ഡ്രാമ ക്യൂന്‍! മറിയയുടെ ഒറ്റപ്പെടുത്തല്‍ നാടകം പൊളിച്ച് വൈബര്‍ ഗുഡ്; ആദ്യം ദിവസം തന്നെ തെറിവിളിയും!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യത്തെ അടി പൊട്ടിയിരിക്കുകയാണ്. വൈബര്‍ ഗുഡ് ദേവുവും ഏയ്ഞ്ചലിന്‍ മറിയയും തമ്മിലാണ് ഈ സീസണിലെ അടി നടക്കുന്നത്. രാവിലെ മുതല്‍ക്കു തന്നെ മറിയയുടെ പെരുമാറ്റത്തെക്കുറിച്ച് ദേവു പലരോടും പരാതിപ്പെട്ടിരുന്നു. ഇത് ഇന്ന് നടന്ന നോമിനേഷന്‍ പ്രക്രിയയില്‍ അടിയിലേക്ക് എത്തുകയായിരുന്നു.

നോമിനേഷനില്‍ വച്ച് റിനോഷ് ഏയ്ഞ്ചലിനെ സേവ് ചെയ്തിരുന്നു. ആദ്യത്തെ ദിവസത്തെ മോണിംഗ് ആക്ടിവിയില്‍ പലരും മനസിലാക്കാന്‍ പറ്റാത്തയാളെന്ന് പറഞ്ഞത് മറിയയെയായിരുന്നു. മറിയ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതായി ദേവും തുടക്കത്തില്‍ തന്നെ ആരോപിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നോമിനേഷന്‍ നല്‍കിയത്. പിന്നീട് ദേവു മറിയയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു.

Bigg Boss Malayalam Season 5

രാവിലെ മുതല്‍ മറിയ തനിക്ക് ആരോഗ്യപ്രശ്‌നമാണ്, ഹാലൂസിനേഷന്‍ ആണെന്ന് പറഞ്ഞ് നടക്കുകയാണ്. അത് ഒറ്റപ്പെടുത്തുകയാണെന്ന തരത്തില്‍ ആളുകളിലേക്ക് ചിന്ത പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യരുത്. അതിനുള്ള അവസരം മറിയയ്ക്ക് നല്‍കരുത്. എന്തൊക്കയോ പറഞ്ഞ് നടന്ന ആശാത്തി ടാസ്‌ക് ആയപ്പോള്‍ കൃത്യമായി സംസാരിച്ചുവെന്നും ദേവു ചൂണ്ടിക്കാണിച്ചു.

ഞാനിവിടെ നില്‍ക്കുമ്പോള്‍ സെന്റിമെന്റല്‍ ഗെയിം കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടേതായ കഴിവുണ്ട്. അത് ഉപയോഗിക്കുകയാണെന്ന് വേണ്ടതെന്നും ദേവു പറഞ്ഞു. ഇതിനിടെ ദേവു ടാസ്‌കിനിടെ അഭിപ്രായം പറഞ്ഞതിനെ നാദിറ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ദേവുവിന് പറയാനുള്ളത് പറയട്ടെ എ്ന്നായി മറിയ. ഇത് പക്ഷെ ദേവുവിന് ഇഷ്ടപ്പെട്ടില്ല. എനിക്ക് സംസാരിക്കാന്‍ നിന്റെ സമ്മതം വേണ്ടെന്ന് ദേവു. നോമിനേഷന്‍ ചെയ്തിട്ട് പോകുമെന്നാണ് ദേവു നല്‍കിയ മറുപടി.

പിന്നീട് ടാസ്‌കിന് ശേഷം ദേവു തന്റെ ഭാഗം വ്യക്തമാക്കാനായി ഒരിക്കല്‍ കൂടി എത്തുകയായിരുന്നു. റിനോഷ് പറഞ്ഞതിനോട് എതിര്‍പ്പുണ്ട്. ചില സമയത്ത് മറിയ വളരെ ഷാര്‍പ്പ് ആന്റ് ക്രിസ്്പ്പായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുണ്ട് എന്ന് ദേവു ചൂണ്ടിക്കാണിച്ചു.

തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് മറിയ പറഞ്ഞപ്പോള്‍ താനും നാദിറയും ശോഭയും മറിയയോട് സംസാരിച്ചിരുന്നു. പക്ഷെ ബിഗ് ബോസിനോട് സംസാരിച്ചാല്‍ മതിയെന്നാണ് പറഞ്ഞത് മറിയ മാറി മാറി പോവുകയായിരുന്നുവെന്നാണ് ദേവു പറയുന്നത്. ഒറ്റപ്പെടല്‍ എന്നത് പുറത്തേക്ക് പോകരുതെന്നും ദേവു പറഞ്ഞു. തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന തരത്തിലുള്ള ഗെയിമാണ് മറിയ കളിക്കുന്നതെന്നും താനത് സമ്മതിക്കില്ലെന്നാണ് ദേവു പറഞ്ഞത്.

Bigg Boss Malayalam Season 5

ഇതിനിടെ ദേവു റിനോഷിനെ എതിര്‍ത്ത് സംസാരിച്ചതില്‍ ജുനൈസ് എതിര്‍പ്പ് അറിയിച്ചു. ദേവു റിനോഷിന്റെ അഭിപ്രായത്തോട് അനാദരവ് കാണിച്ചെന്നായിരുന്നു ജുനൈസിന്റെ വാദം. ഇരുവരും പിന്നീട് കെട്ടിപ്പിടിച്ച് ഇത് പരിഹരിക്കുകയും ചെയ്തിരുന്നു. എന്തായാലും ദേവുവും മറിയയും തമ്മില്‍ ശക്തമായ വാക് പോരായി. രണ്ടു പേരേയും പാടുപെട്ടാണ് മറ്റുള്ളവര്‍ ആശ്വസിപ്പിച്ച് രണ്ട് വഴിക്കാക്കിയത്.

ദേവു തന്നോട് ഷട്ട് അപ്പ് എന്ന് പറഞ്ഞത് ശരിയായില്ലെന്നാണ് മറിയ പറഞ്ഞത്. ഇതിനിടെ മറിയ അസഭ്യ ഭാഷ ഉപയോഗിച്ചതും വഴക്കിന്റെ ആഴം കൂട്ടി. തനിക്ക് സംസാരിക്കാനുള്ള അവകാശമുണ്ടെന്നും തന്നേക്കയറി ഭരിക്കേണ്ടെന്നുമാണ് മറിയ പറഞ്ഞത്. മറിയയെ ഡ്രാമ ക്യൂന്‍ എന്നാണ് ദേവു വിളിച്ചത്. അവള്‍ക്ക് ഇപ്പോള്‍ ഹാലുസിനേഷന്‍ ഇല്ലല്ലോ എന്നാണ് ദേവു ചോദിച്ചത്. അതേസമയം ദേവു ഷട്ട് അപ്പ് എന്ന് പറഞ്ഞിട്ടില്ലെന്ന് സെറീനയും ലെച്ചുവും മറിയയോട് പറയുന്നുണ്ട്. നാദിറയും മറിയയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X