കപ്പിലെങ്കിലും ഞാന്‍ ഹൃദയം കീഴടക്കി! എന്നെ മാറ്റിയത് റിനോഷേട്ടന്‍; ഏയ്ഞ്ചലീന്റെ ആദ്യ പ്രതികരണം
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ നടക്കുകയാണ്. മൂന്ന് ആഴ്ചകള്‍ പിന്നിട്ട് ആറാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ രസകരമായ ഒരുപാട് നിമിഷങ്ങള്‍ ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അതേസമയം ഈ സീസണിലെ ആദ്യത്തെ എവിക്ഷനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു എവിക്ഷന്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. നടി ഏയ്ഞ്ചലീന്‍ മറിയയാണ് ബിഗ് ബോസ് വീടിനോട് ഈ സീസണില്‍ ആ്ദ്യം വിട പറഞ്ഞത്. തുടക്കത്തില്‍ തന്നെ ജനശ്രദ്ധ നേടാന്‍ സാധിച്ച താരങ്ങളില്‍ ഒരാളായിരുന്നു ഏയ്ഞ്ചലീന്‍.

ഏയ്ഞ്ചലീന്റെ പുറത്താകല്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ആദ്യനാളുകളില്‍ തന്നെ വഴക്കുകളുടെ ഭാഗമായി ഏയ്ഞ്ചലീന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പോകെ പോകെ ബിഗ് ബോസ് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഏയ്ഞ്ചലീന് സാധിച്ചിരുന്നു. ഒറിജിനലുകളുടെ സീസണില്‍ നിന്നും ആദ്യം പുറത്തായത് ഏറ്റവും ഒറിജിനലായ മത്സരാര്‍ത്ഥികളില്‍ ഒരാളാണെന്നാണ് ആരാധകര്‍ പറയുന്നത്.
തന്റെ നിഷ്‌കളങ്കതയും തമാശയുമൊക്കെയായി ഒരുപാട് പേരുടെ മനസില്‍ ഇടം നേടാന്‍ ഏയ്ഞ്ചലീന് സാധിച്ചിരുന്നു. എങ്കിലും താരത്തിന്റെ വിധി മാറ്റാന്‍ കഴിഞ്ഞില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും പുറത്തായ ഏയ്ഞ്ചലീന്‍ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ താരത്തെ കാണാനായി മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. താരത്തിന്റെ പ്രതികരണം വായിക്കാം തുടര്‍ന്ന്.
ഫ്‌ളൈറ്റില്‍ വന്നിറങ്ങിയതേയുള്ളൂ. എന്നെയൊന്ന് ശ്വാസം വിടാന്‍ സമ്മതിക്കൂ. പ്രത്യേകിച്ചൊന്നും പറയാനില്ല. എനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നല്‍കി. വോട്ട് കുറഞ്ഞ് പോയതിനാലാണ് ഞാന്‍ പുറത്തേക്ക് വന്നത്. പക്ഷെ എനിക്ക് വിഷമമൊന്നുമില്ല. എനിക്ക് കപ്പ് കീഴടക്കാന്‍ പറ്റിയില്ലെങ്കിലും ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കാന്‍ പറ്റിയിട്ടുണ്ടെന്നാണ് ഏയ്ഞ്ചലീന്‍ പറയുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ചും താരം മനസ് തുറന്നു.
ട്രോളുന്നവര്‍ ട്രോളട്ടെ. അവരെ പറഞ്ഞിട്ടു കാര്യമല്ലില്ല. അവര്‍ക്ക് പണ്ടേ എന്നോട് പ്രേമമാണല്ലോ. കപ്പ് വില കൊടുത്തും വാങ്ങാം. പക്ഷെ സ്‌നേഹം വില കൊടുത്ത് വാങ്ങാനാകില്ല. മലയാളികളുടെ മനസറിഞ്ഞ സ്‌നേഹം കിട്ടിയിട്ടുണ്ട്. കയറിയപാട് അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ ഓണ്‍ ആയി വരുകയായിരുന്നു. റിനോഷേട്ടനാണ് എന്നെ അങ്ങനെ മാറ്റിയെടുത്തത്. എനിക്ക് വേറെയൊന്നും പറയാനില്ലെന്നാണ് താരം കൂട്ടിച്ചേര്‍ക്കുന്നത്.

പ്രേക്ഷകരെ സംബന്ധിച്ച് ഏയ്ഞ്ചലീന്റെ പുറത്താകല്‍ കടുത്ത നിരാശയാകുമെന്നുറപ്പാണ്. തന്റെ നിഷ്‌കളങ്കമായ പെരുമാറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശകരെ പോലും ഏയ്ഞ്ചലീന്റെ ആരാധകരാക്കിയത്. തുടക്കത്തില്‍ താരത്തിന്റെ പ്രകടനം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് അവരെക്കൊണ്ട് തന്നെ കയ്യടിപ്പിച്ചുവെങ്കിലും താരത്തിന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു.
അതേസമയം ഈ ആഴ്ച മറ്റൊരു താരം കൂടെ പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ബുധനാഴ്ച ഈ സീസണിലെ അടുത്ത എവിക്ഷന്‍ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. അതുവരേയ്ക്കും നിലവിലുള്ള നോമിനേഷന്‍ പട്ടിക തന്നെ തുടരുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചത്. വളരെ നേരത്തെ നടക്കേണ്ടതായിരുന്നു ഇന്നലെ നടന്ന എവിക്ഷന്‍. എന്നാല്‍ പോയ വാരം താരങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതോടെ എവിക്ഷന്‍ മാറ്റിവെക്കുകയായിരുന്നു.


Click it and Unblock the Notifications