'അഖിൽ മാരാരും ദേവുവും എന്ത് ടോക്‌സികാണ്; ഗോപിക ഫയർ ആണ്, അവരെ താരംതാഴ്ത്തുന്ന എന്തിനാണ്': ശ്രീലക്ഷ്മി അറക്കൽ
ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ച് നാല് ദിവസങ്ങൾ കഴിയുമ്പോൾ സോഷ്യൽ മീഡിയയിലൊക്കെ തന്നെയും ഷോയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി കഴിഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ആയിരുന്നു പുതിയ സീസണിന് വേണ്ടി കാത്തിരുന്നത്. എന്നാൽ പ്രതീക്ഷകൾ ഒന്നും തെറ്റിയിട്ടില്ല എന്ന സൂചനകളാണ് ആദ്യമേ ഷോയിൽ നിന്ന് ലഭിക്കുന്നത്.
കഴിഞ്ഞ വർഷത്തെ പോലെ വാശിയേറിയ പോരാട്ടമാകും ഇത്തവണയെന്നുമാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിലൂടെയൊക്കെ പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളാണ് ഇത്തവണയും കൂടുതലും. ഒപ്പം സീരിയൽ താരങ്ങളും കൂടാതെ ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി സാധാരണക്കാരുടെ പ്രതിനിധിയായി ഒരാളും ഷോയിൽ ഉണ്ട്. മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളൊക്കെ വളരെ സജീവമാണ്. തങ്ങളുടെ ഇഷ്ടമത്സരാർത്ഥികൾക്ക് പിന്തുണ നൽകികൊണ്ടുള്ള പോസ്റ്റുകളും നിറയുന്നുണ്ട്.

ആർമി ഗ്രൂപ്പുകളും പതിയെ തലപൊക്കി തുടങ്ങിയിട്ടുണ്ട്. മുൻ മത്സരാർത്ഥികളും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരാവരൊക്കെയും പുതിയ സീസണെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. അതിനിടെ സോഷ്യൽ മീഡിയക്ക് സുപരിചിതയായ ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. രണ്ടു ദിവസം ഷോ കണ്ട ശേഷമുള്ള വിലയിരുത്തലാണ് ശ്രീലക്ഷ്മി നടത്തിയിരിക്കുന്നത്.
ഇന്നലത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. 'ഇന്ന് ബിഗ് ബോസിൽ കഥ പറഞ്ഞ 2 പേരുടെ അമ്മമാരും ഡൊമസ്റ്റിക് വയലൻസിന്റെ ഇരകൾ ആണ്. അതായത് പുരുഷന്മാർ സ്ത്രീകളെ അബ്യൂസ് ചെയ്ത കഥയാണ് അവിടെ പറഞ്ഞത്. എന്തിനാണ് ഫെമിനിസം എന്നൊക്കെ ചോദിക്കുന്നവർക്ക് ഉള്ള ഉത്തരം ഉണ്ട് ആ കഥകളിൽ,'
'ഏയ്ഞ്ചലിൻ പാവം കുട്ടി. അവൾക്ക് ശരിക്കും സൈക്കോളജിക്കൽ പ്രോബ്ലെംസ് ഉണ്ട്. അവളുടെ മെൻ്റൽ ഹെൽത്ത് പ്രശ്നത്തെ വളരെ നിസ്സാരം ആയി കാണുന്ന ദേവു ഒക്കെ ഈ സമൂഹത്തിലെ ബോധം ഇല്ലാത്തവരുടെ പ്രതിഫലനം ആണ്. ഇന്നലെ സീരിയൽ നടനും ഇരുന്നു ഉപദേശിക്കുന്നത് കേട്ടു, "എത്ര വലിയ മാനസിക പ്രശ്നങ്ങളും ബോധ മനസ്സുകൊണ്ട് കൺട്രോൾ ചെയ്യാം" എന്ന്. അപ്പോൾ ഈ സൈക്കാട്രി പഠിച്ചവർ ഒക്കെ പിന്നെ എന്തിനാ?'
'അഖിൽ മാരാർ, വൈബർ ഗുഡ് ദേവുവും ഇവർ രണ്ടുപേരും എന്തൊരു ടോക്‌സിക് ആണ്. ആളുകളെ തമ്മിൽ തല്ലിക്കുന്ന കളിയിൽ ഉഴപ്പൻ ആയി നിന്ന റിനോഷ് ആണ് ഇന്ന് എൻ്റെ ഹീറോ. ഗോപിക കോമണർ ആയി വന്നെന്നു കരുതി നല്ല ഫയർ ഉള്ള ആൾ ആണ്. കോമണർ എന്ന് പറഞ്ഞു കൊറേ ആൾക്കാർ എന്തിനാണ് ഗോപികയെ തരം താഴ്ത്തുന്നത് എന്ന് എനിക്ക് അറിയില്ല. അവൾ അടിപൊളിയാണ്,' എന്നാണ് ശ്രീലക്ഷ്മി കുറിച്ചു.

എറണാകുളം മുവാറ്റുപുഴ സ്വദേശിനി ആയ ഗോപിക ഗോപിയാണ് ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ. നല്ലൊരു ഗെയിം പ്ലാനോടെയാണ് ഗോപിക ഷോയിൽ എത്തിയിരിക്കുന്നത്. രണ്ടു ദിവസം കൊണ്ട് തന്നെ ഉള്ളിൽ ഉള്ള ആളുകൾ തന്നെ ഗോപിക നല്ലൊരു ഗെയിമർ തന്നെയെന്ന് സമ്മതിക്കുന്നുണ്ട്. പ്രേക്ഷകരും ഇക്കാര്യം പറയുന്നുണ്ട്.
അതേസമയം ആദ്യ ആഴ്ചയിൽ നോമിനേഷനിൽ വരുന്നത് ആരൊക്കെയാകും എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഓപ്പൺ നോമിനേഷനിൽ നിന്ന് ഒമ്പത് പേർ നോമിനേഷനിൽ വന്നിരുന്നെങ്കിലും വീക്കിലി ടാസ്‌ക് നോമിനേഷനിൽ നിന്ന് മുക്തി നൽകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് താനെ വോട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ ആദ്യ ആഴ്ചയിൽ നോമിനേഷൻ ഉണ്ടാവില്ലേ എന്ന സംശയത്തിലേക്കും ഇത് ആരാധകരെ കൊണ്ട് എത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications











