ഇവർക്ക് കണ്ടന്റ് ഉണ്ട്, ഷോ ജയിക്കാൻ സാധ്യത ഇവർക്കാണ്; ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ ഉള്ള വിലയിരുത്തൽ; കുറിപ്പ്!

ബിഗ് ബോസ് മലയാളം സീസണ്‍ 5 അങ്ങനെ ഒരാഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. ഇത്തവണ ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിട്ടുണ്ട്. മിക്ക മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. കഴിഞ്ഞ നാല്‌ സീസണുകളും കണ്ട് ഷോയെ കുറിച്ച് വ്യക്‌തമായ ധാരണയുമായിട്ടാണ് പല മത്സരാർത്ഥികളും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ തീ പാറുമെന്ന് ആദ്യ ആഴ്ച കൊണ്ട് തന്നെ ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.

ആകെ പതിനെട്ട് മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ ഉള്ളത്. അതിൽ കൂടുതൽ പേരും സോഷ്യൽ മീഡിയ താരങ്ങളാണ് ഒപ്പം സീരിയൽ താരങ്ങളും ഉണ്ട്. പലരും വിവിധ മേഖലകളിൽ തിളങ്ങിയിട്ടുള്ളവരാണ്. കൂടാതെ പ്രേക്ഷക പ്രതിനിധിയായി ഒരു മത്സരാർത്ഥിയും ഉണ്ട്. എങ്കിലും ഷോയിലെ കൂടുതൽ പേരും ബഹുപൂരിപഷം പ്രേക്ഷകർക്കും അത്ര പരിചിതരല്ലാത്തവരാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആകും ഇവരിൽ ഏറെ പേരും പ്രേക്ഷകർ വിലയിരുത്തുക.

vishnu shiju akhil marar

ഒരാഴ്ച കഴിയുമ്പോൾ ഓരോ മത്സരാർത്ഥികളെ കുറിച്ചുള്ള പ്രേക്ഷക വിലയിരുത്തലുകളും പുറത്തു വരുന്നുണ്ട്. അങ്ങനെ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വന്ന വിലയിരുത്തൽ സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ്. ആദ്യ ആഴ്ച കഴിഞ്ഞപ്പോഴുള്ള വിലയിരുത്തൽ എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന കുറിപ്പ്. നാല് കാറ്റഗറിയായി തിരിച്ചാണ് മത്സരാർത്ഥികളെ കുറിച്ചുള്ള വിലയിരുത്തൽ നടത്തിയിരിക്കുന്നത്.

കണ്ടന്റ് ഉള്ളവരും ഷോ ജയിക്കാൻ ഏറ്റവും സാധ്യത ഉള്ളവരുമാണ് ആദ്യ കാറ്റഗറിയിൽ. വിഷ്ണു ജോഷി, ഷിജു, അഖിൽ മാരാർ, റെനീഷ റഹ്മാൻ എന്നിവരെയാണ് ഇക്കൂട്ടത്തിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ അഖിൽ മാരാർ വീക്കിലി ടാസ്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ബിഗ് ബോസ് സീസണിന്റെ ആദ്യ ക്യാപ്റ്റനായി മാറിയ വ്യക്തിയാണ്. വഴക്കുകളും ബഹളങ്ങളുമായി ചർച്ചയാക്കപ്പെടുകയും ചെയ്തിരുന്നു. റെനീഷയും വിഷ്ണുവും കഴിഞ്ഞ ആഴ്ചയിലെ പ്രകടനത്തിന്റെ പേരിൽ പ്രേക്ഷകരുടെ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരങ്ങളാണ്.

ഷിജു ആകട്ടെ വീക്കിലി ടാസ്കിൽ ഗോൾഡൻ കട്ട സ്വന്തമാക്കി നോമിനേഷൻ മുക്തി നേടിയിരുന്നു. കണ്ടന്റ് ഉണ്ടാകാമെങ്കിലും ജയിക്കാൻ സാധ്യത കുറവില്ല മത്സരാർത്ഥികളെയാണ് രണ്ടാമത്തെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈബർ ഗുഡ് ദേവുവും, മനീഷയുമാണ് ആ രണ്ടുപേർ. ബിഗ് ബോസ് വീട്ടിലെ ആദ്യ വഴക്കിന് കാരണക്കാരിയായ ആളാണ് ദേവു. സോഷ്യൽ മീഡിയയിൽ അടക്കം ആദ്യ ആഴ്ചയിൽ ദേവു വലിയ രീതിയിൽ ചർച്ചയായിരുന്നു. ഈ സീസോണിലെ ഏറ്റവും മുതിർന്ന മത്സരാർഥികളിൽ ഒരാളാണ് മനീഷ.

devu lechu

കണ്ടന്റ് ഉണ്ടാക്കാം പക്ഷെ സീസൺ ജയിക്കില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്നവരെയാണ് മൂന്നാമത്തെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജുനൈസ്, നാദിറ മെഹറിൻ, ഗോപിക ഗോപി, അനിയൻ മിഥുൻ, എഞ്ചലീൻ മരിയ എന്നിവരാണ് ഈ ലിസ്റ്റിൽ. അടുത്തതായി ഇതുവരെ ഇന്നും ചെയ്യാത്തവർ എന്നൊരു കാറ്റഗറിയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. അതിൽ ലെച്ചു, റിനോഷ് ജോർജ്, സെറീന ആൻ, സാഗർ സൂര്യ, ശ്രുതി ലക്ഷ്മി, അഞ്ജൂസ് റോഷ്, ശോഭ വിശ്വനാഥ് എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്യുന്നത്. റിനോഷിനെ അവസാനത്തേക്ക് മാറ്റിയതിലും ഷിജുവിനെ ആദ്യ കാറ്റഗറിയിൽ ഉൾപ്പെടുത്തിയതും മണ്ടത്തരമാണെന്നാണ് കമന്റുകൾ. കൂടുതൽ കമന്റുകളും റിനോഷിനെ പിന്തുണച്ചാണ്. ജുനൈസ്, റെനീഷ എന്നിവരെ പിന്തുണച്ചും കമന്റുകൾ ഉണ്ട്. ശ്രുതി, ലെച്ചു, ശോഭ എന്നിവരെയൊന്നും ഫ്രേമിൽ പോലും കാണാറില്ലെന്നാണ് ചിലരുടെ അഭിപ്രായം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X