'ഞാനോ റിനോഷോ ഒരു അതിർവരമ്പും കടന്നിട്ടില്ല; എവിൻ തെറ്റിദ്ധരിക്കില്ലെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു!': ശ്രുതി

ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്ന് ഒടുവിൽ പുറത്തായ മത്സരാർത്ഥിയാണ് ശ്രുതി ലക്ഷ്മി. ഇത്തവണ ഷോയിൽ എത്തിയതിൽ കൂടുതൽ പ്രേക്ഷകർക്കും സുപരിചിതയായ താരമായിരുന്നു ശ്രുതി. ഹൗസിനുള്ളിലെ ശ്രുതിയുടെ സൗഹൃദങ്ങൾ ആയിരുന്നു പുറത്ത് ഏറ്റവും കൂടുതൽ ചർച്ചയായത്. ശ്രുതി- റിനോഷ് സൗഹൃദത്തെ പല രീതിയിലും പ്രേക്ഷകർ വ്യാഖ്യാനിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയാണ് ശ്രുതി ഇപ്പോൾ. ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

പുറത്ത് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു എന്നത് വളരെയധികം വേദനിപ്പിച്ചുവെന്ന് ശ്രുതി പറയുന്നു. വീഡിയോസെല്ലാം കാണുമ്പോൾ അതിൽ ഞങ്ങളുടെ ഇമോഷനുകൾ വേറെയാണ്. എന്നാൽ ട്രോളുകൾ ഒക്കെ വന്നിരിക്കുന്നത് ലവ് സോങ്ങെല്ലാം ഇട്ടിട്ടാണ്. ഞാൻ ബിഗ് ബോസിൽ ചെല്ലുമ്പോൾ എനിക്ക് ആകെ അറിയുന്ന മുഖം ഷിജു ചേട്ടന്റെ മാത്രമായിരുന്നു. അവിടെ ചെന്ന് എനിക്ക് ആദ്യം ഒരു ഇമോഷണൽ കണക്ഷൻ തോന്നിയത് റിനോഷിനോടാണ്.

rinosh sruthi

അതിനകത്ത് നമ്മൾ വളരെ സ്‌ട്രെസ് ആയിരിക്കുമ്പോൾ നമ്മുക്ക് ഇഷ്ടമുള്ള ഒരാളാണ് വന്ന് ഹഗ് ചെയ്യുമ്പോൾ കിട്ടുന്ന ആശ്വാസം വലുതാണ്. ഞാൻ ചെറുപ്പം മുതൽ ഇൻഡസ്ട്രിയിൽ ഉണ്ട്. ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്. പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് ഹൗസിനകത്ത് എനിക്ക് റിനോഷിനോടും റിനോഷിന് എന്നോട് തോന്നിയിട്ടുള്ളത് ഒരു ബ്രദർ സിസ്റ്റർ റിലേഷൻ മാത്രമാണ്. അതിന് പുറത്തെ ഇങ്ങനെ ആക്കി കണ്ടപ്പോൾ ഭയങ്കര വിഷമം തോന്നിയെന്ന് ശ്രുതി പറഞ്ഞു.

ഒരിക്കൽ പോലും ഒരു തെറ്റായ സമീപനം അവന്റെ ഭാഗത്ത് നിന്നോ എന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. റിനോഷ് ആരാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഇന്നലെ യൂട്യൂബ് നോക്കിയപ്പോഴാണ് അവന്റെ പാട്ടൊക്കെ കാണുന്നത്. ആൾക്ക് ഉള്ള സപ്പോർട്ട് കണ്ട് കൂടെ കൂടിയത് അല്ല. അതിനകത്ത് നിൽക്കുമ്പോൾ ആർക്കാണ് സപ്പോർട്ട് എന്നൊന്നും അറിയാൻ കഴിയില്ല. എനിക്ക് ഒരു അറ്റാച്ച്മെന്റ് തോന്നിയ ആളുകളാണ് റിനോഷും മിഥുനുമൊക്കെ. അതുകൊണ്ടാണ് അവരുമായി അടുത്തത്.

കഴിഞ്ഞ 56 ദിവസത്തിനിടെ ഞാനോ റിനോഷോ ഒരു അതിർവരമ്പും കടന്ന് പോയിട്ടില്ല. ഞാൻ മുപ്പത് വയസ് കഴിഞ്ഞ പെൺകുട്ടിയാണ് ഒരാൾ എന്നെ തെറ്റായി സ്പർശിച്ചാൽ എനിക്ക് അറിയാൻ കഴിയും. റിനോഷിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. നമ്മൾ ഒരാളെ ഹഗ് ചെയ്യുന്നതിൽ എന്താണ് തെറ്റ് അതിനെ വളച്ചൊടിക്കുന്നവരുടെ മനസിലെ ദുഷിപ്പാണ് അത്.

റിനോഷ് എന്നെയോ ഞാൻ റിനോഷിനെയോ മിസ് യൂസ് ചെയ്തു എന്ന് പറയുന്നത് ദൈവത്തിന് നിരക്കാത്തതാണ്. മിഥുനും റിനോഷുമൊക്കെ ജനുവിനായ ആളുകളാണെന്നും ശ്രുതി ലക്ഷ്‌മി പറഞ്ഞു.

എനിക്ക് എവിനെ മാത്രം ബോധിപ്പിച്ചാൽ മതിയായിരുന്നു. എട്ട് വർഷമായിട്ട് ഞങ്ങൾക്ക് അറിയാം. എവിൻ എന്നെ തെറ്റിദ്ധരിക്കില്ലെന്ന ആത്മവിശ്വാസത്തിൽ തന്നെ ആയിരുന്നു ഞാൻ അവിടെ അങ്ങനെ നിന്നത്. എവിൻ തെറ്റിദ്ധരിക്കുമെന്ന് കരുതി എനിക്ക് വേണമെങ്കിൽ ഹൈഡ് ചെയ്ത് നിൽക്കാം. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് തോന്നി. ആളുകൾ ഓരോന്ന് പറഞ്ഞതിന് ഒരു നമസ്‌കാരം എന്നോണമാണ് എയർപോർട്ടിൽ വെച്ച് പബ്ലിക്കായി ഞാൻ എവിനെ ഉമ്മ വെച്ചത്.

rinosh sruthi

എവിന് ഇങ്ങനെയാണ് എന്നൊന്നും ഞാൻ പറഞ്ഞു കൊടുക്കേണ്ടതില്ല. ട്രോളുകൾ വന്നപ്പോൾ ചിലപ്പോൾ വിഷമം തോന്നിയിട്ടുണ്ടാകും. എന്നാലും ഒരു പോയിന്റിൽ പോലും എവിൻ എന്നെ തെറ്റിദ്ധരിച്ചിട്ടില്ലെന്ന് ഉറപ്പുണ്ട്. പലരും പറയുന്നുണ്ടായിരുന്നു എയർപോർട്ടിൽ നിന്ന് വീട്ടിലെത്തി ഞങ്ങൾ അടി ആയിരിക്കുമെന്ന്. ഞാൻ വെല്ലുവിളിക്കാം. ദൈവം തരുന്ന ആയുസ് വെച്ച് ഇതല്ല ഇതിനപ്പുറം സ്നേഹത്തിൽ ഞങ്ങൾ ജീവിച്ചു കാണിക്കും. അതാണ് അവർക്കുള്ള മറുപടി.

ബിഗ് ബോസ് ഷോയിലെ 56 ദിവസത്തെ കാര്യങ്ങൾ വെച്ച് എട്ട് വർഷമായി എന്നെ അറിയുന്ന എവിൻ എന്നെ തെറ്റിദ്ധരിക്കുകയാണെങ്കിൽ പിന്നെ ഒരുമിച്ച് ജീവിക്കേണ്ട കാര്യമില്ല. ബിഗ് ബോസ് ഷോ കൊണ്ടല്ല ഞങ്ങളുടെ ജീവിതമോ ഞാൻ എന്നെ വ്യക്തിയെയോ അളക്കേണ്ടതെന്നും ശ്രുതി പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X