വീണ്ടുമൊരു ഡോക്ടര്‍! റെനീഷയും സാഗറും ഒരു അള്‍ട്രാ ടോക്‌സിക് യേട്ടായിയെ സമ്മാനിച്ചു
മോഹന്‍ലാലിന് മുന്നില്‍ വച്ച് അടിയുണ്ടാക്കിയ സംഭവത്തോടെ അഖില്‍ മാരാരും സാഗറും നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം സാഗറിന് ക്യാപ്റ്റന്‍ സ്ഥാനവും നഷ്്ടമായി. ഇതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റെനീഷ ബിഗ് ബോസ് വീടിന്റെ പുതിയ ക്യാപ്റ്റനായിരിക്കുകയാണ്. ഇതിനിടെ അഖില്‍ മാരാരെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയാണെന്ന തരത്തില്‍ നിരവധി പേര്‍ ആരോപിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ അഖില്‍ മാരാര്‍ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. എന്നാല്‍ ഈ പിന്തുണ നല്‍കല്‍ ശരിയല്ലെന്നാണ് ചിലര്‍ വാദിക്കുന്നത്. അഖില്‍ മാരാരെ മറ്റൊരു റോബിന്‍ ആക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടുന്നൊരു കുറിപ്പ് വായിക്കാം തുടര്‍ന്ന്.

മാരാര്‍ അയാളെ വീണ്ടും ഒരു ഡോക്ടര്‍ ആക്കരുത് ഇതൊരു അപേക്ഷയാണ് അകത്തും പുറത്തുമുള്ളവരോട്. മാരാറു സാഗറിനെയും ജുനൈസിനെയും വളരെ ഫണ്‍ ആയി നടന്ന ഒരു ടാസ്‌കിനിടയില്‍ പിറകിലിരുന്നു നടത്തിയ കമന്റടിക്ക് ചീത്ത വിളിച്ചിട്ടിണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല ( ഷിജു മാരാറിനെ കെട്ടിപിടിച്ചു സംസാരിക്കുന്ന സമയത്തു പറയുന്നും ഉണ്ട് അവന്മാര് എന്ന് പരാമര്‍ശിച്ചു കൊണ്ട് തന്നെ, അത് കൊണ്ട് അതില്‍ ആരും വെള്ള പൂശണ്ട)
പിന്നെ അയാളുടെ സംസാരരീതിക്കു ഞാന്‍ ആണ് അവിടെ ഇണ്ടായിരുന്നേ ഒന്ന് കൊടുത്തിട്ടു ഇറങ്ങി നടന്നേനെ( 'മിണ്ടായിരിയാടി ' ഒരെണ്ണം വെച്ച് തന്നാല്‍ ഉണ്ടല്ലോ ')
ഞാന്‍ സത്യം പറഞ്ഞാല്‍ ആഞ്ചി അവിടെ ശക്തമായി പ്രതികരിക്കുമെന്ന കരുതിയെ, എല്ലാവരും ഒരു ചെറിയ ഷോക്കില്‍ ആയിരുന്നെ പോലെ തോന്നി. മാരാര്‍ ആദ്യം സോറി പറഞ്ഞു പിന്നെന്തിനു പറയണമെന്ന് ചോദിക്കുന്നവരോട്
അയാള് ആദ്യം തന്നെ നേരെ ചൊവ്വേ സോറി പറഞ്ഞിട്ടില്ല ( മധുവിന്റെ വിഷയത്തില്‍ കൂടിയും) അയാളുടെ ഒരു തരം ന്യായീകരണ സോറി ആയിട്ടാ തോന്നിയത് ( എസ്‌ക്യൂസ്സ് പറഞ്ഞിട്ട് - അത് കൊണ്ട ഞാന്‍ ഇങ്ങനെ റിയാക്ട് ചെയ്‌തേ എന്ന മട്ടില്‍ )
പിന്നെ സാഗര്‍ & റെനീഷ രണ്ടു മന്ദബുദ്ധികള്‍ എന്നേ പറയാന്‍ പറ്റൂ ഇമോഷണല്‍ ഫൂള്‍സ്. ബിഗ്ഗ്ബോസ് കണ്ടിട്ട് വന്നൂടായിരുന്നോ, ഈ കേരള ജനത ഒറ്റപ്പെടല്‍ ഡ്രാമയുടെ വല്യ ഫാന്‍സ് ആണ് എന്ന് അറിയാതെ ഒരുത്തനു അതിനു വഴിയൊരുക്കി കൊടുക്കുന്നു. പിന്നെ മോഹന്‍ലാലിനെ ബഹുമാനിക്കാതെ കഥയൊന്നും പറയണ്ട, മാറാറിന്റെ ഡിസ്‌കസ്റ്റിംഗ് ബോഡി ലാംഗ്വേജ് കണ്ടു എനിക്കു ഒന്ന് പൊട്ടിക്കാന്‍ തോന്നി.
സഗാരിലും റെനീഷയിലും കാണുന്ന ഒരു പൊതു സ്വഭാവം എടുത്തു ചാട്ടം, പ്രശ്‌നത്തിന് കൂടെ ആദ്യം കൂടുന്നവരൊക്കെ പിന്നെ നൈസ് ആയി സൈഡ് ആകും പിന്നെ മുന്നില്‍ കാണുന്നെ ഇവര് രണ്ടാളും
പിന്നെ സാഗര്‍ മാരാറിനെ തൊട്ടതു അത് ശെരിയല്ല, സാഗര്‍ അതില്‍ കണ്ട്രോള്‍ ഉണ്ടാകണം, കൂടാതെ മേല്‍ പറഞ്ഞ വിഷയത്തില്‍ റെനീഷയും സാഗറും കുറെയേറെ സൂക്ഷിക്കേണ്ടി ഇരിക്കുന്നു ബിഗ്ഗ്ബോസ് പ്രേക്ഷകരെ കൈയിലെടുക്കാന്‍( നിര്‍ഭാഗ്യവശാല്‍) സാഗര്‍ പിന്നെ കുറച്ചു ബുദ്ധി ഉപയോഗിച്ചിരുന്നേല്‍ ആ പ്രശ്‌നം നൈസ് ആയി വീക്കെന്‍ഡ് കഴിഞ്ഞു നല്ല സീന്‍ ആക്കി ഉപയോഗിക്കാമായിരുന്നു.

പക്ഷെ അവന്റെ എടുത്തു ചാട്ടത്തില്‍(മാരാരിനോട് മുന്നേയും സാഗറിന് ഒരു ദേഷ്യം ഉള്ളതായി തോന്നിയിട്ടിണ്ട്) എല്ലാം കുളമായി ചെറിയൊരു വിഷമം എനിക്കും ഉണ്ട് സാഗറിനോടും റെനീഷയോടും,കാരണം വീണ്ടും ഈ കേരള സമൂഹത്തിനു ആഘോഷിക്കാന്‍ വേണ്ടി ഒരു അള്‍ട്രാ ടോക്‌സിക് ഒറ്റപ്പെടല്‍ യേട്ടായിയെ ഇത്ര എളുപ്പത്തില്‍ സമ്മാനിച്ചതിനു.
പക്ഷെ മാരാറ് എന്ന മാരവ്യാധിയേകളും സാഗറും റെനീഷയും എത്രെയോ ഭേദം. മാരാറിനെ പോലുള്ള മനുഷ്യന്മാരെ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സമൂഹം ആയതു കൊണ്ട് തന്നെ, ഇവിടെ വേറെ നീതിയും നായവും ഒന്നും പ്രതീക്ഷിക്കണ്ട എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications