റിനോഷ് രത്‌നങ്ങള്‍ ദാനം ചെയ്തതിന്റെ കാരണം ഇത്; മാരാരില്‍ നിന്നും ഒരുപാട് അകലെയാണ് അയാള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 മറ്റൊരു ആഴ്ച കൂടി പിന്നിടുകയാണ്. മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മൂന്നാമത്തെ വീക്കിലി ടാസ്‌കും അവസാനിച്ചിരിക്കുകയാണ്. രസകരമായൊരു വീക്കിലി ടാസ്‌കിനാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതുവരെ ശാന്തനായിരുന്നു റിനോഷ് പോലും പൊട്ടിത്തെറിക്കുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു.
ഇന്നലെ തന്റെ പക്കലുണ്ടായിരുന്ന കല്ലുകളൊക്കെ റിനോഷ് മറ്റുള്ളവര്‍ക്ക് ധാനം ചെയ്തിരുന്നു. ഇതേക്കുറിച്ച് ബിഗ് ബോസ് ചോദിച്ചപ്പോള്‍ തന്റെ പക്കല്‍ ഉള്ളത് കൊണ്ട് ഒരു കാര്യവുമില്ലെന്നും എന്നാല്‍ തന്റെ കല്ലുകള്‍ കൊണ്ട് മറ്റാര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് നല്‍കിയതെന്നാണ് റിനോഷ് പറഞ്ഞത്.

പിന്നാലെ റിനോഷിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയാണ്. ഇപ്പോഴിതാ റിനോഷിനെക്കുറിച്ചും വീക്കിലി ടാസ്‌കിനെക്കുറിച്ചുമൊക്കെയുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
റിനോഷ് ബിഗ്‌ബോസിനോട് പറഞ്ഞപോലെ ആ കുറച്ച് രത്‌നങ്ങള്‍ കൈവശം വെച്ചിട്ട് കാര്യം ഒന്നുമില്ല. നോമിനേഷനില്‍ ഒരാള്‍ക്ക് മാത്രമേ മുക്തി കിട്ടുകയുള്ളൂ. അത് താനാവില്ല എന്നുറപ്പുള്ളപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് കൊടുത്തു കഴിഞ്ഞാല്‍ രണ്ടുണ്ട് ഗുണം. 1. രത്‌നങ്ങള്‍ കിട്ടുന്നവര്‍ക്ക് അത് കൊടുത്തവരോട് ചെറിയൊരു പ്രതിപത്തി ഉണ്ടാകും. ഭാവിയില്‍ തനിക്കെതിരെ വരാവുന്ന കളികളുടെ രൂക്ഷത അവരില്‍ നിന്നെങ്കിലും കുറച്ച് കുറയും. ട്രസ്റ്റും നേടിയെടുക്കാം. 2. സെല്‍ഫ് ലെസ്സ് ആക്ട് എന്ന നിലയില്‍ കാണികളുടെ മനസ്സില്‍ നിന്നുളള ഒരു പിന്തുണയും ലഭിക്കും.
എന്നാല്‍ അപ്രകാരം റിനോഷിന് കിട്ടുമായിരുന്ന പിന്തുണക്ക് കൈയ്യും കാലും വെക്കാതിരുന്നത്, ഒരു ജിനുവിന്‍ അവസരം വന്നപ്പോള്‍, പൊതുവെ ജെന്റില്‍ മാന്‍ എന്നറിയപ്പെട്ട അയാളില്‍ നിന്നുള്ള വാക്കുകളാണ്. എങ്കിലും അക്രമാസക്തമായ യാതൊരു ഭാവവും റിനോഷ് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, സഹജീവിക്ക് പ്രോബ്ലം സംഭവിച്ചപ്പോള്‍ അത് തന്റെ കാരണം കൊണ്ടാണ് എന്ന് സ്വയം ബ്ലയിം ചെയ്യുകയും ചെയ്തു. അതായത്, മാരാറില്‍ നിന്നും റിനോഷ് വളരെ വളരെ അകലെത്തന്നെയാണുള്ളത്.
മൊത്തത്തില്‍ ഇപ്രാവശ്യത്തെ രത്‌നവ്യാപാരികളുടെ ടാസ്‌ക് കാണികള്‍ക്ക് യാതൊരു എന്റര്‍ടയിന്മെന്റും നല്‍കുന്നതായിരുന്നില്ല. പരിപാടിക്കിടയിലുള്ള കണ്ടസ്റ്റന്‍സിന്റെ ഭാവാഭിനയങ്ങള്‍ മാത്രം എന്‍ജോയ് ചെയ്ത് കാണാനേ ഉണ്ടായിരുന്നുള്ളൂ. അതില്‍ പലതും വെറുപ്പിക്കലും ആയി. ഇന്റിവിജ്യുല്‍ ആയി എന്തെങ്കിലും പെര്‍ഫോമന്‍സ് ചെയ്യാന്‍ സാധ്യത ഇല്ലാതെ കണ്ടസ്റ്റന്‍സും വലഞ്ഞു. തുടക്കത്തില്‍ തന്നെ താഴേക്ക് പതിച്ച ബിബി ഷോയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കൊണ്ടുവന്ന, ശുദ്ധമനസ്‌കയായ ഹനാന്‍ പക്ഷെ, ഇതുപോലുള്ള ഒരു ഷോയ്ക്ക് ആപ്റ്റ് ആണോ എന്നതാണ് സംശയം.

ഹനാനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന അതേ നിലപാടുകളുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പക്ഷെ കുറച്ചു കൂടി ആ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാമായിരുന്നു. ഇവിടെ മനീഷയുടെ ന്യായീകരണ കാരക്ടറും, ഹനാന്റെ ക്യാരക്ടറും ഒരു പോലെയാണ് അനുഭവപ്പെടുന്നത്. താന്‍ പിടിച്ച മുയലിന് തലകറങ്ങി വീണിട്ടായാലും ശരി, മൂന്ന് കൊമ്പ് എന്ന മനീഷയെത്തന്നെ സഹിക്കാതെ ഇരിക്കുകയായിരുന്നു കാണികള്‍. ഇതുവരെയുള്ള നിലപാടുകള്‍ വെച്ച്, നിലവില്‍ ഉള്ള കണ്ടസ്റ്റന്‍സില്‍ ബിബി പട്ടം വിജയിക്കാന്‍ അര്‍ഹതയുള്ള ആരേയും കാണുന്നില്ല.
കുറച്ചെങ്കിലും അര്‍ഹത നാദിറക്കാണെന്നു തോന്നുന്നു. നാദിറക്ക് പക്ഷെ, കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞൊപ്പിക്കാനുള്ള ശേഷിയില്ല. അതുള്ളത് മാരാര്‍ക്കാണ്. അയാളാണെങ്കില്‍ അണ്‍സയന്റിഫികും, വളര്‍ന്നു വന്ന ചുറ്റുപാടുകളില്‍ മനപ്പൂര്‍വ്വമായി തന്നെ ബയാസ്ഡും ആണ്. റിനോഷ് ഒരേസമയം ആധുനികതയുടേയും, മാനുഷികതയുടേയും വക്താവാണ്. അതൊരു സാധ്യതയുള്ള ക്വാളിറ്റിയാണ്. കപ്പ് നേടിയില്ലെങ്കിലും പുള്ളിക്ക് കുറച്ച് ടോക്‌സിക് അല്ലാത്ത, ഹൃദയ നൈര്‍മല്യമുള്ള ആരാധകരെ കിട്ടും.


Click it and Unblock the Notifications