റിനോഷ് പൊളി തന്നെ; പക്ഷെ എല്ലാവരും റിനോഷിനെ പോലെ ആയാല്‍ ഓണവില്ലാകുമെന്ന് ആരാധകര്‍

സംഭവബഹുലമായ നാല് സീസണുകള്‍ക്ക് ശേഷം ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പുകള് അവസാനിച്ചിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ആദ്യത്തെ ആഴ്ച ബിഗ് ബോസ് വീട്ടില്‍ ആവേശം നിറഞ്ഞതായിരുന്നു. താരങ്ങള്‍ തമ്മിലുള്ള പൊട്ടിത്തെറികളും പിണക്കങ്ങളുമൊക്കെ ആദ്യ ദിവസം തന്നെ ഉടലെടുത്തിരുന്നു.

പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്തവരുമൊക്കെ ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ട്. ചിലരൊക്കെ ഇതിനോടകം തന്നെ തങ്ങളുടെ ഗെയിം പുറത്തെടുത്തിട്ടുണ്ട്. ചിലരാകട്ടെ കളത്തിലേക്ക് ഇറങ്ങുന്നതേയുള്ളൂ. ശരിക്കും പലരേയും അറിഞ്ഞു വരുന്നതേയുള്ളൂവെങ്കിലും ഇത്തവണത്തെ മത്സരാര്‍ത്ഥികളെല്ലാം തന്നെ അടിപൊളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

rinosh george

ആദ്യ ആഴ്ച തന്നെ ജനശ്രദ്ധ നേടാന്‍ സാധിച്ചവരുമുണ്ട്. അതില്‍ ഒരാളാണ് റിനോഷ് ജോര്‍ജ്. റാപ്പ് ഗായകനും നടനുമായ റിനോഷെ മലയാളി പ്രേക്ഷകര്‍ക്ക് അത്ര പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ബിഗ ്‌ബോസില്‍ വന്ന് വെറും ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് റിനോഷ്. തന്റെ പോസിറ്റീവ് സമീപനവും കൂള്‍ ആറ്റിറ്റിയൂഡുമാണ് റിനോഷിനെ തുടക്കത്തില്‍ തന്നെ ജനപ്രീയനാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തന്റെ കഥ പറഞ്ഞും സഹജയില്‍പ്പുള്ളിയായിരുന്ന ഏയ്ഞ്ചലീന് ഉപദേശങ്ങള്‍ നല്‍കിയുമൊക്കെ റിനോഷ് ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ ബിഗ് ബോസ് വീട്ടില്‍ കണ്ടവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ് റിനോഷ്. എന്നാല്‍ ഫെയര്‍ ഗെയിം കളിച്ചേ മുന്നോട്ട് പോവുകയുള്ളൂവെന്ന റിനോഷിന്റെ വാക്കുകള്‍ക്കെതിരെ ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

അത്തരത്തില്‍ റിനോഷിന്റെ ഗെയിമിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

'I will say.. Play Fair.. Play Fair. നമ്മള്‍ എല്ലാവരും പുറത്ത് അണ്‍ഫെയര്‍ ആണ് എന്ന് പറഞ്ഞാണ് ഇവിടെക്ക് വന്നത്. എന്നിട്ട് ഇവടെയും അണ്‍ഫെയര്‍ ആയി ഗെയിം കളിക്കണോ? റിനോഷിന്റെ ഈ ഒരു ഡയലോഗ് ആണ് ആദ്യ രണ്ട് ദിവസങ്ങളില്‍ അയാള്‍ പോരാ എന്ന് പറഞ്ഞ ആളുകളെ പോലും ഫാന്‍സ് ആക്കി കളഞ്ഞത്. ഒപ്പം സ്റ്റോറി പറഞ്ഞ രീതിയും, അന്നത്തെ ജയില്‍ വാസത്തില്‍ സംഭവിച്ച കോണ്‍വെര്‍സേഷനും എന്ന് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

rinosh george

ആള് 100% ഒറിജിനല്‍ ആണ്. നല്ല മനസ്സിനുടമ ആണ്. ഒരു കിടിലന്‍ റാപ്പര്‍ ആണ്. പക്ഷെ റിനോഷ് പറഞ്ഞ പോലെ തന്നെ ഫെയര്‍ ആയെങ്കിലും കിട്ടുന്ന ടാസ്‌കുകള്‍ ചെയ്യുന്നുണ്ടോ? കട്ട ടാസ്‌കില്‍ ഫെയര്‍ ആയെങ്കിലും കട്ട പെറുക്കാന്‍ ശ്രമിച്ചിരുന്നോ? മനീഷ കൊണ്ട് വന്ന ബ്ലൂ കട്ടകള്‍ ( റിനോഷ് കളക്ട് ചെയ്യേണ്ട കട്ടകള്‍ ) വരെ സ്വമേധയ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് എടുത്ത് കൊടുക്കുന്നത് ആണോ ഫെയര്‍ ഗെയിം? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

വ്യത്യസ്തത കൊണ്ട് വരുന്നുണ്ട്. ഇല്ലെന്നല്ല. ടാസ്‌ക് മാത്രം അല്ല ബിഗ് ബോസ്സ്. അതും വളരെ ശരിയാണ്. പക്ഷെ ബിഗ് ബോസ് എന്ന് പറയുന്ന ഒരു റിയാലിറ്റി ഗെയിം ഷോയില്‍, ഗെയിം സ്പിരിറ്റ് മാത്രം റിനോഷില്‍ കാണുന്നില്ല. ആള് പൊളി ആണ്. ഫാന്‍സിനെയും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ബാക്കി കോണ്ടെസ്റ്റാന്റ് കൂടി റിനോഷിനെ പോലെ ഫെയര്‍ ഗെയിം, എന്ത് വന്നാലും കുഴപ്പം ഇല്ല, എത്തിക്‌സ് എന്നൊക്കെ പറഞ്ഞു ഇരുന്നാല്‍ നമുക്ക്, നമുക്ക് പിന്നെ സീസണ്‍ 3 പോലെ ഓണവില്ലും തമ്പുരുവും കാണേണ്ടി വരും എന്ന് മാത്രം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X