വിറളി പൂണ്ട് ഗോപികയ്ക്ക് നേരെ കയ്യോങ്ങി മാരാര്‍; മാലാഖ കളിക്കാന്‍ നോക്കിയവരുടെ വായടപ്പിച്ച് ഗോപിക
ബിഗ് ബോസ് മലയാളം സീസണ്‍ 5 മൂന്നാമത്തെ ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. മൂന്നാം ദിവസം ആകുമ്പോഴേക്കും അടികള്‍ക്കും ഗ്രൂപ്പ് കളികള്‍ക്കും പ്രണയ സ്ട്രാറ്റജിയ്ക്കും ഒറ്റപ്പെടല്‍ സ്ട്രാറ്റജിയ്ക്കുമൊക്കെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മൂന്നാം ദിവസത്തിലൂടെ ഈ സീസണിലെ ആദ്യത്തെ വീക്കിലി ടാസ്‌കിലേക്കും കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5.
മുന്‍ സീസണിലും അരങ്ങേറിയിട്ടുള്ള, ഒരുപാട് അടികള്‍ക്ക് കാരണമായിട്ടുള്ള കട്ട പെറുക്കല്‍ ആണ് ഈ സീസണിലെ ആദ്യത്തെ വീക്കിലി ടാസ്‌ക്. പ്രതീക്ഷിച്ചത് പോലെ തന്നെ അടിയും ബഹളവുമൊക്കെ നിറഞ്ഞതായിരുന്നു വീക്കിലി ടാസ്‌കിന്റെ ആദ്യത്തെ മണിക്കൂറുകള്‍. ടാസ്‌കിനിടെ താരങ്ങള്‍ തമ്മിലുണ്ടാകുന്ന വഴക്കിന്റെ ദൃശ്യങ്ങള്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പ്രൊമോ വീഡിയോയിലൂടെ പുറത്ത് വിട്ടിരുന്നു.

നീലയും പിങ്കും നിറത്തിലുള്ള കട്ടകള്‍ പെറുക്കി അനുവദിച്ചിരിക്കുന്ന ഫ്രെയിമില്‍ വക്കുക എന്നതാണ് ടാസ്‌ക്. ഇതിനായി താരങ്ങളെ രണ്ട് പേര്‍ അടങ്ങുന്ന ഒമ്പത് ടീമുകളിലേക്ക് തിരിക്കുകയും ചെയ്തു. നോമിനേഷനിലുള്ളവര്‍ക്ക് ടാസ്‌ക് ജയിക്കുകയാണെങ്കില്‍ ഈ ആഴ്ച പുറത്താകാതെ രക്ഷപ്പെടാം എന്നൊരു സര്‍പ്രൈസും ബിഗ് ബോസ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ മത്സരമാണ് താരങ്ങള്‍ കാഴ്ചവച്ചിരിക്കുന്നത്.
വരുന്ന കട്ടകള്‍ പെറുക്കുക, ഫ്രെയിമില്‍ അടുക്കുക എന്നത് മാത്രമാണ് ബിഗ് ബോസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കിടയില്‍ വഴക്ക് സ്വഭാവികമായിരുന്നു. കട്ടകള്‍ തട്ടിപ്പറിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. റെനീഷയുടെ കട്ടകള്‍ വിഷ്ണു തട്ടിയെടുത്തത് വലിയ വഴക്കിലേക്ക് നീങ്ങിയിരുന്നു. ഒടുവില്‍ വിഷ്ണു റെനീഷയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് കോമണര്‍ മത്സരാര്‍ത്ഥിയായ ഗോപിക ഗോപി അഖില്‍ മാരാരിന്റെ കട്ടകളില്‍ ചിലത് കട്ടെടുക്കുന്നത്. ഗോപികയും സാഗറുമായിരുന്നു ടീം. കട്ടെടുത്ത തന്റെ കട്ട തിരിച്ചു ചോദിച്ച് അഖില്‍ ഗോപികയുടെ പിന്നാലെ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഗെയിമിന്റെ ഭാഗമാണ് തട്ടിയെടുക്കുക എന്നതെന്നും തനിക്ക് തിരികെ തരാന്‍ പറ്റില്ലെന്നുമായി ഗോപിക. ഇരുവരും തമ്മില്‍ കുറേ നേരം സംസാരം നടന്നു. ഒടുവില്‍ അഖില്‍ മാരാരിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ദേഷ്യം വന്നതോടെ ഉച്ചത്തില്‍ സംസാരിക്കുകയും ഉറഞ്ഞു തുള്ളുകയുമായിരുന്നു അഖില്‍ മാരാര്‍. ഒടുവില്‍ മറ്റുള്ളവര്‍ ചേര്‍ന്ന് അഖിലിനെ ശാന്തനാക്കുകയായിരുന്നു. ഇടയ്ക്ക് ഷിജുവും ദേഷ്യപ്പെടുന്നുണ്ട്. ഒടുവില്‍ മാരാര്‍ ഗോപികയുടേയും സാഗറിന്റേയും കയ്യില്‍ നിന്നും കട്ട തിരിച്ചെടുക്കുയും ചെയ്തു. ഇരു ടീമും അതിനെ ഗെയിം സ്പിരിറ്റിലായിരുന്നു എടുത്തത് ഇതിനിടെ ഗെയിമില്‍ എത്തിക്‌സുണ്ടെന്ന് പറഞ്ഞു കൊണ്ട് ശോഭ വിശ്വനാഥ് എത്തുകയായിരുന്നു.

എന്നാല്‍ ബിഗ് ബോസ് ഗെയിമില്‍ ഒരു എത്തിക്‌സുമില്ലെന്ന് ഗോപിക ശോഭയ്ക്ക് മറുപടി നല്‍കി. എങ്ങനെ വേണമെങ്കിലും ഗെയിം കളിക്കാം. എത്തിക്‌സോടെ കളിക്കണമോ വേണ്ടയോ എന്നത് തന്റെ തീരുമാനമാണ്. തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ലാത്ത സ്ഥിതിയ്ക്ക് മറ്റാരും പ്രശ്‌നമുണ്ടാക്കേണ്ടതില്ല എന്നാണ് ഗോപിക ശോഭയ്ക്ക് മറുപടി നല്‍കിയത്. ഇതോടെ ആ പ്രശ്‌നം അവിടെ അവസാനിക്കുകയായിരുന്നു.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ ആഴ്ചയില്‍ ഒമ്പത് പേരാണ് നോമിനേഷനിലുള്ളത്. അഖില്‍ മാരാര്‍, ജുനൈസ്, വിഷ്ണു, മിഥുന്‍, റിനോഷ്, സെറീന, ലച്ചു, ശ്രുതി, ഗോപിക എന്നിവരാണ് നോമിനേഷനിലുള്ളവര്‍. ബാക്കിയുള്ളവര്‍ സുരക്ഷിതരാണ്. എന്നാല്‍ നോമിനേഷനിലുള്ളവര്‍ക്ക് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ഒരു അവസരം നല്‍കിയിട്ടുണ്ട് ബിഗ് ബോസ്. വീക്കിലി ടാസ്‌കിലൂടെയാണ് ഇവര്‍ക്ക് സ്വയം രക്ഷപ്പെടാന്‍ സാധിക്കുക.


Click it and Unblock the Notifications