മുൻപ് വന്ന സീരിയൽ താരങ്ങളെ പോലെയല്ല, തന്റെതായ നിലപാടും വ്യക്തമായ അഭിപ്രായവുമുണ്ട്; റെനീഷയ്ക്ക് കയ്യടി!

ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണിലെത്തിയ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് റെനീഷ റഹിമാൻ. സീതാ കല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ ആളാണ് റെനീഷ. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ആദ്യം വീട്ടിലേക്ക് പ്രവേശിച്ച മത്സരാർത്ഥിയും റെനീഷ ആയിരുന്നു. ഷോ ആദ്യ വാരം പിന്നിടുമ്പോൾ ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായി മാറാൻ റെനീഷയ്ക്ക് സാധിച്ചിട്ടുണ്ട്.

പാലക്കാട് ആലത്തൂർ സ്വദേശിയാണ് റെനീഷ. സീതാകല്യാണം പരമ്പരയിൽ നിന്ന് ബിഗ് ബോസിൽ എത്തുന്ന മൂന്നാമത്തെ ആളാണ് താരം. നേരത്തെ ധന്യ മേരി വർ​ഗീസ്, അനൂപ് കൃഷ്ണൻ എന്നിവർ പങ്കെടുക്കുകയും ഫൈനലിൽ വരെ എത്തുകയും ചെയ്തിരുന്നു. റെനീഷയ്ക്ക് പിന്തുണ നൽകി കൊണ്ട് ധന്യയും ഭർത്താവ് ജോണുമെല്ലാം എത്തിയിരുന്നു. ബിഗ് ബോസ് വീട്ടിലെ ആദ്യ ദിവസം മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായ താരം കൂടിയാണ് റെനീഷ.

ബിഗ് ബോസ് സീസൺ നാലിന്റെ വിജയിയായ ദിൽഷ പ്രസന്നനുമായുള്ള രൂപ സാദൃശ്യമാണ് ആദ്യം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. ദിൽഷയുടേതെന്ന് തോന്നിക്കുന്ന ഡ്രസിങും ഹെയർസ്റ്റൈലുമെല്ലാം അങ്ങനെയൊരു രൂപ സാദൃശ്യം തോന്നാൻ കാരണമായിട്ടുണ്ട്. അതിനിടെ ദിൽഷയെ അനുകരിക്കാൻ ശ്രമിക്കുകയാണ് റെനീഷയെന്നും അഭിപ്രായങ്ങളും ഉയർന്നു വന്നിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിനിടെ അതെല്ലാം പൊളിച്ചിരിക്കുകയാണ് റെനീഷ. ആദ്യം ദിനം പിടിച്ച് തള്ളിയ വിഷ്ണുവിനോട് നീയാരാടാ എന്റെ ദേഹത്ത് തൊടാൻ എന്ന് ചോദിച്ച് കയർത്ത്, പിന്നീട് വിഷ്ണുവിനെ കൊണ്ട് മാപ്പ്‌ പറയിച്ച റെനീഷ, രണ്ടാം ദിനം അനാവശ്യമായി തന്റെ നേർക്ക് കയർത്തു കൊണ്ട് വന്ന അഖിൽ മരാറിന് മുന്നിൽ ചങ്കൂറ്റത്തോടെ നിന്നും കയ്യടി നേടിയിരുന്നു.

മര്യാദക്കേട് എന്നോട് കാണിക്കരുതെന്ന് പറഞ്ഞ് കൈ ചൂണ്ടി വന്ന അഖിലിനോട് താൻ എന്ത് ചെയ്യുമെന്ന് തിരിച്ച് ചോദിക്കുകയായിരുന്നു റെനീഷ. ഇപ്പോഴിതാ, അതിന് പിന്നാലെ റെനീഷയെ അഭിനന്ധിച്ചുള്ള കുറിപ്പുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

'ബിഗ്ബോസ് 5 ഇത്രയും ദിവസം പിന്നിടുമ്പോൾ എല്ലായിടത്തും നിറഞ്ഞ് നിൽക്കുന്ന കണ്ടസ്റ്റന്റായി എനിക്ക് തോന്നിയത് റെനീഷയെയാണ്. പല കാര്യത്തിലും തന്റെതായ നിലപാടും വ്യക്തമായ അഭിപ്രായവും റെനീഷയ്ക്കുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവൾ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്,'

'ആരുടേയും നിഴലാവാതെ നിൽക്കുക എന്നതാണ് പ്രാഥമിക കാര്യം എത്രത്തോളം ഒബ്സേർവ് ചെയ്ത് അവിടെ സർവൈവ് ചെയ്യുക എന്നതാണ് പ്രധാനം. മുൻ കാല സീരിയൽ വിഭാഗ കണ്ടസ്റ്റന്റ്സിൽ നിന്നും റെനീഷ വേറിട്ട് നിൽക്കുന്നു അത് തന്നെയാണ് അവരുടെ പ്രത്യേകതയും. കൂടുതൽ ശക്തയായി മത്സരിക്കാൻ കഴിയട്ടെ,' എന്നായിരുന്നു ബിഗ് ബിസ് ഗ്രൂപുകളിൽ ഒന്നിൽ റെനീഷയെ കുറിച്ച് ഒരാൾ പങ്കുവച്ച കുറിപ്പ്.

reneesha

കുറിപ്പിന് താഴെ നിരവധി പേരാണ് റെനീഷയെ അഭിനന്ദിക്കുന്നത്. കിടിലം ഗെയിമറാണ്. ഇതുവരെ വന്ന സീരിയൽ ആർട്ടിസ്റ്റുകളിൽ നിന്നെല്ലാം വ്യത്യസ്ഥയാണ്. എന്നിങ്ങനെ ഒരുപാട് കമന്റുകളുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ കൂടുതൽ ആളെ മനസിലാക്കാൻ കഴിയുമെന്നും ചില അഭിപ്രായപ്പെടുന്നുണ്ട്. ദിൽഷയെ പോലെ കയറി വരുമെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ ദിൽഷയെ പോലെ അല്ല റെനീഷ എന്നാണ് പൊതുവെയുള്ള അഭിപ്രായം.

ദിൽഷ കാണിക്കാത്ത ചങ്കുറ്റം നിലപാട് എടുക്കുന്നതിൽ റെനീഷ കാണിക്കുന്നുണ്ട് എന്നൊക്കെയുള്ള അഭിപ്രായങ്ങളും ഉണ്ട്. എന്തായാലും ബിഗ് ബോസ് സീസൺ 5 ലെ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥിയായി മാറാൻ റനീഷയ്ക്ക് സാധിച്ചു കഴിഞ്ഞു. അവസാന അഞ്ചിൽ എത്താൻ കഴിവുള്ള മത്സരാർത്ഥി ആയിട്ടാണ് ഇപ്പോഴേ പ്രേക്ഷകർ വിലയിരുത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X