സാഗര്‍ സൂര്യയുടെ കൂളിങ് ഗ്ലാസ് ഊരിച്ച് സാഗര്‍ കോട്ടപ്പുറം: ആദ്യ ദിവസം തന്നെ പണി കിട്ടി!
അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങിയിരിക്കുകയാണ്. നാലാം സീസണ്‍ കഴിഞ്ഞതു മുതലുള്ള ആരാധകരുടെ കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. ആദ്യ ദിവസം താരങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുകയാണ് ലാലേട്ടന്‍ ചെയ്തത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും തീരെ പരിചയമില്ലാത്തവരും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളില്‍ പ്രേക്ഷകര്‍ക്ക് സുപരിചതനാണ് നടനായ സാഗര്‍ സൂര്യ. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് സാഗര്‍ സൂര്യ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. ജോലിയില്‍ നിന്നും രാജിവച്ച് അഭിനയത്തിലേക്ക് കടന്നു വന്ന സാഗര്‍ സൂര്യ സിനിമയിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞ നടനാണ്.

തട്ടീം മുട്ടീം പരമ്പരയിലെ ആദി എന്ന കഥാപാത്രമാണ് സാഗര്‍ സൂര്യയെ ജനപ്രീയനാക്കുന്നത്. ജോലിക്ക് പോകാത്ത മരുമകനായി മിന്നും പ്രകടനം കാഴ്ചവച്ച സാഗര്‍ സൂര്യ പ്രേക്ഷകരുടേയും ആദിയേട്ടനായി മാറുകയായിരുന്നു. സീരിയലിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ സാഗര്‍ അധികം വൈകാതെ തന്നെ സിനിമയിലുമെത്തുകയായിരുന്നു.
സൈജു കുറുപ്പ് നായകനായ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലൂടെയാണ് സാഗര്‍ സൂര്യ സിനിമയിലെത്തുന്നത്. പിന്നീടാണ് പൃഥ്വിരാജ് ചിത്രം കുരുതിയിലേക്ക് സാഗര്‍ സൂര്യ എത്തുന്നത്. ചിത്രത്തിലെ സാഗറിന്റെ നെഗറ്റീവ് കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തു. അതോടെ സാഗറിന്റെ കരിയര്‍ മാറി മറയുകയായിരുന്നു.
അടുത്തിടെയായിരുന്നു സാഗറിന്റെ അമ്മയുടെ മരണം സംഭവിക്കുന്നത്. അമ്മയുടെ മരണം തന്നെ തളര്‍ത്തിയതിനെക്കുറിച്ച് സാഗര്‍ സൂര്യ ഈയ്യടുത്ത് തുറന്ന് പറഞ്ഞിരുന്നു. അച്ഛും സഹോദരനും അടങ്ങുന്നതാണ് സാഗറിന്റെ കുടുംബം. പ്രതീക്ഷയോടെയാണ് സാഗര്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നത്. അടിപൊളിയായി ഡാന്‍സ് കളിച്ചു കൊണ്ടാണ് സാഗര്‍ വന്നത്.
ബിഗ് ബോസിലെത്തിയ സാഗറിനോട് മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് സാഗര്‍ കോട്ടപ്പുറത്തെ അറിയുമോ എന്നായിരുന്നു. തന്റെ കഥാപാത്രത്തെക്കുറിച്ച് മോഹരന്‍ലാല്‍ ചോദിച്ചതും തനിക്കറിയാമെന്നും തന്റെ പേരും സാഗര്‍ ആയതൊരു ഭാഗ്യമായി കാണുന്നുവെന്നാണ് സാഗര്‍ സൂര്യ പറഞ്ഞത്. കൂളിങ് ഗ്ലാസ് ധരിച്ചു കൊണ്ടായിരുന്നു സാഗര്‍ സൂര്യ സംസാരിച്ചത്രയും.

പോകുന്നതിന് തൊട്ട് മുമ്പായി എന്തിനാണ് കണ്ണടവച്ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ സാഗറിനോടായി ചോദിച്ചു. താന്‍ കണ്ണട വച്ചിട്ടുള്ള കാര്യം മറന്നു പോയെന്നാണ് സാഗര്‍ പറഞ്ഞത്. പിന്നാലെ കണ്ണട ഊരി മോഹന്‍ലാല്‍ വാങ്ങുകയും ചെയ്തു. സാഗറിന്റെ കണ്ണട വാങ്ങി വച്ച ശേഷം സ്ഫടികത്തിലെ ഇത് എന്റെ പുത്തന്‍ റൈബാന്‍ എന്ന ഡയലോഗ് മോഹന്‍ലാല്‍ പറയുകയും ചെയ്തു.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ആവേശകരമായ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. റെനീഷ റഹ്‌മാന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് ആദ്യം കടന്നു വന്നത്. പിന്നാലെ റിനോഷ് ജോര്‍ജ്, സെറീന, അഞ്ചൂസ് റോഷന്‍, വൈബര്‍ ഗുഡ് ദേവു, വിഷ്ണു ജോഷി, ഏയ്ഞ്ചലിന്‍ മറിയ, മനീഷ, സാഗര്‍ സൂര്യ, ഷിജു, അനിയന്‍ മിഥുന്‍, ശോഭ വിശ്വനാഥ്, ജുനൈസ് വിപി, ലെച്ചു ഗ്രാം, അഖില്‍ മാരാര്‍, നാദിറ മെഹ്‌റിന്‍, ശ്രുതി ലക്ഷ്മി എന്നിവരാണ് ഇത്തവണ ബിഗ് ബോസ് അങ്കത്തട്ടിലേക്ക് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications