ദേവുവിന് സത്യത്തില്‍ സംഭവിച്ചത് ഇത്; കണ്ണീര്‍ക്കളമായി ബിഗ് ബോസ് വീട്; പരിഭ്രാന്തരായി താരങ്ങള്‍
രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഏറെ നാളുകളായി മലയാളികള്‍ ബിഗ് ബോസിന്റെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുകയായിരുന്നു. കാത്തിരുപ്പുകളെ അവസാനിച്ച് സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യത്തെ ആഴ്ച തന്നെ ജനശ്രദ്ധ നേടിയിരുന്നു. രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയതോടെ സംഗതി കളറായിരിക്കുകയാണ്.
ഷോ ഇങ്ങനെ മുന്നേറുന്നതിനിടെ ഇന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത് തീര്‍ത്തും ഞെട്ടിക്കുന്ന രംഗങ്ങളായിരുന്നു. പൊതുവെ ബിഗ് ബോസ് വീട്ടില്‍ അടികളും വഴക്കുകളുമൊക്കെ ഉണ്ടാകാറുണ്ട്. താരങ്ങള്‍ വികാരഭരിതരാവുന്നതും ബിഗ് ബോസ് വീട്ടില്‍ സാധാരണയാണ്. എന്നാല്‍ ഇന്ന് നടന്ന സംഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയില്‍ ദേവുവിന് സുഖമില്ലാതാവുന്നതും താരത്തെ സഹതാരങ്ങള്‍ ചേര്‍ന്ന് മെഡിക്കല്‍ റൂമിലെത്തിക്കുന്നതും കാണിച്ചിരുന്നു. പ്രേക്ഷകരില്‍ വലിയ ആശങ്കയുണര്‍ത്തിയ രംഗങ്ങളായിരുന്നു ഇത്. ഈ സംഭവം ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയിരിക്കുകയാണ്. പ്രൊമോയില്‍ കണ്ടത് പോലെ തന്നെ തീര്‍ത്തും ആശങ്കാജനകമായ കാഴ്ചയായിരുന്നു അരങ്ങേറിയത്.
ബിഗ് ബോസിന്റെ ടാസ്‌കിന്റെ ഭാഗമായി താരങ്ങള്‍ തങ്ങളുടെ ജീവിത കഥ പറയാറുണ്ട് ബിഗ് ബോസില്‍. ഇങ്ങനെ ഇന്ന് കഥ പറയാനായി എത്തിയത് ലച്ചുവായിരുന്നു. തനിക്ക് പതിമൂന്നാം വയസ് മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം അടക്കമുള്ള ദുരനുഭവങ്ങള്‍ ലച്ചു ജീവിത കഥ പറയുമ്പോള്‍ തുറന്നു പറയുകയായിരുന്നു. കേട്ടിരുന്നവരെല്ലാം അമ്പരന്നു പോവുകയും വികാരഭരിതരാവുകയും ചെയ്തു.
ലച്ചുവിന്റെ കഥ എല്ലാവരേയും പിടിച്ചുലയ്ക്കുന്നതായിരുന്നു. ദേവുവിനേയും ലച്ചുവിന്റെ ജീവിത കഥ വല്ലാതെ ബാധിച്ചിരുന്നു. തന്റെ മകള്‍ക്കും അതേ പ്രായമാണെന്നും അവളെ താന്‍ തനിച്ചാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നുമാണ് ദേവു ഓര്‍ത്ത് കരഞ്ഞത്. ഈ വേദനയില്‍ ദേവു വികാരഭരിതവായിരുന്നു. പിന്നാലെ താരത്തിന് പാനിക്ക് അറ്റാക്ക് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കാനും ശുശ്രീഷിക്കാനും ശ്രമിച്ചുവെങ്കിലും ദേവുവിന്റെ സ്ഥിതി മോശമാവുകയായിരുന്നു.

ഇതോടെ ദേവുവിനെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടു വരാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. മിഥുന്‍ അനിയന്‍ ദേവുവിനെ എടുത്തു കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ മെഡിക്കല്‍ റൂമിലേക്ക് ഓടുക തന്നെയായിരുന്നു ചെയ്തത്. മെഡിക്കല്‍ റൂമിലേക്ക് എത്തിച്ച ദേവുവിനെ ബിഗ് ബോസിലെ ഡോക്ടര്‍ മാര്‍ പരിശോധിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ലച്ചുവിന്റെ ജീവിത കഥ കേട്ടപ്പോഴുണ്ടായ ഷോക്കിലാണ് ദേവുവിന് പാനിക്ക് അറ്റാക്ക് ഉണ്ടാകുന്നത്.
എന്തായാലും ഭീതിയുടെ നിമിഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ബി്ഗ ബോസ് വീട് ഇപ്പോള്‍. താരം മെഡിക്കല്‍ റൂമില്‍ നിന്നും തിരികെ എത്തിയിട്ടുണ്ട്. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ സീസണിലെ രണ്ടാമത്തെ ക്യാപ്റ്റനെ ഇന്ന് കണ്ടെത്തി. റെനീഷയേയും വിഷ്ണുവിനേയും പരാജയപ്പെടുത്തി സാഗർ ബിഗ ്ബോസിലെ പുതിയ ക്യാപ്റ്റനായിരിക്കുകയാണ്.


Click it and Unblock the Notifications