ഗോപിക അവസാനം വരെ ഉണ്ടാകണം, പറ്റുമെങ്കില്‍ ജയിക്കണം; അണിയറ പ്രവര്‍ത്തകര്‍ നോക്കുന്നത് ഇത്

ബിഗ് ബോസ് മലയാളം സീസണ്‍ 5ലേക്ക് കടന്നു വന്ന സാധാരണക്കാരുടെ പ്രതിനിധിയാണ് ഗോപിക ഗോപി. കോമണര്‍ കോമ്പറ്റീഷന്‍ ജയിച്ചാണ് ഗോപിക ബിഗ് ബോസിലൊരു ഇടം കണ്ടെത്തുന്നത്. ആദ്യത്തെ ആഴ്ച തന്നെ ഗോപികയ്ക്ക് ശ്രദ്ധ നേടാന്‍ സാധിച്ചു. അതേസമയം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഗോപിക വിമര്‍ശനങ്ങളും ഗോപിക നേരിടുന്നുണ്ട്.

ഗോപികയെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുകയാണെന്നും ഗോപിക അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിമര്‍ശനങ്ങളുണ്ട്. ഇതിനിടെ ഇപ്പോഴിതാ എന്തുകൊണ്ട് ഗോപിക ബിഗ് ബോസ് വീട്ടില്‍ തുടരേണ്ടത് അത്യാവശമാണെന്ന് പറയുകയാണ് ഒരു കുറിപ്പ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ബിഗ് ബോസ് മലയാളത്തില്‍ ആദ്യം ആയി ഒരു സാധാരണ വെക്തി മത്സരിക്കാന്‍ വരുന്നു. ഇത് വരെ ബിഗ് ബോസ് മലയാളം കണ്ടു പരിജയം ഉള്ള മലയാളിക്ക് അതൊരു പുതുമ ആണ്. ബിബിയില്‍ വരുന്ന മറ്റുള്ള മത്സരര്‍ത്ഥികള്‍ക്കും പുതുമയാണത്.

സാധാരണ ഒരു വ്യക്തി ബിഗ് ബോസില്‍ വരുമ്പോള്‍ അഭിനയിച്ചു നില്‍ക്കില്ല. അവര്‍ക്ക് അഭിനയിക്കാന്‍ അറിയില്ല. അവര്‍ ലൈഫില്‍ എന്താണോ അതായിരിക്കും ബിഗ് ബോസിലും.
അപ്പോ സ്വാഭാവികം ആയിടും
ബിഗ് ബോസില്‍ പലമേഖലയില്‍ കഴിവ് തെളിയിച്ച ആളുകള്‍ക്കും. ബിഗ് ബോസില്‍ ഇത് വരെ കണ്ടു വന്ന ആളുകള്‍ക്കും സാധാരണ ഒരാള്‍ ബിഗ് ബോസില്‍ വന്നു ടാസ്‌ക് ചെയ്യുമ്പോളോ. അവര്‍ അവിടെ സംസാരിക്കുമ്പോള്‍ ഇഷ്ടം ആകില്ല, സ്വാഭാവികം.

അത് കൊണ്ട് തന്നെ ആണ് ബിഗ് ബോസില്‍ ഒരു മത്സരര്‍ത്തി നോമിനേക്ഷനില്‍ ഗോപികയെ ഇഷ്ടം അല്ല എന്നു തുറന്നു പറഞ്ഞത്. പുറത്ത് ഉള്ള bb കാണുന്ന ഒട്ടുമിക്ക ആളുകളും ഗോപികയെ കുറച്ചു കടന്ന രീതിയില്‍ ആണ് ആക്രമിക്കുന്നത്. കറുത്തവള്‍ എന്നും ഇടയ്ക്കു കേറി അടി ഉണ്ടാകുന്നു എന്നും ഓക്കേ പറഞ്ഞു. നിറത്തെ പറഞ്ഞത് മോശം ആണ് പറയാന്‍ പാടില്ല
നമ്മള്‍ ആരും എല്ലാം തികഞ്ഞ ആളുകള്‍ അല്ല

ഇടയക്ക് കേറി പ്രശ്‌നം ഉണ്ടാകുന്നു. ഗെയിം എങ്ങനെ വേണം എകിലും കളിക്കാം അത് ബി്ഗ് ബോസ് ആണ്. സംസാരം ഇഷ്ടം അല്ല
നമ്മുടെ ഇടയില്‍ ഗോപികയെ പോലെ സംസാരിക്കുന്ന ഒരുപാട് പേര് ഉണ്ട്. എന്നും പറഞ്ഞു അവരുടെ എല്ലാം സംസാരം നമ്മള്‍ സ്‌കിപ്പ് ചെയ്യുമോ ഇല്ലലോ. ഇനി പലരും. ചോദിക്കുന്ന ഒരേ ചോദ്യം എന്തിന് ബിഗ് ബോസ് 5 ഗോപിക ജയിക്കണം.

ഒരു സാധാരണകാരിയെ ബിഗ് ബോസില്‍ കൊണ്ട് വന്നത് വെറുതെ അല്ല. ഒരു സാധാരണ മത്സരര്‍ത്ഥി. ബിഗ് ബോസില്‍ വന്ന് എന്താണ് അവര്‍ക്കു ചെയ്യാന്‍ പറ്റുന്നത് എന്ന് ബിഗ് ബോസിന് പുറകില്‍ ഉള്ളവര്‍ നോക്കുന്നു. ബിഗ് ബോസില്‍ വന്ന് ഒരു സാധാരണകാരി തരംഗം ആകുക ആണ് എങ്കില്‍ ബിഗ് ബോസില്‍ കൂടുതല്‍ കോമണ്‍ മത്സരര്‍ത്ഥികളെ ബിഗ് ബോസ് കൊണ്ട് വരും.

Bigg Boss Malayalam

ഇനി ഗോപിക പുറത്ത് ആവുക ആണ് എങ്കില്‍
അടുത്ത ബിഗ് ബോസ് കോമണ്‍ മത്സരര്‍ത്തി ഉണ്ടാകില്ല. അത് കൊണ്ട് തന്നെ ഗോപിക ജയിക്കണം. നമ്മുടെ ഇടയില്‍ എത്രയോ പേരുടെ സ്വപ്നം ആണ് ബിഗ് ബോസ്. ഇനി വരുന്ന സീസണ്‍ എല്ലാം സാധാരണകാര്‍ ഉണ്ടാകണം എങ്കില്‍ ഗോപിക അവിടെ അവസാനം വരെ ഉണ്ടാകണം. അത് കൊണ്ട് കൂട്ടി ആണ് ഗോപികയെ സപ്പോര്‍ട് ചെയ്യണം എന്നു പറയുന്നത് തന്നെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോകാനുള്ളവരുടെ നോമിനേഷന്‍ പട്ടികയില്‍ ഗോപികയുമുണ്ട്. ഗോപികയ്‌ക്കൊപ്പം റെനീഷ, റിനോഷ്, ഏയ്ഞ്ചലീന്‍, ലച്ചു, അനിയന്‍ മിഥുന്‍, വിഷ്ണു എന്നിവരാണ് എവിക്ഷനെ നേരിടുന്ന മറ്റുള്ളവര്‍. ആദ്യത്തെ ആഴ്ച നോമിനേഷന്‍ നടന്നുവെങ്കിലും ആരും പുറത്താക്കപ്പെട്ടിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X