സാഗർ കാണിച്ചത് ഷോ ഓഫ്, ആരുടെയൊക്കെ പാവയായി മാറുന്നു; അവസാനം നേട്ടം അഖിലിന് തന്നെ: പ്രേക്ഷകർ!
ബിഗ് ബോസ് സീസൺ 5 ന്റെ ഇന്നലെ നടന്ന രണ്ടാമത്തെ വീക്കെൻഡ് എപ്പിസോഡിൽ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡായി തുടങ്ങിയ ഷോ വലിയ ബഹളത്തിലാണ് അവസാനിച്ചത്. അവതാരകനായ നടൻ മോഹൻലാൽ എപ്പിസോഡ് പകുതിക്ക് വെച്ച് നിർത്തി ഇറങ്ങി പോകുന്ന നാടകീയ സംഭവങ്ങൾക്കും ഇന്നലെ പ്രേക്ഷകർ സാക്ഷിയായി. ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഫൺ ടാസ്‌ക്കാണ് വലിയ പ്രശ്‌നങ്ങളിലേക്ക് മാറിയത്.
ടാസ്കിനിടെ ഉണ്ടായ ചില തർക്കങ്ങളിൽ അഖിൽ മാരാർ നിയന്ത്രണം വിട്ടു പെരുമാറുകയും അസഭ്യ വാക്കുകൾ ഉപയോഗിക്കുകയുമായിരുന്നു. ഇതിനെതിരെ റെനീഷ, സെറീന എന്നിവർ പ്രതികരിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ടാസ്‌ക് പൂർത്തിയാക്കി മോഹൻലാൽ എത്തുമ്പോൾ അഖിലും റെനീഷയും തമ്മിൽ വലിയ തർക്കം നടക്കുകയായിരുന്നു. മോഹൻലാൽ അതിൽ ഇടപെടുകയും രണ്ടു കൂട്ടർക്കും സംസാരിക്കാൻ അവസരം നൽകുകയും അസഭ്യ വാക്കുകൾ ഉപയോഗിച്ച അഖിൽ മാരാർ മാപ്പ് ചോദിക്കുകയും ചെയ്തു.

ഇതിനു ശേഷം പുതിയ ക്യാപ്റ്റനായ സാഗറിന് അഖിൽ മാരാർ ആർമ് ബാൻഡ് ധരിപ്പിക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടു. എന്നാൽ തന്നെയും ജുനൈസിനെയും വ്യക്തിപരമായി തെറി പറഞ്ഞ മാരാർ അതിന് മാപ്പ് പറഞ്ഞിട്ടേ താൻ അത് സ്വീകരിക്കൂ എന്ന നിലപാട് എടുക്കുകയായിരുന്നു സാഗർ.
എന്നാൽ അതിന് കഴിയില്ലെന്ന് ആയിരുന്നു മാരാരുടെ നിലപാട് തുടർന്ന് ബാൻഡ് അഖിൽ മാരാർ അവിടെ ഇട്ടിട്ട് പോവുകയായിരുന്നു. പിന്നീട് അത് സംബന്ധിച്ച് ഉണ്ടായ തർക്കത്തിനിടെ സാഗർ അഖിലിനെ തള്ളുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ നീങ്ങി. എല്ലാത്തിനും സാക്ഷിയായി മോഹൻലാലും.
തുടർന്ന് അഖിലിനെയും സാഗറിനെയും കൺഫെഷൻ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് ഇക്കാര്യത്തിലെ നിലപാട് ചോദിച്ചിരുന്നു. മാപ്പ് പറയാൻ തയ്യാറല്ലെന്ന് അഖിലും മാപ്പ് വേണമെന്ന നിലപാടിൽ സാഗറും ഉറച്ചു നിന്നു. എന്നാൽ മോഹൻലാൽ ഉള്ള ഈ എപ്പിസോഡിൽ തന്നെ ഇക്കാര്യം എടുത്ത് ഇടണമായിരുന്നോ എന്നായിരുന്നു സാഗറിനോട് ബിഗ് ബോസ് ചോദിച്ചത്.
കൂടാതെ തന്നെ പറഞ്ഞത് വ്യക്തമായി കേട്ടില്ല. സെറീന പറഞ്ഞപ്പോഴാണ് അത് ശ്രദ്ധിച്ചതെന്നും സാഗർ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഇതേ തുടർന്ന് സാഗറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുകയാണ് പ്രേക്ഷകർ. ആരെങ്കിലും കീ കൊടുത്താൽ അതിന് അനുസരിച്ചു ചലിക്കുന്ന പാവയെ പോലെ ആയിരിക്കുകയാണ് സാഗർ എന്ന സോഷ്യൽ മീഡിയയിലെ വിമർശനം.
മുൻപ് മനീഷയുടെ വാക്ക് കേട്ട് ശോഭയായി തർക്കിച്ചത് പോലെ സെറീനയും ജുനൈസും പറയുന്നത് കേട്ട് ഷോ ഓഫ് കാണിക്കാൻ പോയെന്നാണ് പ്രേക്ഷകർ അഭിപ്രയപ്പെടുന്നത്. മാത്രമല്ല അഖിലിനെ കൊണ്ട് മാപ്പ് പറയിക്കാൻ പോയിട്ട് ഒടുവിൽ സ്വയം മാപ്പ് പറഞ്ഞ് പരിഹാസ്യനായി സാഗറിന് മടങ്ങേണ്ടി വന്നെന്നും പറയുന്നു.
അഖിലിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ട് അവസാനം എല്ലാവരും കുഴിയിൽ വീണു. കൂട്ടം ചേർന്നുള്ള ആക്രമണമാണ് അഖിലിന് നേരെയുണ്ടായത്. മാരാർ വളരെ സ്ട്രോങ്ങായി പിടിച്ചു നിന്നു. സാഗർ പ്രശ്‌നമുണ്ടാകുന്നത് വരെ അഖിൽ ആയിരുന്നു വില്ലൻ എന്നാൽ അതിനുശേഷം അഖിലിനെ അവരെല്ലാം ചേർന്ന് ഹീറോ ആക്കി മാറ്റി. അവസാനം നേട്ടം മാരാർക്ക് തന്നെ എന്നൊക്കയാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

മുൻപത്തെ സീസണുകൾ ഒരു ചൂണ്ടുപലക ആണെങ്കിൽ കൂട്ട ആക്രമണം നേരിട്ട മാരാറിന് പൊതുജന പിന്തുണ ലഭിക്കാനുള്ള സാധ്യത ഇനി ഏറെയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഏറ്റവും ഡിസർവിങ് ആയ ആളുകൾ പോലും ഇനി അയാൾക്ക് താഴെയേ വരുകയുള്ളൂ. ഈ ഒരു വിഷയം കൊണ്ട് കഴിഞ്ഞ സീസണുകളിലെ പോലെ ടോക്‌സിക് ഫാൻസിന്റെയെല്ലാം പിന്തുണ അഖിൽ മാരാർക്ക് ലഭിക്കും എന്നൊക്കയാണ് സോഷ്യൽ മീഡിയയിലെ സംസാരം.
അതേസമയം, വെറുമൊരു ഫൺ ഗെയിമിൽ ഇത്തരത്തിൽ നിയന്ത്രണം വിട്ട് പ്രതികരിച്ച അഖിൽ മരർക്കെതിരെയും രൂക്ഷ വിമർശനം വരുന്നുണ്ട്. വ്യക്തിപരമായി അധിക്ഷേപിച്ചിട്ട് അവിടെ ഇവിടെയും തൊടാതെ എല്ലാവരോടുമായി ഒരു മാപ്പ് പറഞ്ഞ് അഖിൽ തടി ഊരുകയായിരുന്നു എന്നും അതിന് അയാളെ ഇത്രയധികം പിന്തണയ്ക്കുന്ന ആളുകൾ മുൻ സീസണിലെ ടോക്‌സിക് ആരാധകർ തന്നെയാണെന്നുമാണ് മറ്റൊരു കൂട്ടം പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications