നെഗറ്റീവ് ഇമേജുമായി വന്നു, അഗ്രസീവ് പെരുമാറ്റവും പഴഞ്ചന്‍ ചിന്തയും; എന്നിട്ടും മാരാര്‍ എങ്ങനെ വിജയിച്ചു?

പ്രതീക്ഷകളും പ്രവചനങ്ങളും തെറ്റിയില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയായി അഖില്‍ മാരാര്‍. വോട്ടിംഗില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അഖില്‍ മാരാര്‍ വിജയകിരീടം ചൂടിയത്. അഞ്ചാം സീസണിന്റെ തുടക്കം മുതല്‍ക്കു തന്നെ അഖില്‍ മാരാര്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. ഇടയ്ക്ക് പല വിവാദങ്ങളും ഉണ്ടായെങ്കിലു മാരാരുടെ ജനപ്രീതി കുറഞ്ഞില്ല. ആ യാത്ര ഇന്ന് വിജയത്തിലെത്തി നില്‍ക്കുകയാണ്.

അഖില്‍ മാരാര്‍ ബിഗ് ബോസ് വിന്നറാകുമ്പോള്‍ അത് നെഗറ്റീവിനെ പോസിറ്റീവാക്കിയ വിജയം കൂടിയാണ്. ഇപ്പോഴിതാ അഖില്‍ മാരാര്‍ എങ്ങനെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ വിജയിയായി മാറിയതെന്ന് വ്യക്തമാക്കുകയാണ് ഒരു പ്രേക്ഷകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സജിത്ത് എംഎസ് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

akhil marar

ഒരുപാട് നെഗറ്റീവ് ഇമേജുമായി ബിഗ്ബോസില്‍ വന്നയാളാണ് അഖില്‍ മാരാര്‍. യാതൊരു ഗെയിം പ്ലാനും ഇല്ലാതെ അകത്ത് കയറിയ ആളായി അഖില്‍ മാരാരെ തോന്നിയിട്ടുണ്ട്. വളരെ അഗ്രസീവ് ആയി പെരുമാറുകയും റിഗ്രസീവ് സ്റ്റേറ്റ്‌മെന്റ് നടത്തുകയും ചെയ്തു തുടക്കത്തില്‍ ആര്‍ക്കും അത്ര ഇഷ്ട്ടം തോന്നാത്ത ഒരാളായിരുന്നു മാരാരെന്നാണ് സജിത്ത് പറയുന്നത്.

വളരെ വേഗത്തില്‍ ബിഗ് ബോസ് ഗെയിമില്‍ പൊതുസമ്മതി നേടുന്നതെങ്ങനെ എന്ന് അഖിലിന് വ്യക്തമായി (വിഷ്ണു ഒക്കെ ഈ ഗെയിം എന്താണ് എന്ന് പുള്ളിക്ക് കറക്റ്റ് ആയി ഗൈഡ് ചെയ്തു കൊടുത്തു ). മാണിക്യകല്ല് ടാസ്‌കില്‍ ഗ്രൂപ്പ് ഉണ്ടാക്കി ടാസ്‌ക് ജയിക്കാന്‍ കഴിഞ്ഞതും ശോഭയുമായി ഉണ്ടാക്കിയ കോമ്പോ, വിഷ്ണുവുമായി ഉണ്ടാക്കിയ കോമ്പോ, ഷിജു അഖില്‍ കോമ്പോ, ജുനൈസ് കോമ്പോ എന്നിങ്ങനെ പ്രേക്ഷകര്‍ക്കിടയില്‍ നിരന്തരം ചര്‍ച്ചകള്‍ ഉണ്ടാക്കിയ കോമ്പോ ഗെയ്മിംഗ് അഖിലിന് വലിയ ജനപ്രീതി നല്‍കിയെന്ന് കുറിപ്പില്‍ പറയുന്നു.

ഈ കോമ്പോകളില്‍ എല്ലാം കേന്ദ്രസ്ഥാനത്ത് അഖില്‍ മാരാര്‍ ആയിരുന്നു. ജുനൈസ്, ശോഭ ഒഴികെ ആരും അഖിലിനെ ഡയറക്റ്റ് ടാര്‍ഗറ്റ് ചെയ്തു നേര്‍ക്ക് നേരെ നിന്ന് ഗെയിം കളിച്ചില്ല. അഖില്‍ ഇവരെ രണ്ടുപേര്‍ക്കും എതിരെ ഗെയിം കളിക്കുകയും ചെയ്തു. ശോഭ - ജുനൈസിന് അഖിലിനോട് ഒരുതരം വ്യക്തിവിരോധം ഉടലെടുത്തു തുടങ്ങിയതോടെ അവര്‍ നെഗറ്റീവും അഖില്‍ പോസിറ്റീവും ആയെന്നും സജിത്ത് ചൂണ്ടിക്കാണിക്കുന്നു.

ആവശ്യമില്ലാത്ത കോമ്പോയില്‍ പെട്ട് സഗറിന്റെ ഗെയിം തിരിഞ്ഞു പോയതും, അണ്ണന്‍ - തമ്പി വലിയ ജനപ്രീതി നേടിയതോടെ ഡയറക്റ്റ് ടാര്‍ഗറ്റ് ചെയ്യാന്‍ വിഷ്ണുവിനു കഴിയാതായതും (മുണ്ട് പൊക്കലില്‍ സൈലന്റ് ആയത് ചേട്ടനായി കണ്ട ആളെ കുത്തുന്ന പോലെ ആകില്ലേ എന്ന് വിഷ്ണു തന്നെ പിന്നീട് പറഞ്ഞു ) മാരാര്‍ക്ക് പോസിറ്റീവ് ആയി. വലിയ എതിരാളികള്‍ ഒന്നും ഇല്ലാതെ ഒരു ഈസി വിജയം മാരാര്‍ ഉറപ്പിച്ചു. റിനോഷ് ഒന്നും പിന്നെ ആരുമായും ഡയറക്റ്റ് ഗെയിം ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

akhil marar

മാരാര്‍ക്ക് കിട്ടിയ പൊതുസമ്മതിയ്ക്ക് ഏറ്റവും ഗുണം ചെയ്തത് ഫാമിലി വീക്ക് കൂടി ആണ്. സീസണ്‍ 5 അഖില്‍ മാരാരുടെ പേരില്‍ തന്നെ അറിയപ്പെടും.പക്ഷേ സ്ഥിരം സംഭവിക്കുന്ന ലാലേട്ടനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന താരപദവി തല്ക്കാലം ഈ സീസണില്‍ മാരാര്‍ക്ക് കിട്ടിയെന്ന് തോന്നുന്നില്ല. മാരാര്‍ കഴിഞ്ഞാല്‍ ഈ സീസണ്‍ കൊണ്ട് ഏറ്റവും നേട്ടം നേടിയത് നിസ്സംശയം നാദിറയാണെന്നും സജിത്ത് പറയുന്നുണ്ട്.

വാസ്തവത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ആണ് ഈ സീസണില്‍ പല ട്വിസ്റ്റുകളും ഉണ്ടാക്കിയത്.അത് ഇനിയും തുടരണമെന്നു പറഞ്ഞാണ് സജിത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X