For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് അഞ്ചാം സീസണ്‍ ഉടന്‍ ആരംഭിക്കും! ഇത്തവണയും കൂടുതലും സോഷ്യല്‍ മീഡിയ താരങ്ങള്‍

  |

  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലൂടെ ആരംഭിച്ച ബിഗ് ബോസ് പിന്നാലെ മറ്റ് ഭാഷകളിലുമെത്തുകയായിരന്നു. അധികം വൈകാതെ തന്നെ ബിഗ് ബോസ് മലയാളത്തിലുമെത്തി. മറ്റ് ഭാഷകളിലെന്നത് പോലെ തന്നെ മലയാളത്തിലേയും ഏറ്റവും ജനപ്രീയ പരിപാടിയായി മാറാന്‍ ബിഗ് ബോസിന് സാധിച്ചു. പലപ്പോഴും വിമര്‍ശനങ്ങളും വിവാദങ്ങളും കൂടെ തന്നെയുണ്ടെങ്കിലും ബിഗ് ബോസിനോടുള്ള ജനപ്രീതി നാള്‍ക്കു നാള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.

  Also Read: അവൾ വെറും പ്ലാസ്റ്റിക്; ഐശ്വര്യയെക്കുറിച്ച് ഇമ്രാൻ ഹാഷ്മി പറഞ്ഞത്; വിവാദമായതോടെ ഖേദം

  പതിയെ മലയാളികള്‍ക്കും ബിഗ് ബോസ് എന്നത് തങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. നാല് സീസണുകളാണ് ബിഗ് ബോസ് മലയാളത്തില്‍ പിന്നിട്ടത്. സംഭവബഹലുമായൊരു സീസണാണ് ബിഗ് ബോസില്‍ കഴിഞ്ഞു പോയത്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഒരുപക്ഷെ ഏറ്റവും നാടകീയമായ സീസണായിരിക്കും നാലാമത്തേത്.

  തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയ ബിഗ് ബോസ് വിവാദങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. മുന്‍ സീസണുകളെ അപേക്ഷിച്ച് പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാത്ത നിരവധി പേരുണ്ടായിരുന്നു സീസണ്‍ ഫോറില്‍. എന്നാല്‍ ഷോ പൂര്‍ത്തിയാകുമ്പോഴേക്കും ഇവരില്‍ പലരും വലിയ താരങ്ങളായി മാറുകയും ചെയ്തു. വലിയ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കുമൊക്കെ നാലാം സീസണ്‍ സാക്ഷ്യം വഹിച്ചിരുന്നു.

  Also Read: ഞാന്‍ സീതയാകുന്നത് അവര്‍ക്ക് സഹിച്ചില്ല! സിനിമ മതിയാക്കി കുടുംബിനിയാകാന്‍ ആഗ്രഹിച്ച നയന്‍സ്‌

  നാലാം സീസണ്‍ അവസാനിച്ചത് മുതല്‍ എന്നായിരിക്കും അഞ്ചാം സീസണ്‍ എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ ആ കാത്തിരിപ്പ് അധികനാള്‍ വേണ്ടി വരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 അധികം വൈകാതെ തന്നെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ വിജയിച്ച പല ഫോര്‍മുലകളും ഈ സീസണിലും കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2023 ന്റെ ആദ്യ മാസങ്ങളില്‍ തന്നെ ബിഗ് ബോസ് മലയാളത്തിന്റെ സംപ്രേക്ഷണം ആരംഭിക്കുന്നതായിരിക്കും. അഞ്ചാം സീസണിലേക്കുള്ള മത്സരാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിഗ് ബോസ് ടീം ഇപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ വലിയ ഇംപാക്ടുണ്ടാക്കിയത് സോഷ്യല്‍ മീഡിയ ഇന്‍ഫുളുവേഴ്‌സായിരുന്നു. റോബിന്‍ രാധാകൃഷ്ണനേയും ജാസ്മിന്‍ മൂസയേയും റിയാസിനേയും പോലുള്ള, നേരത്തെ അത്ര പരിചിതരല്ലാതിരുന്നവര്‍ കഴിഞ്ഞ സീസണിലൂടെ താരങ്ങളായി മാറിയിരുന്നു.

  ഈ വിജയത്തിന്റെ കരുത്തില്‍ ഇത്തവണയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൂടുതല്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം എന്നാണ് അറിയാന്‍ സാധിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ പല താരങ്ങളേയും ഇതിനോടകം തന്നെ സമീപിച്ചതായും ഓഡിഷന്‍ പ്രോസസ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ-സീരിയല്‍ താരങ്ങളെ അപേക്ഷിച്ച് ഇമേജിനെപ്പറ്റി വലിയ ആശങ്കയില്ലാത്തവരാണ് സോഷ്യല്‍ മീഡിയ താരങ്ങളെന്നതും അവര്‍ക്ക് യുവാക്കളുടെ ഇടയിലുള്ള പ്രശസ്തിയുമൊക്കെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

  മുന്‍ സീസണുകൡലുണ്ടായിരുന്നത് പോലെ സിനിമ-സീരിയല്‍ മേഖലയില്‍ നിന്നുള്ളവരും പുതിയ സീസണിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. അധികം വൈകാതെ തന്നെ പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ പുറത്ത് വന്നു തുടങ്ങുന്നതായിരിക്കും. എന്നാല്‍ ആരൊക്കെയായിരിക്കും ഷോയിലുണ്ടാവുക എന്നറിയണമെങ്കില്‍ ഷോയുടെ പ്രീമിയര്‍ ആകുന്നത് വരെ കാത്തിരിക്കുക തന്നെ വേണ്ടി വരും.

  ദില്‍ഷ പ്രസന്നന്‍ ആയിരുന്നു കഴിഞ്ഞ സീസണിലെ വിന്നര്‍. ആദ്യമായിട്ടാണ് മലയാളത്തില്‍ ഒരു വനിത ബിഗ് ബോസ് വിന്നറാകുന്നത്. ബ്ലെസ്ലി, റിയാസ് സലീം, ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ് എന്നിവരായിരുന്നു ടോപ് ഫൈവിലെത്തിയ മറ്റുള്ളവര്‍. റോബിന്‍ രാധാകൃഷ്ണന്‍, ജാസ്മിന്‍ എം മൂസ, നിമിഷ, അപര്‍ണ മള്‍ബറി, ഡെയ്‌സി ഡേവിഡ് തുടങ്ങി നിരവധി പേരെ താരങ്ങളാക്കി മാറ്റാന്‍ ബിഗ് ബോസിന് സാധിച്ചിരുന്നു.

  English summary
  Bigg Boss Malayalam Season 5 To Begin At The First Quarter Of 2023 This Is The Initial Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X