം സീസൺ 5 ന് തിരശ്ശീല വീഴാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരാണ് ഇത്തവണ വിജയിയാവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നാളെ രാത്രി എഴ് മണിയോടെ ആരാധകരും മത്സരാര്‍ത്ഥികളും കാത്തിരുന്ന ഫിനാലെ ആരംഭിക്കും. ഇന്ന് മോഹൻലാലിനൊപ്പം ഒരാൾ കൂടി വീടിന്റെ പടിയിറങ്ങും. അങ്ങനെയാകുമ്പോൾ അഞ്ച് പേരായിരിക്കും നാളത്തെ ഫിനാലെ വേദിയിൽ ഉണ്ടാവുക. ഇവരിൽ മോഹൻലാൽ ആരുടെ കയ്യാകും പിടിച്ചുയര്‍ത്തുക എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ഫിനാലെയുടെ ഭാഗമായി പുറത്തുപോയ മത്സരാർത്ഥികളൊക്കെ കഴിഞ്ഞ ദിവസം ഹൗസിലേക്ക് എത്തിയിരുന്നു. സുഹൃത്തുക്കളെയെല്ലാം ഹൗസിനുള്ളിൽ വീണ്ടും കണ്ടതിന്റെ ആവേശത്തിലാണ് മത്സരാർത്ഥികൾ. അതേസമയം നിരവധി സർപ്രൈസുകളും രസകരമായ ടാസ്കുകളുമാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരുക്കിയത്. അതിൽ ഒന്നായിരുന്നു ഇന്നലെ നടന്ന ബിബി അവാർഡ്‌സ്. ബിഗ് ബോസ് മലയാളം മുന്‍ സീസണുകളിലെ രസകരമായ ടാസ്കുകളില്‍ ഒന്നായിരുന്നു ബിബി അവാര്‍ഡ്സ്.

ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് സമാനമായി മികച്ച നടനും നടിയും അടക്കമുള്ള പുരസ്കാരങ്ങള്‍ക്കായി മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്യുകയാണ് ചെയ്തിരുന്നത്. മുന്‍ സീസണുകളില്‍ കുറച്ചുകൂടി നേരത്തെയാണ് അവാര്‍ഡ് നിശ നടത്തിയിരുന്നതെങ്കില്‍ സീസണ്‍ അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് ഇത്തവണത്തെ അവാര്‍ഡ് നിശ. ഫിനാലെയ്ക്ക് മുന്നോടിയായി ഈ സീസണില്‍ എവിക്റ്റ് ആയ മത്സരാര്‍ഥികളും തിരിച്ചെത്തിയ ദിവസമാണ് അവാര്‍ഡ് നിശയ്ക്കായി ബിഗ് ബോസ് തെരഞ്ഞെടുത്തത്.
മികച്ച നടനുള്ള പുരസ്കാരം അഖിലിനും മികച്ച നടിക്കുള്ള പുരസ്കാരം ശോഭയ്ക്കും ലഭിച്ചപ്പോള്‍ മികച്ച കഥാകൃത്തിനുള്ള പുരസ്കാരം മിഥുനാണ് ലഭിച്ചത്. ജുനൈസിന് മികച്ച വില്ലനും നാദിറയ്ക്ക് മികച്ച ഹാസ്യ താരത്തിനുള്ള അവാർഡും നൽകി. അനു ജോസഫ് ആയിരുന്നു അവാര്‍ഡ് നിശയുടെ അവതാരക.
ശോഭയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകിയപ്പോൾ ശ്രുതി പറഞ്ഞ വാക്കുകൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ശോഭ നിന്നത് പോലെ അഭിനയിച്ചു നിന്നിരുന്നെങ്കിൽ തനിക്ക് നൂറ് ദിവസം നിൽക്കാമായിരുന്നു എന്നായിരുന്നു ശ്രുതിയുടെ പരാമർശം. അതേസമയം അഖിൽ മാരാർക്ക് മികച്ച നടനുള്ള അവാർഡ് നൽകിയപ്പോൾ അതിനെ ഒരു ഹീറോ പരിവേഷത്തോടെയാണ് മറ്റുള്ളവർ കണ്ടത്. ഇപ്പോഴിതാ അതിനെതിരെ സോഷ്യൽ മീഡിയയിൽ വന്നൊരു പ്രതികരണം ശ്രദ്ധനേടുകയാണ്.
"ഇതൊക്കെ കാണുമ്പോൾ ആണ് പഴയ സീസണിലെ കണ്ടസ്റ്റന്റുകളോട് ബഹുമാനം തോന്നുന്നത്... ഒരാൾക്ക് മികച്ച നടൻ അവാർഡ് കൊടുക്കുന്നത് ഹീറോ എന്ന പരിവേഷം ചാർത്തിയും... മികച്ച നടി കൊടുക്കുന്നത് ഫേക്ക് എന്ന മീനിങ് വച്ചും.. അത്രയും ഫൺ ആയി കാണേണ്ട ടാസ്കിൽ ശ്രുതി ശോഭ അഭിനയിച്ചപോലെ നിന്നിരുന്നേൽ ഇവിടെ ഇപ്പോളും നിക്കാമായിരുന്നു എന്ന്.. (വൈബറും ശ്രുതിയും പറഞ്ഞപോലെ പരദൂഷണങ്ങൾ ശോഭ അവിടെ പറഞ്ഞിട്ടില്ല എന്നുള്ളത് വാസ്തവം)

മാരാർ പറയുന്നപോലെ സംസാരിക്കാൻ അറിയുന്ന അറിവുള്ള ആളുകളെ ആയിരുന്നേൽ ബിബിയിൽ ബുദ്ധിജീവികളെ മാത്രം എടുത്താൽ പോരെ...?? തങ്ങൾക്കു കിട്ടിയ സൈബർ ആക്രമണങ്ങൾ അതുപോലെ ശോഭക്കും കിട്ടും എന്നു സന്തോഷിക്കുന്ന പുറത്തു നിന്ന് വന്ന ആളുകൾ... എന്നിട്ട് സ്വയം അലക്കി വെളുപ്പിക്കാൻ പുറത്തെ സപ്പോർട്ട് കണ്ടു മാരാരിനെ തലയിൽ കൊണ്ടുനടക്കുന്നു..
ബാക്കി സീസണുകൾ പോലെ ബട്ടർഫ്‌ളൈ എഫക്റ്റ്, ഇവിടെയും ഒരു വിഭാഗം ഒരാളെ മാസ് ആയി കാണുമ്പോൾ പിന്നേ വരുന്നതെല്ലാം ലൂപ് പോലെ പിറകെ കൂടുന്നു... അതു തന്നെ ഇവിടെയും... അടുത്ത ഡോദർ 2.0 ലോഡിങ്.. ഒന്നെ പറയാൻ ഉള്ളൂ...പുറത്തിറങ്ങി രണ്ടു ഇന്റർവ്യൂസ് കഴിയുമ്പോൾ എന്താ സംഭവിക്കുന്നെ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ" എന്നാണ് ഒരു പ്രേക്ഷക കുറിച്ചത്.


Click it and Unblock the Notifications