പുതിയ റോബിനും രജിത് കുമാറും പിറക്കുന്നു! പക്ഷെ ഇയാളോട് സംസാരിച്ചാല്‍ മാരാരും തോല്‍ക്കും
കുറച്ച് നാളുകളായി തണുത്തു കിടക്കുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5. താരങ്ങള്‍ തമ്മില്‍ അടിയും വഴക്കുകളൊന്നുമില്ലാതെ പാട്ടും ഡാന്‍സുമൊക്കെയായി കഴിഞ്ഞു പോവുകയായിരുന്നു. എന്നാല്‍ ഇതുവരെയുള്ള സകല ശാന്തതയും ഇന്നലെ രാത്രിയോടെ നഷ്ടപ്പെടുകയായിരുന്നു. മോഹന്‍ലാലിന് മുന്നില്‍ വച്ച് വരെ ബിഗ് ബോസ് താരങ്ങള്‍ തമ്മിലടിക്കുകയുണ്ടായി.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് മോഹന്‍ലാല്‍ ഷോ വൈന്‍ഡ് അപ്പ് ചെയ്യാതെ ഷോയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. അഖില്‍ മാരാരും സാഗറും തമ്മിലുണ്ടായ വഴക്കായിരുന്നു ബിഗ് ബോസിനെ നാടകീയമായൊരു അന്തരീക്ഷത്തിലേക്ക് എത്തിച്ചത്. അതേസമയം, ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനങ്ങളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്.

നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ശ്രീനില്‍ എന്നൊരു പ്രൊഫൈലില്‍ നിന്നും പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
അന്ധതയും അന്തം ഫാന്‍സും. ആദ്യമേ പറഞ്ഞു കൊള്ളട്ടെ ഈ സീസണില്‍ എനിക്ക് ഇഷ്ട്ടം തോന്നിയ മത്സരാര്‍ത്ഥികള്‍ മാരാര്‍, റെനീഷ, സാഗര്‍, വിഷ്ണു എന്നിവര്‍ ആണ്. മിക്കവരെയും പോലെ മലയാളം ബിഗ് ബോസ് എല്ലാ സീസണുകളും കണ്ട ഒരു വ്യക്തിയാണ് ഞാന്‍. കണ്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം, ഈ ഷോ സ്‌ക്രിപ്റ്റഡ് അല്ല. മറിച്ചു ഇത് ഇതില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പച്ചയായ വ്യക്തിത്വം വിവിധ സന്ദര്‍ഭങ്ങളില്‍ കൂടി കടന്നു പോവുമ്പോള്‍ തുറന്നു കാട്ടുന്ന ഒരു പ്രോഗ്രാം ആണ്. എത്രയൊക്കെ മറച്ചു പിടിച്ചാലും അത് പുറത്ത് ചാടും.
പറഞ്ഞു വരുന്നത് ഇതില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പോസിറ്റീവും നെഗറ്റീവും ഇവിടെ തുറന്നു കാട്ടപ്പെടും. നമ്മുടെ ഭൂമിയില്‍ ഒരു വ്യക്തിയും 100% പെര്‍ഫെക്ട് അല്ല. അതുകൊണ്ട് തന്നെ ഒരു മത്സരാര്‍ത്ഥിയും 100% പെര്‍ഫെക്ട് ആവില്ല.
ഒരു യഥാര്‍ത്ഥ പ്രേക്ഷകന് വേണ്ടത് ഒരാളെയും അന്ധമായി ആരാധിക്കാതിരിക്കാനുള്ള കഴിവാണ്. ആദ്യം ഉപേക്ഷിക്കപ്പെടേണ്ടത് ഇവിടത്തെ ഫാന്‍സ് ആര്‍മികളാണ്. നിഷ്പക്ഷമായി പ്രോഗ്രാം കണ്ട് പെര്‍ഫോമന്‍സ് വിലയിരുത്താന്‍ കഴിയണം. ഓരോ ആഴ്ചയും ആരാണോ നന്നായി സ്‌കോര്‍ ചെയ്തത് അവര്‍ക്ക് വോട്ട് കൊടുക്കുക.
എന്നെ സംബന്ധിച്ചു ഇത് വരെയുള്ള പ്രകടനങ്ങളില്‍ കൂടുതല്‍ ഇഷ്ട്ടം തോന്നിയ ആളുകള്‍ മാരാര്‍, റെനീഷ, സാഗര്‍, വിഷ്ണു എന്നിവര്‍ ആണ്. ഇതില്‍ ആര് നന്നായി പെര്‍ഫോമന്‍സ് ചെയ്താലും ഞാന്‍ വോട്ട് കൊടുക്കും. ഇവരെ പുറമേ വേറെ ആര് പെര്‍ഫോം ചെയ്താല്‍ അവര്‍ക്കും വോട്ട് കൊടുക്കും. അങ്ങനെയല്ലേ വേണ്ടത്? അപ്പോഴല്ലേ യഥാര്‍ത്ഥ വിജയി ജനിക്കുന്നത്? ഒരു പ്രത്യേക മത്സരാര്‍ത്ഥിയെ മാത്രം സപ്പോര്‍ട്ട് ചെയ്താല്‍ അവര്‍ കാണിക്കുന്ന എന്ത് നെറികേടും താങ്ങി കൊടുക്കേണ്ട അവസ്ഥ വരും.
ഇവരുടെയൊക്കെ നെറികേടുകള്‍ എന്തായാലും പുറത്ത് വരും, കാരണം ഇത് നന്മ നായകന്മാരെ ഉണ്ടാക്കുന്ന സിനിമയുടെ തിരക്കഥ അനുസരിച്ചു ഒന്നും അല്ലല്ലോ ഷോ മുന്നോട്ട് പോവുന്നത്. അതുകൊണ്ട് ഷോ കാണുക, ആസ്വദിക്കുക, മികച്ചവര്‍ക്ക് വോട്ട് കൊടുക്കുക എന്ന രീതിയല്ലേ ശരി. ഇന്നലത്തെ എപ്പിസോഡില്‍ തന്നെ തെറി പറഞ്ഞു തെറ്റ് ചെയ്തത് മാരാര്‍ ആണ്. പക്ഷേ സാഗറിന്റെ ഓവര്‍ ഷോ കാരണം മാരാറിനു സപ്പോര്‍ട്ട് തിരിയുന്നതാണ് കണ്ടത്. ഇവിടെ രണ്ട് കൂട്ടരും ചെയ്തത് ശരിയല്ല മാരാര്‍ തെറ്റ് ചെയ്തപ്പോള്‍ സാഗര്‍ അബദ്ധം കാണിച്ചു.
പക്ഷെ മനുഷ്യ സമൂഹത്തിന്റെ ഒരു പൊതുസ്വഭാവം ആണ് ഒറ്റപ്പെടുന്നവരിലേക്കു സഹതാപം എത്തിക്കുക എന്നത്. ഒറ്റപ്പെടാന്‍ ഉള്ള കാരണം പോലും അവര്‍ നോക്കില്ല എന്നതാണ് സത്യം. എന്തായാലും ഇന്നലെ നടന്നത് രജിത് കുമാറിനെയോ റോബിനെ പോലെയോ ഉള്ള പുതിയ ഒരാളുടെ പിറവിയാണ്. മാരാര്‍ എന്ന വ്യക്തിയും മത്സരാര്‍ത്ഥിയും ഇവരില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും ഒറ്റപ്പെടലും സഹതാപതരംഗവും കൂട്ടി വായിക്കുമ്പോള്‍ പഴയ ഒരു പാറ്റേണ്‍ മണക്കുന്നുണ്ട്.

ഒരാള്‍ അധികം ഒച്ചയെടുത്തു സംസാരിച്ചാല്‍ അത് അവരെ പ്രശ്‌നക്കാരനാക്കുന്ന ഭൂരിപക്ഷ സമൂഹമാണ് എല്ലായിടത്തും ഉള്ളത്. റെനീഷ എപ്പോഴും അധികം സംസാരിക്കുന്ന ആളാണ്, പലര്‍ക്കും അത് ഇഷ്ട്ടപ്പെട്ടോളണം എന്നും ഇല്ല. പക്ഷേ എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം, ബിഗ് ബോസ് ഹൗസില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ റെനീഷയോടു വാദിച്ചു ജയിക്കാന്‍ മാത്രം പോന്ന ആരും അവിടെ നിലവില്‍ ഉണ്ട് എന്ന് തോന്നുന്നില്ല, ആ പ്രശ്‌നത്തെ വിശകലനം ചെയ്ത് അനുകൂലമായ പോയിന്റുകള്‍ മാത്രം എടുത്ത് പറയാന്‍ കഴിയുന്ന പ്രത്യേക കഴിവ് റെനീഷക്കു ഉണ്ട്.മാരാരാണെങ്കില്‍ പോലും അതില്‍ പുറകോട്ടാണ് എന്നാണ് തോന്നുന്നത്, കാരണം അതില്‍ പൊതു അറിവുകള്‍ കൊണ്ടൊന്നും വലിയ കാര്യം ഇല്ല.
ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തന്നെ കാരണം ഇന്നലെ അഖില്‍ മാരാറിന് കിട്ടിയ പിന്തുണ കണ്ടിട്ടാണ്. ഇതില്‍ മിക്കവരും ചെറിയ ഷോര്‍ട് വീഡിയോ കണ്ടിട്ടോ എപ്പിസോഡ് മുഴുവന്‍ കാണാത്തവരോ ഒക്കെ ആയിരിക്കും എന്നതാണ്.
മറ്റൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ സ്വന്തം തലച്ചോര്‍ പൊതു വികാരത്തിന് പണയം വെക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിക്കുക. ഞാന്‍ ഇപ്പോഴും പറയുന്നു കഴിഞ്ഞ പ്രാവശ്യം പോലെ ടോക്‌സിക് വോട്ടിങ് ആണ് ഇപ്രാവശ്യവും നടക്കാന്‍ പോവുന്നതെങ്കില്‍ ആയിക്കോളൂ, അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ ഞാന്‍ വോട്ട് ചെയ്യൂ. കൊടുത്ത വോട്ട് പാഴായി പോയാലും അന്തം ഫാന്‍സില്‍ പെടില്ല എന്ന അഭിമാനം തോന്നും.


Click it and Unblock the Notifications