റെനീഷ ഇത്ര ഒച്ചപ്പാടുണ്ടാക്കിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല; മാരാറിന് ജനപിന്തുണ കിട്ടും!
കുറച്ച് നാളുകളായി തണുത്തു കിടക്കുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5. താരങ്ങള്‍ തമ്മില്‍ അടിയും വഴക്കുകളൊന്നുമില്ലാതെ പാട്ടും ഡാന്‍സുമൊക്കെയായി കഴിഞ്ഞു പോവുകയായിരുന്നു. എന്നാല്‍ ഇതുവരെയുള്ള സകല ശാന്തതയും ഇന്നലെ രാത്രിയോടെ നഷ്ടപ്പെടുകയായിരുന്നു. മോഹന്‍ലാലിന് മുന്നില്‍ വച്ച് വരെ ബിഗ് ബോസ് താരങ്ങള്‍ തമ്മിലടിക്കുകയുണ്ടായി.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് മോഹന്‍ലാല്‍ ഷോ വൈന്‍ഡ് അപ്പ് ചെയ്യാതെ ഷോയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. അഖില്‍ മാരാരും സാഗറും തമ്മിലുണ്ടായ വഴക്ക് ബിഗ് ബോസ് വീടിനെയാകെ പിടിച്ചുലയ്ക്കുന്നതായിരുന്നു. അതേസമയം ഇത്ര വലിയൊരു അടയിലേക്ക് ഈ സംഭവത്തെ എത്തിച്ചത് റെനീഷയാണെന്നാണ് ചിലര്‍ പറയുന്നത്.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ റെനീഷയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
പ്രൈവറ്റ് ആയി സോറി പറയുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് എല്ലാവരുടെ മുന്നില്‍ ക്ഷമ ചോദിക്കുന്നത്. അത് അഖില്‍ മാരാര്‍ ചെയ്തു. എന്നിട്ടും സാഗറിനും ജുനൈസിനും അവരുടെ ഈഗോ കാരണം എല്ലാവരുടെയും മുന്നില്‍ അഖില്‍ മാരാര്‍ അവരോട് ക്ഷമ ചോദിക്കണമത്രേ. ഇത്രയും അപമാനം സഹിച്ച് മാരാര്‍ എന്നല്ല ഒരാളും അവിടെ ക്ഷമ ചോദിക്കില്ല.
സെറീന സംസാരിക്കുന്നത് മനസ്സിലാക്കാം. പക്ഷെ ഒന്നും കാണാത്ത കേള്‍ക്കാത്ത റെനീഷ ഇത്രയധികം ഒച്ചപാടുണ്ടാക്കിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. മുന്‍പത്തെ സീസണുകള്‍ ഒരു ചൂണ്ടുപലക ആണെങ്കില്‍ കൂട്ട ആക്രമണം നേരിട്ട മാരാറിന് പൊതുജനപിന്തുണ കിട്ടാനാണ് സാധ്യത. പുള്ളിയേക്കാളും ഡിസേര്‍വിംഗ് ആയ ആരെങ്കിലും ഒക്കെ ഈ ഒരു സംഭവം തൊട്ട് രണ്ടാമനോ മൂന്നാമനോ ആവുകയും ചെയ്യും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം മോഹന്‍ലാലിന് മുന്നിലുണ്ടായ കയ്യാങ്കളിയുടെ പേരില്‍ അഖില്‍ മാരാര്‍ക്കും സാഗറിനും ശിക്ഷ നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. ഇരുവരേയും നേരിട്ട് നോമിനേഷനിലേക്ക് ഇട്ടിരിക്കുകയാണ് ബിഗ് ബോസ്. ഇന്നലെ അടിയുണ്ടായതോടെ മോഹന്‍ലാല്‍ ലൈവ് കട്ട് ചെയ്ത് എപ്പിസോഡ് അവസാനിപ്പിക്കുകയായിരുന്നു. അതിനാല്‍ എവിക്ഷന്‍ നടന്നിരുന്നില്ല. എവിക്ഷന്‍ നടക്കാത്ത സാഹചര്യത്തില്‍ പോയ ആഴ്ചയിലെ നോമിഷന്‍ തന്നെ ഈ സീസണിലും തുടരുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.

ഇതിനിടെ ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയായ ഹനാന്‍ ആണ് ആ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ഹനാന്‍ ഷോയിലേക്ക് കടന്നു വന്നിരിക്കുകയാണ്.
അഖിലും സാഗറും കൂടെ വന്നതോടെ ഈ ആഴ്ചയിലെ നോമിനേഷനിൽ ഉള്ളവരുടെ എണ്ണം ഒമ്പത് ആയി. സാഗർ, അഖിൽ മാരാർ എന്നിവരെ കൂടാതെ, ഗോപിക, റെനീഷ, എയ്‌ഞ്ചലീന, അനിയൻ മിഥുൻ, വിഷ്ണു, ലെച്ചു, റിനോഷ് എന്നിവരാണ് നോമിനേഷനിൽ ഉള്ളത്. എന്നാൽ കഴിഞ്ഞ ആഴ്ചയിലെ വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തുമോ അതോ പുതിയ വോട്ടിങ് ആയിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഇന്നലത്തോടെ ബിഗ് ബോസ് വീട്ടിലെ അന്തരീക്ഷമായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications