'ഇത്തവണ ഏറ്റവും കൂടുതൽ പിആർ വരാൻ സാധ്യത ഇവർക്ക്, ആരുടേയും അന്തം ആകാതിരിക്കുക'; വൈറൽ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 5 തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൊക്കെ ഇത്തവണയും ഷോയെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ആദ്യ ആഴ്ചയിൽ തന്നെ വഴക്കും ബഹളവുമൊക്കെയായി മത്സരാർത്ഥികൾ മത്സര ബുദ്ധി കാണിച്ചു തുടങ്ങിയിട്ടുണ്ട്. മുൻ സീസണുകൾ കണ്ടു മനസിലാക്കി പുത്തൻ തന്ത്രങ്ങളുമായി എത്തിയിരിക്കുന്നവരാണ് ഏറെയും. വീടിനുള്ളിലെ ഗെയിം മുതൽ അത് പുറത്തുണ്ടാകുന്ന ഇമ്പാക്റ്റ് വരെ മനസിലാക്കിയാണ് ചിലരൊക്കെ വീടിനുള്ളിൽ നിൽക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തവണയും മത്സരാർത്ഥികൾക്ക് വേണ്ടി പിആർ വർക്കുകൾ നടക്കാനുള്ള സാധ്യത ഉണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഇപ്പോഴിതാ, ഇത്തവണത്തെ മത്സരാർത്ഥികളുടെ പിആർ വർക്കുകളുടെ സാധ്യത പറഞ്ഞു കൊണ്ട് ഒരു ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പിൽ വന്ന കുറിപ്പും ശ്രദ്ധനേടുകയാണ്. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, നാദിറ എന്നിവർക്കാകും ഇത്തവണ ഏറ്റവും കൂടുതൽ പിആർ എന്നാണ് കുറിപ്പിൽ പറയുന്നത്.

'കഴിഞ്ഞ ബിഗ് ബോസ് സീസൺ 4ൽ ഏറ്റവും അധികം കേട്ട വാക്കുകളിൽ ഒന്നാണ് പിആർ അഥവാ പബ്ലിക് റിലേഷൻസ്. ഒരു കണ്ടസ്റ്റന്റിന്റെ സ്വീകാര്യത ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഉയർത്താൻ വേണ്ടിയുള്ള വിപുലമായ പബ്ലിസിറ്റി വർക്കാണ് പിആർ. കഴിഞ്ഞ സീസൺ പിആർ നശിപ്പിച്ചത് പോലെ ഈ സീസണും പിആർ യൂട്യൂബ് ചാനലുകളും, ഗ്രൂപ്പുകളും നശിപ്പിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും ഈ പ്രാവശ്യം ബിഗ് ബോസ് കാണുന്ന നല്ലൊരു വിഭാഗം പ്രേക്ഷകരും.
ഇത്തവണത്തെ ബിഗ് ബോസിൽ ഗെയിം മുന്നോട്ട് പോകുന്നതിന് അനുസരിച്ചു ഏറ്റവും കൂടുതൽ പിആർ വരാൻ സാധ്യതയുള്ള 3 മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് നോക്കാം. അഖിൽ മാരാർ: ഒരിക്കലും ബിഗ് ബോസിലേക്ക് വരില്ല എന്ന് പറഞ്ഞ അഖിൽ മാരാർക്ക് വേണ്ടിയായിരിക്കും ഈ ബിഗ് ബോസിൽ ഏറ്റവും ആക്റ്റീവ് ആയ പിആർ വർക്ക് വരും ആഴ്ചകളിൽ നടക്കാൻ പോകുന്നത്.
ഹൗസിൽ ആക്റ്റീവ് ആണെന്നുള്ളതും ഒരു എന്റർടൈനർ ആയതും, ആദ്യ ക്യാപ്റ്റൻ ആയത് ഉൾപ്പെടെയുള്ള ടാസ്കുകളിലെ മികവും അഖിൽ മാരാർക്ക് നല്ല മൈലേജ് നൽകും. പക്ഷേ അഖിൽ മാരാരുടെ നാവിൽ നിന്ന് വരുന്ന പല കാര്യങ്ങളും അദ്ദേഹത്തെ എയറിൽ വിടാൻ സാധ്യതയുള്ളതിനാൽ അത് പാച്ചപ്പ് ചെയ്തു പോസിറ്റീവ് ഇമേജ് നിലനിർത്താൻ അദ്ദേഹത്തിന്റെ പിആറിന് കുറച്ചു കഷ്ടപ്പെടേണ്ടി വരും.
ശോഭ വിശ്വനാഥ്: റോബിൻ രാധാകൃഷ്ണൻ പരസ്യമായി സപ്പോർട്ട് ചെയ്ത ശോഭയുടെ പിആർ ആദ്യ ദിവസം മുതൽ ആരംഭിച്ചു എങ്കിലും ഇത് വരെ കണ്ടന്റ ഒന്നും നൽകിയിട്ടില്ലാത്തത് കൊണ്ട് ക്ലച്ചു പിടിക്കാത്ത അവസ്ഥയിലാണ്. എന്നാൽ വരും ദിവസങ്ങളിൽ ശോഭ ആക്റ്റീവ് ആകുകയും റോബിനുമായി ഇപ്പോൾ ജാഗ്രതയോടെ അകലം പാലിച്ചു നിൽക്കുന്ന കഴിഞ്ഞ സീസണിലെ പിആർ യൂട്യൂബ് ചാനലുകൾ അടുക്കുകയും ചെയ്‌താൽ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ശോഭയ്‌ക്ക് വേണ്ടിയുള്ള പിആർ ശക്തമാകും.
നാദിറ: മുകളിൽ പറഞ്ഞ രണ്ടു പേരിൽ നിന്നും വ്യത്യസ്തമായി എൽജിബിടിക്യൂഎഐ+ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഒരാളെ ബിഗ് ബോസ് വിന്നർ ആക്കുക എന്ന ലക്ഷ്യത്തോടെ മഴവിൽ/ഫെമിനിസ്റ്റ് ആർമി കഴിഞ്ഞ തവണ ജാസ്മിനും പിന്നീട് റിയാസിനും വേണ്ടി നടത്തിയ പ്രൊപ്പഗാണ്ടയുടെ തുടർച്ച ആയിരിക്കും ഈ തവണ നാദിറയ്‌ക്ക് വേണ്ടി നടക്കുന്നത്.
എൽജിബിടിക്യൂഎഐ+ കമ്മ്യൂണിറ്റി അനുഭാവികൾ അല്ലാത്ത ബാക്കി എല്ലാവരും ടോക്സിക്ക് ആണ്. ടോക്സിക്ക് ആയവർ ജയിക്കരുത് എന്ന കഴിഞ്ഞ തവണത്തെ മുദ്രാവാക്യം തന്നെയായിരിക്കും ഇത്തവണയും ഉയർന്നു കേൾക്കുന്നത്.
വിഷ്ണു - ശ്രീദേവി റിലേഷൻഷിപ്പിലെ ടോക്സിസിറ്റി, സാഗർ സൂര്യയോട് മനീഷയ്‌ക്ക് ഉള്ള ടോക്സിക്ക് പേരെന്റിങ്, ഷർട്ട് ഇടാതെ നടക്കുന്നതിലെ ടോക്സിക്ക് മസ്കുലാരിറ്റിയും ആണഹങ്കാരങ്ങളും എന്നിവയെ സംബന്ധിച്ച് ഉള്ള ഗവേഷണ പ്രബന്ധങ്ങൾ വരും ദിവസങ്ങളിൽ ഇവരിൽ നിന്നും വായിക്കാവുന്നതാണ്. ശോഭയ്‌ക്ക് റോബിൻ സപ്പോർട്ട് ആയി വന്നത് പോലെ നാദിറയ്‌ക്ക് സപ്പോർട്ട് ആയി കഴിഞ്ഞ ബിഗ് ബോസിൽ എൽജിബിടിക്യൂ+ കമ്മ്യൂണിറ്റിയിൽ നിന്നും ഉണ്ടായിരുന്ന കണ്ടസ്റ്റന്റ്സ് സപ്പോർട്ട് ചെയ്ത് എത്തിയേക്കാം.

എന്നാൽ കഴിഞ്ഞ സീസൺ കണ്ട പ്രേക്ഷകരിൽ നല്ലൊരു വിഭാഗത്തിനും പിആർ വർക്ക് പിടി കിട്ടും എന്നുള്ളത് കൊണ്ട് ഈ പ്രാവശ്യം നല്ല എന്റര്ടെയ്ന്മെന്റും കണ്ടന്റും തരുന്നവരെയായിരിക്കും പ്രേക്ഷകർ ഉയർത്തി കൊണ്ട് പോകുന്നത്. അങ്ങനെ ഉള്ളവർ ജയിച്ചില്ലെങ്കിൽ ഈ ബിഗ് ബോസും പരാജയമാകും.
ആരുടേയും അന്തം ആകാതെയും പ്രൊപ്പഗാണ്ടയിൽ വീഴാതെയും എന്റർടൈൻമെന്റ് & ഗുഡ് കണ്ടന്റ് തരുന്ന മത്സരാർത്ഥികളെ മാത്രം പ്രോത്സാഹിപ്പിക്കുക. റിവ്യുകളെ റിവ്യൂ ചെയ്യുന്ന ആളുടെ വ്യൂ പോയിന്റ് മാത്രമായി കാണുക,' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
റബ്ബർ പൂച്ച എന്ന പേരിലുള്ള വ്യാജ ഫെയ്‌സ്‌ബുക്ക് പ്രൊഫേലിൽ നിന്നുള്ളതാണ് കുറിപ്പ്. എങ്കിലും നിരവധിപേർ ഇതിനെ ശരിവെച്ച് രംഗത്തെത്തുന്നുണ്ട്. അതേസമയം, ഇത്തവണ റിനോഷിന് വേണ്ടിയാണു ഏറ്റവും കൂടുതൽ പിആർ വർക്കുകൾ നടക്കുന്നത് എന്ന ആരോപണവും പോസ്റ്റിന് താഴെ കമന്റായി വരുന്നുണ്ട്.


Click it and Unblock the Notifications