അഖിൽ മാരാർ എന്തൊരു ദുരന്തമാണ്! ആകെമൊത്തം ക്വാളിറ്റിയില്ലാത്ത കണ്ടസ്റ്റന്റ്സ് ഉള്ള സീസൺ; ശ്രീലക്ഷ്മി അറയ്ക്കൽ

ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചിട്ട് ഒരാഴ്ചയാവുകയാണ്. കഴിഞ്ഞ സീസണിന് ലഭിച്ച ജനശ്രദ്ധ കൊണ്ട് തന്നെ പുതിയ സീസണിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. പ്രഡിക്ഷൻ ലിസ്റ്റുകളൊക്കെയായി പുതിയ സീസണെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഇപ്പോൾ ഒരാഴ്ച കഴിയുമ്പോൾ സീസണെ കുറിച്ചും മത്സരാർത്ഥികളെ കുറിച്ചുമൊക്കെ തരക്കേടില്ലാത്ത അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്.

നോമിനേഷനും, വീക്കിലി ടാസ്‌കും, ജയിൽ നോമിനേഷനും അതിനിടയിലെ വഴക്കും ബഹളങ്ങളും ചർച്ചകളൊക്കെ കൊണ്ട് തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണ പ്രേക്ഷകർക്കും ലഭിച്ചിട്ടുണ്ട്. കേവലം മൂന്നോ നാലോ മത്സരാർത്ഥികൾ ഒഴിച്ച് മറ്റെല്ലാവരും തങ്ങളുടെ ഗെയിം പ്ലാനുകൾ പുറത്തെടുത്ത് കളി തുടങ്ങി കഴിഞ്ഞു. 18 പേരാണ് പുതിയ സീസണിൽ മത്സരാർത്ഥികളായി എത്തിയിട്ടുള്ളത്. അതിൽ പകുതി പേരും പ്രേക്ഷകർക്ക് മുൻപേ സുപരിചിതരായവരാണ്.

sreelakshmi arackal

ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് അഖിൽ മാരാരും വൈബർ ഗുഡ് ദേവുവുമൊക്കെ. ആദ്യ ആഴ്ചയിൽ തന്നെ വഴക്കും ബഹളവുമായി വീടിനുള്ളിൽ നിറഞ്ഞു നിന്നവരാണ് ഇരുവരും. എന്നാൽ ഇവർ വീടിനുള്ളിൽ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് വിമർശിക്കപ്പെടുന്നത്. പ്രധാനമായും അഖിൽ മാരാർ ഭരണഘടനയെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലെ താരവും ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും അഖിൽ മാരാരിന്റെ പരാമർശങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആ പരാമർശങ്ങൾ കേട്ടിട്ടും അതിനെ പ്രതിരോധിക്കാതെ ഇരുന്ന വൈബർ ഗുഡ് ദേവുവിനും ഉണ്ട് വിമർശനം. സോഷ്യൽ മീഡിയയിലാണ് താരം വിമർശിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. നേരത്തെ ഇരുവരും ടോക്‌സിക് ആണെന്ന് പറഞ്ഞ് ശ്രീലക്ഷ്മി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

'അഖിൽ മാരാർ എന്തൊരു ദുരന്തം ആണ്. ഭരണഘടന ഒക്കെ പോയിൻ്റ് ചെയ്തു മണ്ടത്തരം വിളിച്ച് പറയുന്നു. ഗുഡ് വൈബ് ദേവുവിന് അഖിലിനെ പ്രതിരോധിക്കാൻ ഒരു പോയിൻ്റ് പോലും പറയാൻ ഇല്ല. ചുമ്മാ ബ്ലാ ബ്ല പറഞ്ഞോണ്ട് ഇരിക്കുന്നു. ജുനൈസും ഗോപികയും ആണ് ഇത്തിരി എങ്കിലും ഫെമിനിസ്റ്റ് ബോധം ഉള്ള കണ്ടസ്റ്റന്റ്സ്. ജുനൈസിന് മാത്രം ഇത്തിരി പൊളിറ്റിക്സ് സംസാരിക്കാൻ അറിയാം. ബാക്കി എല്ലാം കണക്കാണ്,'

'ആണ്, പെണ്ണ്, നാദിറ എന്നൊക്കെ തരം തിരിക്കാൻ നാണം ഇല്ലെ അയാൾക്ക്? ഒരു ട്രാൻസ് വുമണിനെ ഇപ്പോളും വുമൺ ആയി കാണാൻ ഇവനെ പോലെ ഉള്ള ആൾക്കാർ ഒക്കെ എന്ന് പഠിക്കുമോ എന്തോ? ആകെ മൊത്തം ക്വാളിറ്റി ഇല്ലാത്ത കണ്ടസ്റ്റന്റ്സ് ഉള്ള ഒരു ബിഗ് ബോസ് സീസൺ. റിനോഷ് ജയിലിൽ പോയാലും, നീ താൻ എൻ മോഹനവല്ലൻ,' എന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി അറയ്ക്കൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

sreelakshmi arackal

മൂന്നാം ദിവസം രാത്രിയിലാണ് അഖിൽ മാരാർ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ദുര്‍ബലരാണെന്നും അതിനാലാണ് ഇന്ത്യന്‍ ഭരണ ഘടന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതെന്നുമുള്ള പരാമർശം നടത്തിയത്. ജുനൈസ്, വൈബർ ഗുഡ് ദേവു, ഗോപിക എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇത്. അതുപോലെ കിച്ചണിൽ നടന്ന ഒരു ചർച്ചയ്ക്കിടയിലാണ് ആൺ, പെൺ, പിന്നെ നാദിറ എന്നുള്ള വെത്യാസം ഒന്നുമില്ല എന്നൊരു പരാമർശം താരം നടത്തിയത്.

വീക്കിലി ടാസ്‌ക് സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ആയിരുന്നു ഇത്. ഷിജു, മനീഷ, ദേവു എന്നിവർ അവിടെ ഉണ്ടായിരുന്നെങ്കിലും 'മാരാരേ ഇതൊക്കെ പുറത്തേക്ക് പോയാൽ ഉണ്ടല്ലോ' എന്നൊരു മുന്നറിയിപ്പ് മാത്രമാണ് ദേവു നൽകിയത്. അല്ലാതെ മാരാരിന്റെ ആ വാക്കുകളെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ പലരും ഇക്കാര്യങ്ങൾ വിമർശിച്ചു രംഗത്ത് എത്തിയിരുന്നു. അതിനിടയിലാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X