ജേതാവ് ആകാന്‍ സാധ്യത ഇയാള്‍, അഭിനയിച്ച് തകര്‍ക്കുന്നത് ഈ താരം; സീസണ്‍ 5ലെ താരങ്ങളുടെ ഭാവി ഇങ്ങനെ

മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍. ആവേശകരമായൊരു വീക്കിലി ടാസ്‌കായിരുന്നു ഈ ആഴ്ച താരങ്ങള്‍ക്കായി ബിഗ് ബോസ് നല്‍കിയത്. ഇതുവരെ ശാന്തരായി നിന്നവര്‍ പോലും പൊട്ടിത്തെറിക്കുന്നതിന് ഈ ആഴ്ചയിലെ ടാസ്‌ക് കാരണമായി. സീസണ്‍ ഓഫ് ഒറിജനല്‍സ് ആയ അഞ്ചാം സീസണിലെ ഓരോ താരങ്ങളെക്കുറിച്ചും വിലയിരുത്തുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ബിഗ് ബോസ് ഫൈവില്‍ നമ്മള്‍ ഇപ്പോ കാണുന്ന ഗോപിക ഗോപി ഒഴികേ ഉള്ള ബാക്കി 18 പേരും പുറത്ത് നല്ല രീതിയില്‍ ഫെമസ് ആയ ആളുകള്‍ ആണ്. സോഷ്യല്‍ മിഡിയയില്‍ ആണ് എങ്കിലും അല്ലാത്ത മേഖലയില്‍ ആണ് എങ്കിലും. അവരെ അറിയാത്ത ചുരുക്കം ചിലരെ കാണു
അത് കൊണ്ട് തന്നെ ബിഗ് ബോസിന് അകത്തു അവര്‍ക്കു ആര്‍ക്കും ഒര്‍ജിനല്‍ ആയി നിക്കും എന്നു പറഞ്ഞാലും അത് ഒരുതരത്തിലും പറ്റാത്ത കാര്യം ആണ്. അഭിനയിക്കാതെ നില്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല..

അവരില്‍ പലരും അഭിനയിച്ചു നിക്കാന്‍ അവരുടെ 100% ശ്രമിക്കുന്നു. പക്ഷേ അവരില്‍ പലരുടെയും അവരുടെ പുറത്തു ഉള്ള ഫാന്‍സ് കാണാത്ത യഥാര്‍ത്ഥ മുഖം പുറത്തു വരുക തന്നെ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. പിന്നാലെ ഓരോരുത്തരെയായി അക്കമിട്ട് വലിയരുത്തുകയാണ് കുറിപ്പില്‍. വായിക്കാം തുടര്‍ന്ന്.

1.ദേവു
തുടക്കത്തില്‍ പലരെയും കൈയില്‍ എടുത്ത്.. ഏയ്ഞ്ചല്‍ എന്നാ മത്സരര്‍ത്തിയുടെ ഗെയിം പ്ലാന്‍ പൊളിച്ച്. പുറത്തു ഉള്ള ചിലരുടെ എകിലും മനസ്സില്‍ ദേവു സ്ഥാനം നേടി എന്നാ അടുത്ത വീക്ക് മുതല്‍ ദേവു ആരാണ് എന്നു പലര്‍ക്കും മനസിലായി തുടങ്ങി. അവരുടെ ഉള്ളില്‍ ഉള്ള യഥാര്‍ത്ഥ സ്വഭാവം. അവര്‍ തന്നെ കാണിച്ചു തന്നു.

2. ഏയ്ഞ്ചല്‍.
ഗെയിം പ്ലാന്‍ ചെയ്തു തുടക്കം തന്നെ പാളിപോയി. പുറത്തു പോണേ എന്നു പലരും ആഗ്രഹിച്ച വ്യക്തി. പക്ഷേ ഇപ്പോ പലര്‍ക്കും വെറുത്ത് വെറുത്ത്
കുട്ടിയെ ഇഷ്ടയി തുടങ്ങി. പുറത്ത് ഉള്ള നെഗറ്റീവ് അകത്ത് കേറി പലരുടെയും മനസ്സില്‍ നിന്നും മായിക്കുന്നു.

3. മാരാര്‍
മാരാര്‍ പുറത്ത് എന്താണോ അത് തന്നെ അകത്തും കാണിക്കുന്നു
പല്ലിനു പല്ല് കണിന് കണ്ണ്. പക്ഷേ പറയുന്ന കാര്യങ്ങള്‍ കാണുന്ന പലര്‍ക്കും
അത്ര അങ്ങ് ഇഷ്ടം ആകില്ല. അയാള്‍ക്കു തമാശ ആയിരിക്കും അയാളുടെ ആര്‍മിക്കും. പക്ഷേ എല്ലാര്‍ക്കും അതെ മൈന്‍ഡ് ആകണം എന്നു ഇല്ല.

4. സാഗര്‍
അഭിനയം ഗംഭീരം. യഥാര്‍ത്ഥ സ്വഭാവം കാണിക്കാന്‍ മടി
എത്ര അഭിനയിച്ചു നിക്കാമോ ആ ലെവല്‍ അതെ പോലെ പോകുന്നു
5. റെനിഷ
സെയിം ബബിയില്‍ അഭിനയം കൊണ്ട് ഞെട്ടിക്കുന്നു.. വേറെ ലെവല്‍.

6. മനിഷ
സെയിം അഭിനയം. ചിലര്‍ എന്ത് കാണിച്ചാലും മിണ്ടില്ല ഇടപെടില്ല
7.അനിയന്‍
സ്വന്തം സ്വഭാവം പുറത്ത് കാണിക്കാതെ ഒളിച്ചു നടക്കുന്നു..
8.ശ്രുതി
അഭിനയം തന്നെ.
9.ജുനൈസ്.
എന്തും തുറന്നു പറയുന്നു. ഇത്ര ദിവസം പോകും എന്നു നോകാം
10.അഞ്ജുസ്
ആരോടും ഒരു പ്രശ്‌നത്തിനും പോകാതെ ഒതുങ്ങി എല്ലാരെയും അളിയാ അളിയാ എന്നു വിളിച്ചു നടക്കുന്ന പാവം.

11.നദിറ
ഒരു എവിഷന്‍ വന്ന ആദ്യം പോകുന്ന മുതല്‍. എങ്ങനെ പ്രശ്‌നം ഉണ്ടാകാം. എന്നു ദേവുവില്‍ നിന്നും പഠിക്കുന്നു
12.ശോഭ
ശബ്ദം ഉണ്ടാക്കി സംസാരിക്കാന്‍ അറിയാം
പക്ഷേ മറ്റുവരുടെ ശബ്ദതിന് മുന്‍പില്‍ വീണു പോകുന്നു..
13. സെറീന
ഫൈനല്‍ ഫൈവില്‍ കാണും എന്നു ഞാന്‍ കരുതുന്ന ഒരാള്‍.

14..ലച്ചു മിണ്ടാതെ പോകുന്ന പൂച്ച
പക്ഷേ യഥാര്‍ത്ഥ സ്വഭാവം ഇത് വരെ കാണിച്ചില്ല
15.വിഷ്ണു
എന്റെ അഭിപ്രായത്തില്‍ നലൊരു ഗെയിംമാര്‍ ആണ്
പക്ഷേ.. ഗെയിം പുറത്ത് വരുന്നില്ല
മൈന്‍ഡ് ഗെയിമാര്‍ ദേവുനെ പറ്റിച്ചു ഗെയിം കളിച്ചു പറയാന്‍ അതെ ഉള്ളു
16.ഷിജു
ഒച്ചയും ഇല്ല മിണ്ടാലും ഇല്ല ഒന്നും ഇല്ല. താന്‍ വല്ലതും ചെയ്ത പുറത്ത് അത് നെഗറ്റീവ് ആയി പോകും എന്നു പേടി ഉള്ളത് കൊണ്ട് തന്നെ.
ഒന്നും മിണ്ടാതെ ചെയ്യാതെ പോകുന്നു.

Bigg Boss Malayalam

17. ഹനാന്‍

ഈ കൊച്ച് എത്ര തന്നെ ഒച്ച ഉണ്ടാക്കിയാലും.. ഫിസിക്കല്‍ ആയ ടാസ്‌ക് വരുബോള്‍ പോലും ഒന്നും ചെയ്യാനോ പറയാനോ പറ്റാതെ പോകും. പിടിച്ചു നിക്കാന്‍ പ്രയാസം.
18. റിനോഷ് ബ്രോ
പരസ്യം ഓര്‍മ വരുന്നു. നിങ്ങള്‍ ഒന്നും ചെയ്യാതെ ഇരിക്കു ഡൂ നത്തിംഗ്. ബിഗ് ബോസ് പോലും ബ്രോ എന്നു വിളിക്കുന്ന തരത്തില്‍ ബ്രോ എത്തി
വെറുതെ ഇരുന്നു പുറത്ത് നല്ല സപ്പോര്‍ട് ഉണ്ടാക്കി ഫൈനല്‍ ഫൈവ് അല്ല, വെറുതെ ഇരുന്നു ബിഗ് ബോസ് 5 ജേതാവ് ആകാന്‍ സത്യത കാണുന്നു.വന്നവനും നിന്നവനും അടി ഉണ്ടാകുബോള്‍ ബ്രോ ആ അടി ലൈവ് ആയി ഇരുന്നു കാണുന്നു.

19. ഗോപിക
തുടക്കം ഗോപികയ്ക്ക് പ്രയാസം ആയിരിന്നു അവിടെ ഉള്ളവരുടെ മുന്‍പില്‍ പിടിച്ചു നിക്കാന്‍ എന്നാല്‍ ഇപ്പോ ഗോപിക വേറെ ലെവല്‍ ആയി കേറി വരുന്നു. മുന്‍പ് ഗോപികയുടെ വാക് കേള്‍ക്കാന്‍ പലര്‍ക്കും അവിടെ താല്പര്യ കുറവ് ഉണ്ടായിരുന്നു. പലരും ഗോപികയെ അവഗണിച്ചു ഇപ്പോ നേരെ തിരിച്ചും. ബിഗ്‌ബോസ് മലയാളത്തിലെ ആദ്യ കോമണ്‍ വുമണ്‍ വിന്നര്‍ ഗോപിക ആകട്ടെ എന്നു നമ്മള്‍ക്കും പ്രാര്‍ത്ഥിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X