കെട്ടിപിടിച്ചു കിടക്കണമെന്ന് നാദിറ! അസ്വസ്ഥനായി സാഗർ; ഇത് തീക്കളിയല്ലേ എന്ന് പ്രേക്ഷകർ!

ബിഗ് ബോസ് മലയാളം സീസൺ 5 അമ്പതാം ദിവസത്തിലേക്ക് എത്തുമ്പോൾ വീടിനുള്ളിലെ പ്രണയങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ പ്രധാനമായും ചർച്ചയാകുന്നത്. സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള അടുപ്പമൊക്കെ 'സാഗറീന' എന്ന് വിളിച്ച് ആഘോഷിക്കുകയാണ് പ്രേക്ഷകർ. പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ആണെന്ന് തന്നെയുള്ള സൂചനകളാണ് ഇവരുടെ പെരുമാറ്റത്തിൽ നിന്നൊക്കെ ലഭിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം സാഗറിനോട് നാദിറയും തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്.

സാഗറിനോട് പ്രണയമുള്ള കാര്യം നേരത്തെ നാദിറ ജുനൈസിനോട് പറഞ്ഞിരുന്നു. സാഗറിനും സൂചനകൾ നൽകിയിരുന്നെങ്കിലും ഇന്നലെയാണ് അത് തുറന്നു പ്രകടിപ്പിച്ചത്. ഞാൻ എന്റെ ഉള്ളിലുള്ളത് നിന്നോട് പറഞ്ഞിട്ടുണ്ട്. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാൻ. നിനക്ക് ഉണ്ടോയെന്ന് ഞാൻ തിരിച്ചു ചോദിച്ചിട്ടുമില്ല. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് അത് പ്രശ്‍നമല്ല എന്നായിരുന്നു നാദിറ സാഗറിനോട് പറഞ്ഞത്.

sagar nadira

നീ ഉദ്ദേശിക്കുന്ന രീതിയില്‍ എനിക്ക് എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നായിരുന്നു സാഗർ ഇതിന് നൽകിയ മറുപടി. എന്നാൽ നീ എനിക്ക് ആശ തരണമെന്നോ പ്രതീക്ഷ തരണമെന്നോ വാശി പിടിക്കുന്നില്ലെന്ന് നാദിറ പറഞ്ഞു. ഞാൻ എപ്പോള്‍ അത് നിര്‍ത്തണമെന്ന് സാഗര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കും. പക്ഷേ അത് നിര്‍ത്താൻ പറ്റുമോയെന്ന് അറിയില്ല. ഞാൻ ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് നാദിറ പറഞ്ഞത്.

എന്നാൽ ഇതിനോട് ഒന്നും നോ എന്നൊരു സമീപനം സാഗറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. അതിപ്പോൾ സാഗറിന് തന്നെ തലവേദനയായി മാറിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ആരും സ്നേഹിക്കാൻ ഉണ്ടാവാതെ ഇരുന്ന ആൾക്ക് താൻ കാരണം എന്തെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും ആയിക്കോട്ടെ എന്ന് കരുതിയാണ് നാദിറയുടെ ഇഷ്ടത്തെ താൻ അവഗണിക്കാത്തത് എന്നായിരുന്നു നേരത്തെ സാഗർ ജുനൈസിന് നൽകിയ വിശദീകരണം.

പക്ഷേ രാത്രിയിൽ നാദിറ മുന്നോട്ട് വെച്ചൊരു ആവശ്യം സാഗറിനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. രാത്രി സാഗറിനും സെറീനയ്ക്കും ഒപ്പമിരുന്ന് സംസാരിക്കുന്നതിനിടയിൽ സാഗറിനെ കെട്ടിപിടിച്ചു കിടന്ന് കഥ പറയണമെന്ന് നാദിറ പറയുകയായിരുന്നു. അപ്പോൾ കഥ പറഞ്ഞ് കഴിഞ്ഞില്ലേ എന്ന് സാഗർ ചോദിക്കുമ്പോൾ കെട്ടിപിടിച്ചു കിടക്കണം എനിക്കെന്ന് നാദിറ ആവർത്തിക്കുകയായിരുന്നു. ഉടനെ അത് കുറച്ച് ഓവറല്ലേ എന്ന് സാഗർ ചോദിക്കുന്നുണ്ട്. അത് എനിക്ക് വേണമെന്നായിരുന്നു നാദിറയുടെ മറുപടി.

ഇവർക്കിടയിൽ ഉണ്ടായിരുന്ന സെറീന ഇത് കുറച്ചു മീറ്റർ കൂടുതലാണ് എന്ന് പറയുന്നുണ്ട്. പരിധി വിട്ടാൽ പറയണമെന്ന് നീ പറഞ്ഞിട്ടില്ലേ എന്നാണ് അപ്പോൾ സാഗർ നാദിറയോട് ചോദിക്കുന്നത്. അപ്പോൾ അടുത്ത് കിടന്നാൽ മതിയെന്നും, ഇത് കൂടി പോയെങ്കിൽ കുറയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതിൽ തെറ്റിദ്ധരിക്കേണ്ട ഒന്നുമില്ലെന്നുമാണ് നാദിറയുടെ മറുപടി. ഒരാളുടെ കംഫർട്ട് സ്‌പേസ് പരിഗണിക്കണ്ടേ എന്ന് സെറീന അപ്പോൾ നാദിറയോട് ചോദിക്കുന്നുണ്ട്.

ഇതിനു ശേഷം സാഗർ മാറി നിന്ന് സെറീനയോട് തനിക്ക് അത് ഒട്ടും കംഫർട്ടബിൾ അല്ലെന്ന് പറയുന്നുണ്ട്. അടുത്ത് ഇരിക്കാൻ കുഴപ്പമില്ല, പക്ഷെ കിടക്കാനോ കെട്ടിപിടിക്കാനോ എനിക്ക് കഴിയില്ല. പരിധി വിടുന്നുണ്ട് എന്നാണ് സാഗർ പറയുന്നത്. സെറീനയും കിടക്കാൻ നിൽക്കരുതെന്ന് സാഗറിനോട് പറയുന്നുണ്ട്. എന്തായാലും ഈ സംഭവത്തിന് ശേഷം കൂടുതൽ അസ്വസ്ഥനായിരിക്കുകയാണ് സാഗർ.

sagar nadira

നാദിറയുടേത് യഥാർത്ഥ പ്രണയമായിരിക്കെ തനിക്ക് സഹോദരിയെ പോലെ ആണെങ്കിൽ അത് പറഞ്ഞ് അങ്ങനെ ഒരു നിലപാടിൽ നിൽക്കുകയാണ് സാഗർ ചെയ്യേണ്ടത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അല്ലാതെ സാഗർ സ്വീകരിക്കുന്ന സമീപനം തീ കളിയാണെന്നും സ്വന്തം കുഴി തോണ്ടുകയാണെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം, നാദിറ സാഗറിന്റെ പേഴ്സണൽ സ്‌പേസിലേക്ക് ഇടിച്ചു കേറാൻ ശ്രമിക്കുന്നതിനെയും പ്രേക്ഷകർ വിമർശിക്കുന്നുണ്ട്.

പുതിയ ട്രാക്ക് മികച്ച മത്സരാർത്ഥിയായ നാദിറയുടെ ഗെയിമിനെ ബാധിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷയിലാണ് പ്രേക്ഷകർ. എന്തായാലും എന്താണ് ഇവർക്കിടയിൽ സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X