ജീൻസും ടി ഷർട്ടും ഇട്ട് നടക്കുന്ന വെറും കുലസ്ത്രീ; നന്മ മരമാകാൻ നോക്കുകയാണ്!, റെനീഷയ്ക്ക് വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 5 അതിന്റെ രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യത്തെ നോമിനേഷനും അതിന്റെ വോട്ടിങ്ങും ആരംഭിച്ചിട്ടുണ്ട്. ആദ്യ ആഴ്ച കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ മിക്ക മത്സരാർത്ഥികൾക്കും സാധിച്ചിട്ടുണ്ട്. ആദ്യ ആഴ്‌ചയിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഒരു മത്സരാർഥിയാണ് നടി റെനീഷ റഹ്മാനും. സീരിയൽ നടിയായ റെനീഷ ആദ്യ വീക്കിലി ടാക്‌സിലെ പ്രകടനം കൊണ്ടൊക്കെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാൾ എന്ന പേര് സ്വന്തമാക്കിയിരുന്നു.

സ്വന്തമായി അഭിപ്രായങ്ങളുള്ള ശക്തമായ നിലപാടുകളുള്ള ആളായാണ് പ്രേക്ഷകർ കണ്ടിരുന്നത്. വളരെ നല്ല ഇമേജ് ആയിരുന്നു താരത്തിന് ഇതുവരെ. എന്നാൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ആ ഇമേജിന് കോട്ടം വന്നിരിക്കുകയാണ്. നോമിനേഷനിൽ ഗോപികയെ തനിക്ക് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞതും ടോം ബോയ് ആണെന്ന് പറഞ്ഞ ശേഷം അഞ്ജൂസുമായി അടുത്ത് ഇടപഴകാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞതിനും പിന്നാലെയാണ് റെനീഷക്ക് പ്രേക്ഷകർക്കിടയിലെ ഇമേജിന് കളങ്കമുണ്ടായിരിക്കുന്നത്.

reneesha

താൻ ടോം ബോയ് ആണെന്നും ലെസ്ബിയൻ ആണെന്നും അഞ്ജൂസ് തുറന്ന് പറഞ്ഞ വീട്ടിലെ ആദ്യത്തെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു റെനീഷ. എന്നാൽ അതിന് ശേഷം റെനീഷയോട് ക്രഷ് ഉണ്ടെന്നും റിലേഷൻഷിപ്പിൽ ആയിരുന്നെങ്കിൽ പ്രപ്പോസ് ചെയ്തേനെ എന്നും അഞ്ജൂസ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഞാൻ നിന്നെ ആണായി കാണണമോ പെണ്ണായി കാണണമോ എന്നടക്കമുള്ള ചോദ്യങ്ങളുമായി റെനീഷ ഇന്നലെ അഞ്ജുവിനോട് സംസാരിച്ചത്.

ആണായിട്ട് കണ്ടാൽ മതിയെന്ന് അഞ്ജൂസ് പറയുമ്പോൾ എങ്കിൽ നീ എന്റെ ഹിപ്പിൽ പിടിക്കുന്നത് ഒക്കെ എനിക്ക് അൺകംഫർട്ടബിൾ ആണെന്ന് റെനീഷ പറയുകയായിരുന്നു. സൗഹൃദം വിടാൻ താൽപര്യമില്ല. പക്ഷെ നീ എന്നോട് അങ്ങനെയൊക്കെ പറഞ്ഞിട്ട് നീയൊരു ടോം ബോയ് ആണെന്ന് പറയുമ്പോൾ എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എന്നൊക്കെ ആയിരുന്നു റെനീഷ പറഞ്ഞത്. ഇതിനാണ് സോഷ്യൽ മീഡിയയിൽ റെനീഷയ്ക്ക് വിമർശനം.

'ക്യൂട്ട്നസ്, കൊഞ്ചൽ ഒരു ബിഗ് ബോസ് ഇഷ്ടനായിക ആകാനുള്ള ശ്രമം. അതാണ് റനീഷയുടെ ബിഗ് ബോസ് പ്ലേ സ്ട്രാറ്റജി. ബിഗ് ബോസ് പ്ലെയർ എന്ന നിലയ്ക്ക് അത് പ്രശ്‌നമല്ല. മറ്റുള്ളവരുടെ കുറവുകൾ എന്ന് തോന്നിക്കുന്ന കാര്യങ്ങളെ ഹൈലൈറ്റ് ചെയ്തു ജനങ്ങളിലേക്ക് എത്തിക്കുക അതിനോടൊപ്പം സ്വയം നന്മ മരം ആവുകയും ചെയ്യുന്നുണ്ട്,'

'ഇന്ന് അഞ്ജൂസ് റോഷ് ആയുള്ള സംസാരത്തിൽ ടോം ബോയ് ആയതു കൊണ്ട് തന്നെ സ്പർശിക്കുമ്പോൾ അൺകംഫർട്ടബിൾ ആവുന്നു എന്ന് പറഞ്ഞു. അത് ഓക്കെ! പക്ഷെ പറഞ്ഞു പറഞ്ഞു അതിനെ വേറൊരു തലത്തിലേക്ക് എത്തിക്കാനും റോഷ് ഒരു മോശം വ്യക്തി എന്ന് വരുത്താനും പുള്ളിക്കാരി ശ്രമിച്ചപോലെ തോന്നി!'

'വന്ന ദിവസം ഗോപിക ഒരു കോമണർ ആണെന്ന് വിളിച്ചു കൂവിയ റെനീഷ, മൈനോരിറ്റി/വീക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളെ ഹൈലൈറ്റ് ചെയ്തു നന്മകളിക്കുന്നത് പോലെ തോന്നി. അവർക്ക് മതിയായ അറിവോ അനുഭവപരിചയവും ഇല്ലായിരിക്കാം, അതുകൊണ്ടായിരിക്കാം അവൾ ആളുകളെ ഇങ്ങനെ തരംതിരിക്കുന്നത്' എന്നാണ് റെനീഷയെ വിമർശിച്ച് ചിപ്പി സെബാസ്റ്റ്യൻ എന്നൊരാൾ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

വേറെ പോസ്റ്റുകളും റെനീഷയ്ക്ക് എതിരെ വന്നിരുന്നു. 'ഇന്നലെ ലൈവ് കണ്ടപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ. റെനീഷയെ കുറിച്ചാണ്. അളിയന്റെ സാനിധ്യം റെനീഷയ്ക്ക് വളരെ അരോചകം ആണെന്ന് തോന്നിക്കുന്ന രീതിയിൽ ആയിരുന്നു പെരുമാറ്റം. ജീൻസും ടി ഷർട്ടും ഇട്ട് നടക്കുന്ന വെറും കുലസ്ത്രീ മാത്രമാണ് റെനീഷ, റോഷിന്റെ അനുഭവം പറഞ്ഞപ്പോൾ താൻ ഒരു ലെസ്ബിയൻ ആണെന്ന് വളരെ ധൈര്യപൂർവം പറഞ്ഞ മിടുക്കിയാണ് റോഷ് അളിയൻ,'

reneesha anjuz rosh

'അങ്ങനെ ഉള്ള ഒരാളുടെ ഫ്രണ്ട്ഷിപ്പിനെ പോലും വളരെ ഭയത്തോടെയാണ് റെനീഷ വീക്ഷിക്കുന്നത്. ഇരുപതിയൊന്നാം നൂറ്റാണ്ടിൽ ജീൻസും ടി ഷർട്ടും ഇട്ട് ജീവിക്കുന്ന കുലസ്ത്രീ എന്നത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന വിവരദോഷി. ഇത്രയും ഇമേജ് കോൺഷ്യസ് ആയ ഒരാൾ ഈ ബിഗ് ബോസ് വീട്ടിൽ കാണില്ല,'

'നിങ്ങൾ റെനീഷയ്ക്ക് കൊടുക്കുന്ന ഓരോ വോട്ടും സമൂഹത്തിനെ പിന്നിലേക്ക് നയിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് മാത്രമാകും. ഈ എവിക്ഷനിൽ പുറത്തേക്ക് പോകേണ്ടത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുന്ന റെനീഷ ആകട്ടെ,' എന്നായിരുന്നു ഏലിയാസ് എന്നൊരാളുടെ കുറിപ്പ്.

നിരവധി പേർ ഇതിനെ പിന്തുണച്ച് രംഗത്ത് എത്തുന്നുണ്ട്. അതേസമയം, റെനീഷയുടെ അറിവില്ലായ്മ ആകുമെന്നും മറ്റു ചില മത്സരാർത്ഥികളെ വെച്ച് നോക്കുമ്പോൾ നല്ല മത്സരാർത്ഥി തന്നെയാണ് റെനീഷയെന്നുമുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അഞ്ജുവിനോടും ഗോപികയോടും റെനീഷ കാണിക്കുന്ന നീരസം താരത്തിന്റെ ബിഗ് ബോസ് വീട്ടിലെ നിലനിൽപിന് ഭീഷണിയാകും എന്ന വിലയിരുത്തലാണ് കൂടുതൽ പ്രേക്ഷകരും പങ്കുവയ്ക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X