കറക്റ്റ് സമയത്താണ് ഞാൻ പുറത്തായത്! അവിടെ നിന്ന രീതി എനിക്കേ അറിയൂ, പുറത്ത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം: ശ്രുതി
ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്ന് മറ്റൊരു മത്സരാർത്ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. സിനിമയുടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുള്ള ശ്രുതിയുടെ പുറത്താകൽ അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ആഴ്ചകളിലൊക്കെ ഹൗസിനുള്ളിൽ ഏറ്റവും കൂടുതൽ സജീവമായി നിന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ശ്രുതി. അതുകൊണ്ട് തന്നെ പലരും പ്രതീക്ഷിച്ചിരുന്നതല്ല ഈ പുറത്താകൽ.
ആദ്യം ശ്രുതി സേഫ് ഗെയിം കളിക്കുകയാണ് എന്നൊക്കെ പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ കൂടുതൽ സജീവമായി ആ പേര് മാറ്റിയെടുക്കുന്നതിനിടയിൽ ആയിരുന്നു ഈ പുറത്താകൽ. ഹൗസിനുള്ളിലെ ശ്രുതിയെ സൗഹൃദങ്ങളും പുറത്ത് ചർച്ചയായിരുന്നു. ഇപ്പോഴിതാ, പുറത്തായ ശേഷം ഏഷ്യാനെറ്റിനോട് ശ്രുതി നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. താൻ ജനുവിനായിട്ടാണ് നിന്നതെന്നും കറക്റ്റ് സമയത്താണ് തന്റെ പുറത്താകലെന്നും ശ്രുതി പറയുന്നുണ്ട്.

അതിനകത്ത് കയറുമ്പോൾ ഇമോഷണലി ആരുമായും അറ്റാച്മെന്റ് വേണ്ടെന്ന് വിചാരിക്കും. അവിടെ ചെല്ലുമ്പോൾ നമുക്ക് എല്ലാം ഷെയർ ചെയ്യാൻ ഒരാൾ പോലുമില്ലെങ്കിലും മാനസികമായി നമ്മൾ ഒരുപാട് അസ്വസ്ഥരാകും. എന്നെ സംബന്ധിച്ച് റിനോഷൊക്കെ ഉള്ളത് കൊണ്ടാണ് പിടിച്ചു നിന്നത്. എന്തെങ്കിലും ഉണ്ടാകുമ്പോൾ തന്നെ എടാ വാടാ എന്ന് പറഞ്ഞ് അങ്ങോട്ട് ചെന്ന് കെട്ടിപിടിച്ച് കരയുന്ന ഒരാളാണ് ഞാൻ. എന്നെ പോലൊരാൾക്ക് തനിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്നും ശ്രുതി പറഞ്ഞു.
ആരെയും വേദനിപ്പിച്ച് മുന്നോട്ട് പോകാൻ എനിക്ക് പറ്റില്ല. എനിക്ക് പറ്റാത്ത ഒരു ഏരിയ ആയിരുന്നു. പക്ഷേ വന്നു. എന്റെ ബെസ്റ്റ് എനിക്ക് കൊടുക്കാൻ പറ്റി. ഞാൻ എന്ന വ്യക്തി ഇങ്ങനെയാണ്. അതിനപ്പുറം ഫേക്ക് ആയിട്ടൊന്നും ഞാൻ നിന്നിട്ടില്ല. എന്റെ പ്രൊഫഷണൽ ലൈഫിലൊക്കെ ഓത്തിരി സെലിബ്രൈറ്റ് ചെയ്യാത്ത ആളാണ് ഞാൻ. സ്വയം ഒതുങ്ങി, എനിക്ക് കിട്ടുന്ന വർക്ക് ചെയ്ത്, അതിന്റെ ബെനിഫിറ്റിൽ കുറെ നാൾ അടിച്ചു പൊളിച്ചു നടക്കുന്ന ആളാണ്.
അടുത്ത വർക്കിനെ കുറിച്ച് അത് കഴിഞ്ഞേ ആലോചിക്കൂ. അധികം ഹാർഡ് വർക്ക് ചെയ്യാത്ത, സോഷ്യൽ മീഡിയയിൽ അത്ര സെലിബ്രേറ്റ് ചെയ്യാത്ത ആളാണ് ഞാൻ. ബിഗ് ബോസിൽ നിന്ന് പുറത്തു പോകുമ്പോൾ എങ്ങനെയാണ് എന്നൊന്നും അറിയത്തില്ല. ഇവിടെ നിന്നത് എന്റെ ഇഷ്ടത്തിനാണ്. ഞാൻ ചെയ്ത കാര്യങ്ങളും, ഞാൻ എങ്ങനെ നിന്നൂ എന്നതൊക്കെ എനിക്ക് മാത്രമാണ് അറിയാവുന്നത്. അത് ചിലപ്പോൾ പുറത്ത് നന്നായേക്കാം, തെറ്റിദ്ധരിക്കപ്പെട്ടേക്കാം, അതിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും ശ്രുതി പറയുന്നു.
ഞാൻ ഭയങ്കര ജനുവിനായിട്ടാണ് നിൽക്കാൻ ശ്രമിച്ചത്. അവിടത്തെ സൗഹൃദത്തെ പോലും ഒരിക്കലും മിസ് യൂസ് ചെയ്തിട്ടില്ല. മിഥുനോടും റിനോഷിനോടും ഞാൻ എത്ര ബ്യൂട്ടിഫുള്ളായാണ് നിന്നതെന്ന് അവരോട് തന്നെ ചോദിച്ചാൽ അറിയാം. ബിഗ് ബോസിൽ നിന്ന് നല്ലതൊന്നും എടുക്കാൻ എനിക്ക് തോന്നിയിട്ടില്ല. എന്റെ വ്യക്തിത്വത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മറ്റുള്ളവരെ വേദനിപ്പിക്കാതെ ഒക്കെ ജീവിക്കുന്ന ആളാണ് ഞാൻ. അവിടെന്ന് പ്രേത്യേകിച്ച് ഒന്നും എടുക്കേണ്ടതായി തോന്നുന്നില്ല. ഇതൊരു ഗെയിമാണ്.

അവിടെ ഒരുപാട് കാര്യങ്ങൾ നമ്മൾ ക്രിയേറ്റ് ചെയ്യേണ്ടി വരും. പോകുന്ന വഴിയിൽ ഒരുപാട് പേരെ വെട്ടി വീഴ്‌ത്തേണ്ടി വരും. ആ സമയത്ത് മനുഷ്യത്വമില്ലാതെയൊക്കെ ആളുകൾ പെരുമാറും. അങ്ങനെയുള്ള സ്ഥലത്ത് നിന്ന് എനിക്കൊന്നും എടുക്കാനായി എനിക്ക് തോന്നിയിട്ടില്ല. ഞാൻ എങ്ങനെയാണോ ഇവിടെ നിന്ന് പോയത്. അതിൽ നിന്ന് കൈവിട്ട് പോകുന്നതെന്ന് തോന്നിയ സമയത്താണ് പോരുന്നത്. എനിക്കിവിടെ നിൽക്കാൻ പറ്റില്ലെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയിരുന്നുവെന്നും ശ്രുതി പറഞ്ഞു.
കറക്റ്റ് സമയത്ത് തന്നെയാണ് ഞാൻ തിരിച്ചു വന്നിരിക്കുന്നത്. കുറെ ആളുകളെ കാണാനും അടുത്തറിയാനും പറ്റി. കുറെ ആളുകളുടെ സ്വഭാവം പഠിക്കാൻ പറ്റി. അങ്ങനെ ആയപ്പോൾ എനിക്ക് കുറെ നല്ല വാല്യൂസ് ഉണ്ടെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. കഴിഞ്ഞ 56 ദിവസത്തേക്കാൾ എന്റെ 30 വർഷത്തെ ജീവിതത്തിൽ ഞാൻ എടുത്ത കാര്യങ്ങളാണ് ഫോളോ ചെയ്യൂ. കഴിഞ്ഞ 56 ദിവസത്തെ കാര്യങ്ങൾ നല്ല ഓർമകളായി ചിലപ്പോൾ വയ്ക്കാം, ചിലപ്പോൾ വയ്ക്കില്ലെന്നും ശ്രുതി വ്യക്തമാക്കി.


Click it and Unblock the Notifications