നാദിറ-സെറീന പ്രശ്‌നത്തില്‍ വലിയ പങ്ക് വഹിച്ച് മൂന്ന് പേര്‍; മൂല കാരണം ഇവര്‍ മാത്രം!

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ കഴിഞ്ഞ ദിവസം സെറീനയും നാദിറയും തമ്മിലുണ്ടായ അടി വലിയ വിവാദമായി മാറിയിരിക്കുകയാണ്. സൗന്ദര്യ മത്സരങ്ങളെക്കുറിച്ചുള്ള നാദിറയുടെ നിലപാടിനെ സെറീന ചോദ്യം ചെയ്തതോടെയാണ് ബിഗ് ബോസ് വീട് ബഹളമയമാകുന്നത്. പിന്നാലെ നാദിറയ്‌ക്കെതിരെ റെനീഷയും രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വലിയ പൊട്ടിത്തെറികള്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ നടന്നു.

എന്നാല്‍ നാദിറയും സെറീനയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നക്കാര്‍ മറ്റ് ചിലരാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. എല്ലാവരും നാദിറയെയും സെറീന യെയും മാത്രം കുറ്റപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ദിവസത്തെ പ്രശ്‌നത്തില്‍ വലിയ പങ്ക് വഹിച്ച മൂന്ന് പേരെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ശ്രുതി. മൂലകാരണം ഇവര്‍ മാത്രമാണ്, ഒരിക്കലും നാദിര യോട് മാത്രമല്ല ആരോടും പറയാന്‍ പാടില്ലാത്ത കാര്യമാണ് അവര്‍ പറഞ്ഞത്, അവിടെ നടന്നത് ഒരു സൗന്ദര്യ മത്സരമാണെങ്കില്‍ കൂടി സെറീനയ്ക്ക് മേല്‍ക്കൈ ഉണ്ടെന്ന് പറയുന്നത് തെറ്റാണ്, അപ്പോ സൗന്ദര്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു മത്സരത്തില്‍ സെറീനയുടെ സൗന്ദര്യവും അവര്‍ക്ക് കിട്ടിയ ടൈറ്റില്‍ ഉം വലിച്ചിഴക്കാന്‍ കാരണം എല്ലാ മത്സരത്തിലും സൗന്ദര്യമുള്ളവരുടെ പ്രകടനം മാത്രമേ ആസ്വദിക്കാന്‍ പറ്റു എന്നുള്ള അവരുടെ ഇടുങ്ങിയ ചിന്താഗതി കാരണമാണ്.

സെറീന പറഞ്ഞതിലൊക്കെ ഒരുപാട് ഗൗരവുമുള്ള തെറ്റാണ് ഇത്, സൗന്ദര്യമില്ലാത്തവന്‍ എത്ര കഴിവുള്ളവന്‍ ആയാലും അംഗീകരിക്കപ്പെടില്ല എന്നൊക്കെയാണ് ഇതിലെ വെപ്പ്, ശെരിക്കും നാദിര പ്രതികരിക്കേണ്ടിയിരുന്നത് ഇവരോടായിരുന്നു, കാരണം ഏറ്റവും ഗൗരവമുള്ള തെറ്റ് ചെയ്തത് ഇവരാണ്, പക്ഷെ നാദിറ മനസിലെ അസൂയയും ഫ്രസ്റ്റേഷനും പുറത്ത് എടുത്തപ്പോള്‍ പെട്ടത് സെറീനയും രക്ഷപ്പെട്ടത് പ്രധാന പ്രതിയുമാണ്

റെനീഷ. സുഹൃത്ത് ചെയ്യുന്ന തെറ്റ് എല്ലാം ന്യായീകരിച്ചാല്‍ മാത്രമേ ലോയല്‍ ഫ്രണ്ട് ആവു എന്ന് ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണ്, മാത്രമല്ല ഇദ്ദേഹം ഇടക്ക് കേറിയപ്പോഴാണ് രണ്ട് വ്യക്തികള്‍ തമ്മിലെ പ്രശ്നം എന്നത് മാറി ഇതിലേക്ക് റേസിസം, എലൈറ്റ് ക്ലാസ് തുടങ്ങിയവ കയറി വന്നതെന്നും കുറപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Bigg Boss Malayalam

ഗോപിക, കൂട്ടത്തില്‍ ഏറ്റവും ബുദ്ധി ഉള്ള ആള്‍, ഇദ്ദേഹത്തിന്റെ രീതി ഒരു വിഷയം നടന്നാല്‍ അതിലെ സെന്‍സിറ്റീവ് സൈഡ് ല്‍ ചേര്‍ന്ന് നിന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ട് മുങ്ങികളയും, മുന്നോട്ട് പോകുന്തോറും ശകുനിയെ വെല്ലുന്ന പെര്‍ഫോമന്‍സ് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

എന്തായാലും ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നാദിറയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാമത്തെ ആഴ്ചയില്‍ എവിക്ഷനെ നേരിടുന്നവര്‍ ഏഴ് പേരാണ്. റെനീഷ, റിനോഷ്, അനിയന്‍ മിഥുന്‍, ഏയ്ഞ്ചലീന്‍ മറിയ, ഗോപിക ഗോപി, ലച്ചു, വിഷ്ണു എന്നിവരാണ് നോമിനേഷന്‍ പട്ടികയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X