നിലവില്‍ ബെസ്റ്റ് ഇവര്‍ രണ്ടു പേര്‍, കയറി വരാന്‍ സാധ്യതയുള്ളവര്‍ ഇവര്‍; വിലയിരുത്തലുമായി കുറിപ്പ്
സംഭവബഹുലമായ രണ്ട് ആഴ്ചകള്‍ പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. അഞ്ചാം പതിപ്പിന്റെ ആദ്യത്തെ രണ്ട് ആഴ്ചകളാണ് പിന്നിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാനും രസകരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിക്കാനും പുതിയ സീസണിന് സാധിച്ചിട്ടുണ്ട്.
ആദ്യത്തെ ദിവസം തന്നെ താരങ്ങള്‍ക്കിടയില്‍ അടിയുണ്ടായ സീസണാണ് അഞ്ചാം സീസണ്‍. പല താരങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ ഗെയിം പുറത്തെടുത്തു കഴിഞ്ഞു. ചിലരൊക്കെ ഇപ്പോഴും സേഫ് ഗെയിം കളിക്കുന്നുണ്ടെങ്കിലും മുന്നോട്ട് പോകുന്തോറും തീപാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം നിലവിലെ സാഹചര്യത്തില്‍ ആരൊക്കെയാണ് അവസാനം വരെ എത്തുക എന്നത് പ്രവചിക്കുക ഏറെക്കുറെ അസാധ്യമാണ്. പലരുടേയും യഥാര്‍ത്ഥ മുഖം എന്താണെന്ന് വെളിപ്പെടുത്താനുണ്ട്. ചിലരൊക്കെ തുടക്കത്തില്‍ തന്നെ തങ്ങളെക്കുറിച്ചുള്ള മുന്‍വിധികള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ രണ്ടാഴ്ച പിന്നിടുമ്പോള്‍ താരങ്ങളുടെ മുന്നോട്ടുള്ള പ്രകടനം പ്രവചിക്കുകയാണ് ഒരു ആരാധകന്‍.
ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന രണ്ട് പേരെയും ആരാധകന്‍ തിരഞ്ഞെടുക്കുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 5 രണ്ടാഴ്ച പിന്നിടുമ്പോള്‍ മത്സരാര്‍ത്ഥികള്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നതായിട്ട് തോന്നിയിട്ടില്ല. എന്നിരുന്നാലും മികച്ച ഗെയിമേഴ്‌സ് ആയി മാറാന്‍ സാധ്യതയുള്ള രണ്ട് മത്സരാര്‍ത്ഥികള്‍ മാത്രമേ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മനസ്സില്‍ വരുന്നുള്ളു
1) വിഷ്ണു
2) റെനീഷ
ഈ ലിസ്റ്റിലേക്ക് വരാന്‍ സാധ്യതയുള്ള മത്സാര്‍ത്ഥികള്‍ ആണ് സാഗര്‍, അഖില്‍ മാരാര്‍, സെറീന, നാദിറ & ജുനൈസ്.
സേഫ് ഗെയിമേഴ്‌സ് ആയിട്ട് തന്നെ അവിടെ നില്‍ക്കാന്‍ തീരുമാനിച്ച കുറച്ചധികം പേര് അവിടെയുണ്ട്.
1) മിഥുന്‍
2) റിനോഷ്
3) ശ്രുതിലക്ഷ്മി
4) ലച്ചു
5) ഷിജു
6) അളിയന്‍
7) ശോഭ
നെഗറ്റീവ് ഗെയിം കളിച്ച് ട്രാക്ക് മാറിപ്പോകുന്ന മൂന്ന് മത്സരാര്‍ത്ഥികള്‍ ആണ് നിലവിലുള്ളത് - ഗോപിക, ദേവു & മനീഷ എന്നിങ്ങനെയാണ് കുറിപ്പില്‍ പറയുന്നത്.

അതേസമയം താരങ്ങളെ കാണാന്‍ പതിവ് പോലെ മോഹന്‍ലാല്‍ ഇന്നെത്തും. ആദ്യത്തെ ആഴ്ച ബിഗ ്‌ബോസ് വീട്ടില്‍ നിന്നും ആരും പുറത്താക്കപ്പെട്ടിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ ആഴ്ച ഒരാള്‍ ബിഗ് ബോസ് വീടിനോട് വിട പറയുന്നതായിരിക്കും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകല്‍ പ്രകാരം ഈ സീസണില്‍ ആദ്യമായി പുറത്താക്കപ്പെടുന്നത് ഏയ്ഞ്ചലീന്‍ മറിയയാണ്.
ആദ്യത്തെ ദിവസങ്ങളില്‍ തന്നെ ശ്രദ്ധ നേടിയ താരമാണ് ഏയ്ഞ്ചലീന്‍ മറിയ. അങ്ങനെയുള്ള ഏയ്ഞ്ചലീന്‍ പുറത്തായെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം ഒരാള്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമായ ഹനാന്‍ ആണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി.


Click it and Unblock the Notifications