എട്ടാം ക്ലാസുകാരിയുടെ അമ്മ, സിംഗിൾ മദർ; ഭർത്താവ് ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ! ചർച്ചയായി വൈബർ ഗുഡ് ദേവു
കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ബിഗ് ബോസ് മലയാളത്തിന്റെ പ്രഡിക്ഷൻ ലിസ്റ്റിൽ വന്നിരുന്ന പേരാണ് വൈബർ ഗുഡ് ദേവുവിന്റേത്. ഒടുവിൽ പ്രവചനങ്ങളെല്ലാം ശരിവച്ച് ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് ശ്രീദേവി എന്ന വൈബർ ഗുഡ് ദേവു. സോഷ്യൽ മീഡിയയിലെ മോട്ടിവേഷൻ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ആളാണ് ദേവു. കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി സാമൂഹിക വിഷയങ്ങളിലൊക്കെ പ്രതികരണം നടത്തിയും അഭിപ്രായങ്ങൾ പറഞ്ഞു ദേവു ശ്രദ്ധ നേടിയിട്ടുണ്ട്.
ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട് താരം. അതേസമയം സോഷ്യൽ മീഡിയ വീഡിയോകൾക്ക് പുറമെ ദേവുവിനെ പ്രേക്ഷകർക്ക് അത്ര പരിചിതമല്ല. എന്നാൽ ബിഗ് ബോസിലെത്തിയതോടെ താരത്തിന്റെ കുടുംബത്തെ കുറിച്ചും മറ്റുമുള്ള വിവരങ്ങളും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസിലെ തന്റെ ഇൻട്രോ വീഡിയോയിൽ ദേവു തന്റെ കുടുംബത്തെ പരിചയപ്പെടുത്തിയിരുന്നു. അച്ഛനും അമ്മയും മകളും അടങ്ങുന്നതാണ് ദേവുവിന്റെ കുടുംബം.

മകളാണ് തന്റെ ലോകമെന്നാണ് ദേവു പറഞ്ഞത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മകൾ. ഒരുപക്ഷെ താരത്തിന് ഇത്രയും വലിയ മകളുണ്ടെന്ന് പലരും ഇപ്പോഴാണ് അറിയുന്നത്. റിപ്പോർട്ടുകൾ പ്രകാരം 1984 ഏപ്രിൽ പതിനേഴിനാണ് ശ്രീദേവിയുടെ ജനനം. ചേന്ദമംഗലം സ്വദേശിനിയായ ദേവു വീട്ടിലെ ഒറ്റമകളാണ്. 39 -കാരിയായ ദേവു ഒരു സിംഗിൾ മദർ കൂടിയാണ്. നേരത്തെ ബാംഗ്ലൂരിലെ ഐടി മേഖലയിലാണ് താരം ജോലി ചെയ്തിരുന്നത്.
മോഡലിംഗിൽ ആയിരുന്നു ആദ്യം താൽപര്യം. എന്നാൽ അതിന് കുടുംബം എതിർത്തതോടെയാണ് ഐടി മേഖലയിലേക്ക് തിരിഞ്ഞത്. പിന്നീട് പതിയെ ടിക് ടോക് വീഡിയോകൾ ചെയ്ത് ഇ മേഖലയിലേക്ക് കടന്നു വരുകയായിരുന്നു. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാം യൂട്യൂബ് എന്നിവിടങ്ങളിലും വൈബർ ഗുഡ്, മാഡ് വൈബ് ദേവു തുടങ്ങിയ പേരുകളിലൊക്കെ സജീവമാവുകയായിരുന്നു. മാനസികാരോഗ്യം, റിലേഷൻഷിപ്, ഫെമിനിസം, ഇക്വാളിറ്റി തുടങ്ങിയ വിഷയങ്ങളിൽ ചെയ്ത വീഡിയോകളിലൂടെയാണ് ദേവു ശ്രദ്ധ നേടുന്നത്.
എന്നാൽ ഇതേ വീഡിയോകളിലൂടെ പിന്തിരിപ്പൻ ആശയങ്ങൾ പങ്കുവച്ചതിനാണ് താരം വിമർശനങ്ങൾ കേട്ടിട്ടുള്ളത്. അതേസമയം താരം സിംഗിൾ മദർ ആണ് എന്ന കാര്യവും ഇപ്പോഴാണ് പലരും അറിയുന്നത്. വീട്ടുകാരെ കുറിച്ച് പറഞ്ഞപ്പോഴും തന്റെ വിവാഹജീവിതത്തിൽ എന്ത് സംഭവിച്ചു എന്നത് ദേവു പറഞ്ഞിരുന്നില്ല. ആദ്യ എപ്പിസോഡിന് പിന്നാലെ നിരവധി പേരാണ് വൈബർ ഗുഡ് ദേവു വിന്റെ ഭർത്താവിനെ ഗൂഗിളിൽ തിരഞ്ഞത്. പലപ്പോഴും വ്യക്തി പരമായ കാര്യങ്ങൾ പറയാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട് ദേവു.

അതേസമയം ബിഗ് ബോസ് വീടിനുള്ളിൽ തന്റെ ജീവിത കഥ വൈബർ ഗുഡ് ദേവു പങ്കുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അഞ്ച് ദിവസമാകുമ്പോൾ ബിഗ് ബിസ് വീട്ടിലെ ഏറ്റവും ശ്രദ്ധ നേടിയ മത്സരാത്ഥികളുടെ കൂട്ടത്തിൽ ദേവുവും ഉണ്ട്. താൻ അൽപം മുൻശുണ്ഠിക്കാരിയാണ് എന്ന് പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് പ്രവേശിച്ച ദേവു ഇതിനകം വഴക്കുകളുടെയും ബഹളങ്ങളുടെയും ഭാഗമായി മാറിയിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാത്ഥികളിൽ ഒരാളായിട്ടാണ് ദേവുവിനെ കണക്കാക്കുന്നത്.
എന്നാൽ പെട്ടെന്ന് നിയന്ത്രണം വിടുന്നതും പിന്തിരിപ്പൻ ചിന്താഗതിയുമൊക്കെ താരത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വീക്കിലി ടാസ്ക്കിനിടെ വിഷ്ണു ജോഷിയുമായി ഉണ്ടായ തർക്കങ്ങളൊക്കെ വൈബർ ഗുഡ് ദേവു പെട്ടെന്ന് പ്രകോപിതയായി നിയന്ത്രണം നഷ്ടപ്പെടുന്ന ആളാണെന്ന് വ്യക്തമാക്കി തന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതുവരെ കണ്ടതല്ല ദേവു എന്നാണ് ചിലർ പറയുന്നത് വരും ദിവസങ്ങളിൽ എന്തായിരിക്കും താരത്തിന്റെ ഗെയിം എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരും.


Click it and Unblock the Notifications