റോബിനെ പോലെയാകുമെന്ന് കരുതിയ മാരാർ കാരണവരായി, ജാസ്മിനെ പോലെ ആരുമില്ല; ബിബി5 മടുപ്പിക്കുന്നതിന് കാരണം!

ബിഗ് ബോസ് മലയാളം സീസൺ 5 രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ പുതിയ സീസണിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. വാശിയേറിയ പോരാട്ടം നടന്ന, സംഭവ ബഹുലമായ നാലാം സീസണിന് പിന്നാലെ എത്തുന്ന സീസൺ എന്നതിനാൽ അഞ്ചാം സീസണെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വലുതായിരുന്നു. ആദ്യ ദിവസങ്ങളിൽ ഷോ ഈ പ്രതീക്ഷകൾക്കൊത്ത് ഉയർന്നെങ്കിലും നിലവിൽ ഷോയുടെ പോക്കിൽ ബഹുഭൂരിപക്ഷം പ്രേക്ഷാകരും നിരാശരാണ്.

രണ്ടാഴ്ച കഴിഞ്ഞിട്ടും മത്സരാർഥികളിൽ പലരും ഷോയുടെ സീരിയസ്‌നസ് മനസിലാക്കി അതനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാത്തതും കഴിഞ്ഞ സീസണിലെ പോലെ ശക്തമായ അഭിപ്രായങ്ങൾ പറഞ്ഞു നിൽക്കുന്നവർ ഇല്ലെന്നതുമാണ് പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. ടാസ്കുകളിൽ മത്സരാർത്ഥികൾ കാണിക്കുന്ന അലംഭാവവും പ്രേക്ഷാകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിഗ് ബോസ് വീട് ഓണവില്ല് പോലെയായി എന്ന വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം വന്നുകൊണ്ടിരിക്കുന്നത്.

robin jasmine

അതിനിടെ ബിഗ് ബോസ് സീസൺ 5 പ്രേക്ഷകരെ മടുപ്പിക്കുന്നതിനിടെ കാരണം പറഞ്ഞു കൊണ്ടുള്ള ഒരു കുറിപ്പും വൈറലാവുകയാണ്. കഴിഞ്ഞ സീസണെ വിലയിരുത്തികൊണ്ടുള്ളതാണ് പോസ്റ്റ്. സജു എബ്രഹാം എന്നൊരു പ്രേക്ഷകനാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം.

'ബിബി 5 ഓണവില്ലു പോലെയാണ് എന്ന അഭിപ്രായം ഒരുപാട് കേട്ടത് കൊണ്ടാണ് ഈ പോസ്റ്റ്. തീപ്പൊരി വിതറാൻ പല മത്സരാർഥികളും ശ്രമിക്കുന്ന കാഴ്ച കാണുന്നുണ്ട്. പക്ഷേ അതൊക്കെ നനഞ്ഞ പടക്കം പോലെ ആവുന്ന കാഴ്ച ആണ് കാണുന്നത്. ഒറിജിനലുകളുടെ സീസൺ എന്ന വിശേഷണവുമായി വന്ന ബിബി 5 എന്ത് കൊണ്ടാണ് പ്രേക്ഷകരെ മടുപ്പിക്കുന്നത്? രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ആവേശകരമായ നിമിഷങ്ങൾ എന്ത് കൊണ്ടാണ് ഉണ്ടാകാത്തത്?

'കഴിഞ്ഞ സീസൺ ഒന്ന് വിലയിരുത്തിയാൽ ഇതിനു ഉത്തരം ലഭിക്കും. ബിബി 4 ആവേശകരമാക്കിയത് ഡോക്ടർ റോബിനും ജാസ്മിനും തമ്മിലുള്ള ഉഗ്രൻ പോരാട്ടം തന്നെ ആയിരുന്നു. ആദ്യപകുതി രണ്ട് ചേരികളായി തിരിഞ്ഞ പ്രേക്ഷകരും ആ പോരാട്ടം ഏറ്റെടുത്തു. ഒരു വശത്ത് ഫേക്ക് എന്ന് സ്വയം പ്രഖ്യാപിച്ചു കളിക്കുന്ന ഒരു വില്ലൻ. മറുവശത്ത് എത്തിക്സ് മുറുകെ പിടിച്ചു അയാൾക്കെതിരെ ആഞ്ഞടിക്കുന്ന നായിക,'

'അതിനിടയിൽ ആർക്കും പിടി കൊടുക്കാതെ ഗെയിമിൽ സൈക്കോയെ പോലെ പെരുമാറുന്ന ബ്ലസ് ലീ. ഓരോ എപ്പിസോഡും ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ടൈം ബോംബ് പോലെയാണ് അനുഭവപ്പെട്ടത്. റിയാസിന്റെ വരവ് ബിബി 4 പീക്കിൽ എത്തിച്ചു. റോബിൻ പുറത്തായ എപ്പിസോഡ് ആയിരുന്നു സീസണിലെ ഏറ്റവും ഗംഭീര ദിവസം,'

'ആ തരത്തിൽ ഉള്ള ഒരു കോൺഫ്ലിക്റ്റ് ഉണ്ടാകാത്തതാണ് ഈ സീസൺ തീപ്പൊരി ആയി ഇനിയും മാറാത്തതിന്റെ കാരണം. റോബിനെ പോലെ പുരുഷമേധാവിത്വം കാണിച്ചു നെഗറ്റീവ് കണ്ടെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച മാരാർ കാരണവർ റോൾ ഏറ്റെടുത്തതോടെ പ്രശ്നങ്ങൾക്കുള്ള വഴിയടഞ്ഞു. ജാസ്മിനെ പോലെ ഒറിജിനൽ ആയി നിന്ന് പകയോടെ ആഞ്ഞടിക്കാനും ആരുമില്ല,'

robin jasmine akhil marar

'ഒറിജിനലുകൾ എന്ന് അവകാശപ്പെട്ടു വന്നവർ ഒക്കെ ഇമേജിനെ പറ്റി ഒരുപാട് വേവലാതിപ്പെടുന്നു. പ്രശ്നങ്ങൾ ഒക്കെ എല്ലാവരും ചേർന്ന് പെട്ടെന്ന് പറഞ്ഞു സോൾവ് ആക്കി മുന്നോട്ട് പോകുന്നു. ഇതിനെ മറികടക്കാൻ ഉതകുന്ന ടാസ്‌ക്കുകൾ വരുന്ന ആഴ്ചകളിൽ ഉണ്ടായാൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. റിയാസിനെ പോലെ ഒരു കിടിലൻ വൈൽഡ് കാർഡ് എൻട്രി കൂടെ പ്രതീക്ഷിക്കുന്നു. ഒറിജിനലുകൾ മറ നീക്കി പുറത്ത് വരട്ടെ. തീ പാറട്ടെ,' എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം, ടാസ്കുകൾ കുറച്ചു കൂടെ കഠിനമായാൽ ശരിയാകും എന്ന അഭിപ്രായമാണ് ചിലർ പങ്കുവയ്ക്കുന്നത്. പലരും ടൂർ വന്ന പോലെയാണ് ബിഗ് ബോസ് വീടിനുള്ളിൽ നിൽക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും മത്സരാർത്ഥികളുടെ ഒറിജിനൽ പ്രകടനങ്ങൾ കൊണ്ട് തീ പാറുന്ന സീസണായി ഇത് ഉടൻ മാറുമെന്ന പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X