പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് താരം; ആദ്യ ഘട്ടത്തില്‍ ടോപ് 5 മത്സരാര്‍ത്ഥികള്‍ ഇവര്‍
കാത്തിരുകള്‍ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്. ആദ്യത്തെ ആഴ്ച പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ 5 ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്തവരും ബിഗ് ബോസിലെത്തിയിരുന്നു. ആദ്യത്തെ ആഴ്ച തന്നെ പുതിയ താരോദയങ്ങള്‍ക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5 സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇതിനിടെ ഇപ്പോഴിതാ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ടോപ് ഫൈവ് ആരൊക്കെയാണെന്ന് കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അഖില്‍ മാരാരിനെക്കുറിച്ചും കുറിപ്പില്‍ പറയുന്നത്. തുടര്‍ന്ന് വായിക്കാം.

അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയില്‍ വന്ന് കയറിയപ്പോള്‍ തന്നെ പലരും ചര്‍ച്ച ആക്കിയ ഒരു വിഷയം തന്നെയാണ്. അഖില്‍ ഒരു വലിയ അടിയും ബഹളവും ഒക്കെ കാണാം എന്ന് പലരും പ്രതീക്ഷിച്ചു. പലരും അയാളെ ഒരു ഫേക്ക് ആയിട്ട് ചിത്രീകരിച്ചു പല ട്രോളുകള്‍ കൊണ്ടും അദ്ദേഹത്തെ വിമര്‍ശിക്കുകയും ഒക്കെ ചെയ്തു. പക്ഷെ ഷോ കണ്ട് തുടങ്ങിയപ്പോള്‍ ഏറ്റവും ജനുവിനായിട്ട് കളിക്കുന്ന ഒരു പ്ലേയര്‍ ആണ് അഖില്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഇത് പലര്‍ക്കും ഇതിനോടകം മനസ്സിലായിട്ടുണ്ട്. ഒരാളോട് ഒരു പക്ഷഭേദവും ഗ്രൂപ്പിസവും ഒന്നും അദ്ദേഹം കാണിക്കുന്നില്ല തന്റെ ഗെയിം മാത്രം ഫോക്കസ് ചെയ്തു നന്നായി കളിച്ചു മുന്നോട്ടുപോകുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഏറ്റവും മികച്ച ഈ സീസണിലെ അഞ്ച് പ്ലയേഴ്‌സിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതില്‍ ഒരാള്‍ അഖില്‍ മാരാര്‍ തന്നെയാണെന്നും കുറിപ്പില്‍ പറയുന്നു.
പലരും ആ ഷോയില്‍ നടത്തുന്ന നാടകങ്ങളും ഉടായിപ്പുകളും ഒക്കെ കാണുമ്പോള്‍ ജനുവിനായിട്ട് സ്‌ട്രോങ്ങ് ആയി നന്നായി കളിക്കുന്ന അഖില്‍ മാരാരോട് ഒരു ഇഷ്ടം തോന്നിയാല്‍ തെറ്റ് പറയാനാകില്ലെന്നും കുറിപ്പില്‍ പറയുന്നു. ഈ സീസണില്‍ ഏറ്റവും ആക്ടീവായ എന്ന്, പ്രത്യേകം എടുത്തു പറയുന്നു ഫാന്‍സ് നോക്കിയിട്ടല്ല പറഞ്ഞത്, അഞ്ചുമത്സരാര്‍ഥികളെ പറയാന്‍ പറഞ്ഞാല്‍ എനിക്ക് തോന്നിയത് ഇവരാണെന്ന് പറഞ്ഞാണ് കുറിപ്പ് പുരോഗമിക്കുന്നത്.
1. അഖില്‍ മാരാര്‍ - ജനുവിന്‍ ആയിട്ട് കളിക്കുന്നു. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ താനൊരു സ്‌ട്രോങ്ങ് ആയിട്ടുള്ള മത്സരാര്‍ത്ഥി ആണ് എന്നുള്ള ഒരു പ്രതീതി കൊണ്ടുവരാന്‍ കഴിഞ്ഞു അവിടെയുള്ള പലരും അത് പറയുകയും ചെയ്തു.
2. റെനീഷ- സ്‌ട്രോങ്ങ് പ്ലെയര്‍. നിലപാടുകള്‍ ഉറച്ചു പറയുന്നു.
3.വിഷ്ണു- നല്ല ആക്ടീവ് ആയിട്ടുള്ള പ്ലെയറാണ് (ദേവുമായിട്ട് കൂടിയപ്പോള്‍ ഒന്ന് ഡൗണ്‍ ആയി പോയെങ്കിലും ഇപ്പോള്‍ വീണ്ടും ആക്ടീവ് ആയിട്ടുണ്ട്)
4.ഗോപിക -സ്വന്തമായൊരു ഗെയിം പ്ലാന്‍ സെറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് വന്ന ഒരു വ്യക്തിയെന്ന നിലക്ക് അതിന്റെ അഡ്വാന്റ്റേജ് എടുക്കാന്‍ ഗോപികക്ക് കഴിഞ്ഞിട്ടുണ്ട്.

5.മനീഷ- അത്യാവശ്യമല്ല വിഷയങ്ങളിലും ഇടപെടുന്നുണ്ട് നല്ലൊരു അമ്മ റോള്‍ ചിട്ടപ്പെടുത്തി ഒരു ലക്ഷ്മിപ്രിയ മോഡല്‍ വന്നുകൊണ്ടിരിക്കുന്നു.
ഇവരാണ് ഇപ്പോള്‍ ഈ ഷോ നല്ല രീതിയില്‍ മുമ്പോട്ടു കൊണ്ട് പോകുന്നത്
അതേസമയം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഏഴ് പേരാണ് ഈ ആഴ്ച എവിക്ഷനെ നേരിടുന്നത്. റെനീഷ, റിനോഷ്, ഏയ്ഞ്ചലീന്‍ മറിയ, ഗോപിക, വിഷ്ണു, മിഥുന്‍ അനിയന്‍ എന്നിവരാണ് നോമിനേഷനിലുള്ളത്. ആരാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെ അധികം വൈകാതെ തന്നെ ബിഗ് ബോസിലേക്കൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications