മാരാരെ പിടിച്ചുതള്ളി സാഗര്‍, ആം ബാന്റ് വലിച്ചെറിഞ്ഞ് അഖില്‍; ലാലേട്ടന് മുന്നില്‍ താരങ്ങളുടെ കയ്യാങ്കളി!
രണ്ട ആഴ്ചകള്‍ പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ അടികള്‍ക്കും വഴക്കുകള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇടമായി മാറിയിട്ടുണ്ട് ബിഗ് ബോസ് വീട്. സീസണിലെ ആദ്യത്തെ ദിവസം തന്നെ താരങ്ങള്‍ തമ്മില്‍ കോര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാര്യമായ അടികളൊന്നും ബിഗ് ബോസ് വീട്ടില്‍ നടന്നിരുന്നില്ല. പാട്ടും ഡാന്‍സുമൊക്കെയായ ഓണവില്ലായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീടെന്നാണ് പൊതുവെ പ്രേക്ഷകര്‍ ഉന്നയിക്കുന്ന വിമര്‍ശനം.
ആ വിമര്‍ശനങ്ങളൊക്കെ ഇന്നത്തോടെ അവസാനിക്കുകയാണ്. സാക്ഷാല്‍ മോഹന്‍ലാലിന് മുന്നില്‍ വച്ച് പോലും പൊരിഞ്ഞ അടിയുണ്ടാക്കുകയാണ് താരങ്ങള്‍. ഇപ്പോള്‍ പുറത്തു വന്ന പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത് ബിഗ് ബോസ് വീട് ഇതുവരെ കാണാത്തൊരു അടിയ്ക്കാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത് എന്നാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് താരങ്ങളെ കാണാനായി എല്ലാ ആഴ്ചയുടേയും അവസാനത്തെ നാളുകളില്‍ മോഹന്‍ലാല്‍ എത്താറുണ്ട്. അവതാരകനായ മോഹന്‍ലാലിന് മുന്നില്‍ ഉള്ളിലുള്ള ദേഷ്യവും പര്‌സപരമുള്ള ഭിന്നതയുമൊക്കെ പരമാവധി മറച്ചു വെച്ചായിരിക്കും താരങ്ങള്‍ സംസാരിക്കുക. ചിലപ്പോഴൊക്കെ താരങ്ങള്‍ക്കിടയില്‍ വാക് പോരുണ്ടാകാറുണ്ടെങ്കിലും വലിയ അടിയിലേക്ക് പോകാറില്ല. എന്നാല്‍ ആ പതിവ് ഇന്ന് തെറ്റുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.
ഈസ്റ്റര്‍ ദിന സ്‌പെഷ്യല്‍ എപ്പിസോഡാണ് ഇന്ന് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി താരങ്ങള്‍ക്ക് ഒരു ടാസ്‌ക് നല്‍കുന്നതായും എന്നാല്‍ ടാസ്‌കിനിടെ താരങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകുന്നതുമൊക്കെ ഇന്നലെ പ്രൊമോയില്‍ കാണിച്ചിരുന്നു. ഈ വഴക്ക് മോഹന്‍ലാലിന് മുന്നിലേക്കും എത്തുന്നതായാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.
എന്താണ് അടിയുടെ കാരണമെന്നോ ആരൊക്കെ തമ്മിലാണ് വഴക്കുണ്ടാകുന്നത് എന്നോ വ്യക്തമല്ല. റെനീഷ അഖില്‍ മാരാരോട് പൊട്ടിത്തെറിക്കുന്നതായാണ് പ്രൊമോ വീഡിയോയില്‍ കാണിക്കുന്നത്. ഈ വിളിച്ചത് എന്റെ അമ്മൂമ്മയെ ആണെങ്കില്‍ ഞാന്‍ ഇങ്ങനെയായിരിക്കില്ല പ്രതികരിക്കുക എന്നാണ് റെനീഷ പറയുന്നത്. പിന്നാലെ അഖില്‍ മാരാര്‍ ഇങ്ങനെയാണെന്നും താനിത്തിരി ഓവര്‍ ആണെന്നും അഖില്‍ മാരാരും പറയുന്നുണ്ട്. റെനീഷുടെ വായ സെറീന പൊത്തിപ്പിടിക്കുന്നതായും അനിയന്‍ മിഥുന്‍ താരങ്ങളുടെ വഴക്കില്‍ ഇടപെടുന്നതായുമൊക്കെ പ്രൊമോയില്‍ കാണാം.
അതേസമയം വീട്ടിലെ രംഗങ്ങളില്‍ മോഹന്‍ലാലും കുപിതനാകുന്നതായിട്ടാണ് പ്രൊമോ വീഡിയോയില്‍ കാണിക്കുന്നത്. ഇനി പറഞ്ഞാല്‍ വേറൊരു തരത്തിലായിരിക്കും ഞാന്‍ പെരുമാറുക എന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. പിന്നീട് ക്യാപ്റ്റനായ അഖില്‍ മാരാരോട് പുതിയ ക്യാപ്റ്റനായ സാഗറിന് ആം ബാന്റ് കൈമാറാന്‍ പറയുന്നുണ്ട് മോഹന്‍ലാല്‍. ഈ സമയത്ത് അഖില്‍ മാരാരോട് മാപ്പ് പറയാന്‍ സാഗര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഖില്‍ മാരാര്‍ തയ്യാറാകുന്നില്ല. നിങ്ങള്‍ വാശി കാണിച്ചാല്‍ അതിനപ്പുറത്തെ വാശി കാണിക്കാന്‍ തനിക്കറിയാമെന്ന് സാഗറും പറയുന്നുണ്ട്.

സാഗര്‍ അഖിലിനെ പിടിച്ചുതള്ളുന്നതായാണ് പ്രൊമോയില്‍ കാണിക്കുന്നത്. പിന്നാലെ തന്റെ ആം ബാന്റ് അഖില്‍ മാരാര്‍ ടേബിളിലേക്ക് വലിച്ചെറിയുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതോടെ മോഹന്‍ലാലും ദേഷ്യപ്പെടുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്. താന്‍ കൈമാറാന്‍ പറഞ്ഞ ആം ബാന്‍ഡ് വലിച്ചെറിഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ കുപിതനാകുന്നത്. പിന്നാലെ അഖില്‍ മാരാര്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ വേണ്ട എന്ന അര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്യുന്നുണ്ട്.
എന്താണ് ഇത്ര വലിയൊരു അടിയിലേക്ക് നയിക്കാനുണ്ടായ കാരണം എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ഈ സീസണിലെ ആദ്യത്തെ എവിക്ഷന്‍ ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഏയ്ഞ്ചലീന്‍ മറിയ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായി എന്നാണ്. എന്നാല്‍ ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications