അഖില്‍ മാരാര്‍ വിവരവും വെള്ളിയാച്ചയുമില്ലാത്ത ദുരന്തം! ഭരണഘടനയെക്കുറിച്ച് പറഞ്ഞത് ചീപ്പായിപ്പോയി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കത്തെ ദിവസങ്ങളില്‍ തന്നെ ശ്രദ്ധ നേടിയ വ്യക്തിയാണ് അഖില്‍ മാരാര്‍. എന്നാല്‍ അഖിലിന്റെ നിലപാടുകളും കാഴ്ചപ്പാടുകളും ബിഗ് ബോസ് വീടിന് അകത്തും പുറത്തും ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ അഖില്‍ നടത്തിയ സ്ത്രിവിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി നടന്ന ചര്‍ച്ചയ്ക്കിടെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ദുര്‍ബലരാണെന്നും അതിനാലാണ് ഇന്ത്യന്‍ ഭരണ ഘടന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നത്. ഇതിനെതിരെയുള്ള കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. ഈ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്ത്രീകളും പുരുഷന്മാരും തുല്യരല്ല എന്നാണ് ഇന്നലെ ഒരു ചര്‍ച്ചയ്ക്കിടയില്‍ അഖില്‍ മാരാര്‍ പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങളില്‍ ആര്‍ട്ടിക്കിള്‍ 14 മുതല്‍ 18 വരെയുള്ള വകുപ്പുകളില്‍ വ്യക്തമായി സമത്വത്തെക്കുറിച്ചുള്ള അവകാശങ്ങള്‍ വിശദീകരിക്കുന്നുണ്ട്.നിയമത്തിനു മുന്നില്‍ തുല്യത, അവസരസമത്വം,ജാതി - മത - ലിംഗ- ദേശഭേദമന്യേ യുള്ള സമത്വം എന്നിവയാണ് ഒരു ഇന്ത്യന്‍ സിറ്റിസണിന് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയെന്നാണ് സജിത്ത് എംഎസ് എന്ന പ്രേക്ഷകന്‍ പങ്കുവച്ച കുറിപ്പ് പറയുന്നത്.
അഖില്‍ മാരാര്‍ പറയുന്നത് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന എന്നാണ്.സാമൂഹ്യ നീതി എന്ന വിഷയം അവിടെയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. തുല്യര്‍ക്കിടയില്‍ മാത്രമേ തുല്യനീതി എന്ന ആശയം നടപ്പാക്കാന്‍ സാധിക്കൂ.സ്ത്രീകള്‍, കുട്ടികള്‍, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങി ചരിത്രപരമായും സാമൂഹ്യമായും അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും കുറിപ്പ് പറയുന്നു.
വിദ്യാഭ്യാസപരമായും സാമൂഹ്യമായും മികച്ച നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ജീവിക്കുമ്പോള്‍ ഇനിയും എന്തിനാണ് ഇതൊക്കെ എന്ന് തോന്നും.ഇന്ത്യ പോലൊരു മഹാരാജ്യത്ത് പക്ഷേ യാഥാര്‍ഥ്യം അതല്ല, ഒരു പിന്തിരിപ്പന്‍ ആശയം പറയാന്‍ അഖില്‍ മാരാര്‍ ഇന്ത്യന്‍ ഭരണഘടനയെ ഉദാഹരിച്ചത് വളരെ ചീപ് ആയിരുന്നുവെന്നാണ് കുറിപ്പ് പറയുന്നത്. നിരവധി പേരാണ് അഖിലിനെ അനകൂലിച്ചും എതിര്‍ത്തുമൊക്കെ രംഗത്തെത്തുന്നുണ്ട്.

വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത ദുരന്തം ആണ് അഖില്‍ സെര്‍, ഈ ഷോയില്‍ എത്തിയ സ്ഥിതിക്ക് കുറച്ചു കാലത്തേക്ക് എങ്കിലും മാരാരുടെ വിഢിത്തങ്ങള്‍ ബിഗ്ഗ്ബോസ് പ്രേക്ഷകരും കേള്‍ക്കേണ്ടി വരും ! മാരാര്‍ പുറത്ത് എത്ര പിആര്‍ സെറ്റ് ചെയ്തിട്ട് ഷോയില്‍ എത്തിയാലും എന്താ ' വരുത്തരച്ചു വച്ചാലും പിണ്ണാക്കല്ലേ കറി എന്നൊക്കെയാണ് പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍. അഖിലിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ വീക്കിലി ടാസ്‌ക് അവസാനിച്ചിരിക്കുകയാണ്. ടാസ്‌കില്‍ വിജയിച്ചത് അഖില്‍ മാരാരും നാദിറ മെഹ്‌റിനുമാണ്. ഇരുവരും തമ്മിലാണ് ക്യാപ്റ്റന്‍സി ടാസ്‌ക് നടക്കുക. ജയിക്കുന്ന ആള്‍ ബി്ഗ ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റനാകും. പിന്നാലെ ജയില്‍ നോമിനേഷനും കഴിഞ്ഞിരിക്കുകയാണ്. ഏയ്ഞ്ചലീന മറിയയും റിനോഷുമാണ് ജയിലില്‍ പോകാനായി ബിഗ് ബോസ് വീട്ടിലുള്ളവര്‍ തിരഞ്ഞെടുത്ത രണ്ടു പേര്‍.


Click it and Unblock the Notifications