'40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കിയെന്നാണ് പറയുന്നത്'; ശ്രുതിയുടെ അടുത്ത് പരാതിയുമായി ദേവു!
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ രണ്ടു മത്സരാർത്ഥികളാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീദേവിയും വിഷ്ണു ജോഷിയും. സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായി മാറുമെന്ന് ആദ്യമേ പ്രേക്ഷകർ വിലയിരുത്തിയ ആളായിരുന്നു ശ്രീദേവി. ആദ്യ വീക്കിലി ടാസ്കിൽ ആ ശ്രീദേവിയെ പ്രകോപിപ്പിച്ച് ഗോൾഡൻ കട്ട നഷ്ടപ്പെടുത്തിയാണ് വിഷ്ണു ശ്രദ്ധ നേടുന്നത്.
ഈ സീസണിലെ ഏറ്റവും ക്രൂക്ഡ് ഗെയിമർ ആണ് വിഷ്ണു എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. അന്ന് പരസ്പരം പോരടിച്ച് നടന്ന രണ്ടു പേരും പിറ്റേന്ന് മുതൽ പരസ്‌പരം കെട്ടിപ്പിടിച്ചു നടക്കുന്നതാണ് പ്രേക്ഷകർ കണ്ടത്. പ്രശ്‌നം പറഞ്ഞു തീർത്ത് സൗഹൃദത്തിലായ അവരുടെ അടുപ്പം കണ്ട് പ്രേക്ഷകർ ഒന്ന് ഞെട്ടിച്ചുളിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിലൊരു കോംബോ രൂപപെടുകയാണ് എന്നായിരുന്നു പ്രേക്ഷകർ കരുതിയത്.

ഗെയിമിന്റെ ഭാഗമായി രൂപപ്പെടുന്ന കോംബോ ആണെന്നും രണ്ടുപേരുടെയും സ്ട്രാറ്റജി ആകുമെന്നും പ്രേക്ഷകർ കരുതിയെങ്കിലും പിന്നീട് ശ്രീദേവി വിഷ്ണുവിനോട് പറഞ്ഞ കാര്യങ്ങൾ ഇവരുടെ സൗഹൃദത്തെ സംശയത്തിലാക്കിയിരുന്നു. വിഷ്ണു മറ്റുള്ളവരോട് അടുക്കരുതെന്നും തനിക്ക് പൊസസീവ്‌നെസുണ്ടെന്നും ദേവു പറഞ്ഞതാണ് കാരണം. കൂടാതെ രാവിലെയും രാത്രിയും ഹഗ് വേണമെന്ന് ദേവു വിഷ്ണുവിന് മുന്നിൽ വെച്ച ഡിമാൻഡും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു.
പിന്നീട് വീക്കിലി എപ്പിസോഡില്‍ എത്തിയപ്പോൾ മോഹന്‍ലാല്‍ വിഷ്ണുവിനോട് ഗെയിമില്‍ ശ്രദ്ധിക്കാന്‍ പറയുകയുണ്ടായി. ഇതോടെ വിഷ്ണു ദേവുവിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. തങ്ങളുടെ സൗഹൃദം തെറ്റായ രീതിയിലാണോ പുറത്തേക്ക് പോയതെന്ന് സംശയം വന്ന വിഷ്ണു ദേവുവിനോട് സൗഹൃദത്തിന് അതിര്‍ വരമ്പുകള്‍ വെക്കാമെന്നും വിഷ്ണു പറയുകയായിരുന്നു. എന്നാല്‍ അത് അംഗീകരിക്കാനോ വിശ്വസിക്കാനോ ദേവു തയ്യാറായിരുന്നില്ല.
എന്നാൽ വീണ്ടും ദേവു സൗഹൃദമാണെന്ന് പറഞ്ഞ് വിഷ്ണുവിന് പിന്നാലെ ചെന്നെങ്കിലും വിഷ്ണു അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇപ്പോൾ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദേവുവും വിഷ്ണുവും തമ്മിലുള്ള സംസാരങ്ങളൊക്കെ കുറവാണ്. എന്നാൽ ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവരോടൊക്കെ ശ്രീദേവി നിരന്തരം വിഷ്ണുവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇവരുടെ സൗഹൃദം വീടിനുള്ളിൽ പോലും സംസാരമായി മാറിയിരിക്കുന്നു എന്ന് സാരം. അതിനിടയിൽ ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ശ്രീദേവി ശ്രുതിയോട് പറഞ്ഞതും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

'ഞാൻ അവന്റെ പുറകെയാണ് 40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കുന്നു എന്നൊരു സാധനമാണ് ഇവിടെ എല്ലായിടത്തും കറങ്ങി നടക്കുന്നത്. അങ്ങനെയുണ്ടെന്ന് മാരാർ അടക്കം എന്നോട് സംസാരിച്ചു. പുറത്തായിരുന്നെങ്കിൽ അവന്റെ മൂക്കിടിച്ച് പരത്തിയേനെ,' എന്നാണ് ശ്രീദേവി പറയുന്നത്.
എങ്കിൽ അവനെ തന്നെ വെച്ച് സംസാരിക്കുന്നത് ആണ് നല്ലതെന്ന് ശ്രുതി പറയുമ്പോൾ, 'എനിക്ക് അവനോട് സംസാരിക്കണ്ട. അത് എന്റെ അടുത്ത കളിയായിട്ടേ അവനെടുക്കൂ. ഈ വീട്ടിലായിക്കോട്ടെ പുറത്തായിക്കോട്ടെ വിശ്വാസമില്ലാത്ത, കോണ്ടക്ടോ, പ്രസൻസോ പോലും ആഗ്രഹിക്കാത്ത വ്യക്തിയാണ് വിഷ്ണു,' എന്നാണ് ശ്രീദേവി പറയുന്നത്. ശ്രുതിക്ക് പുറമെ ബിഗ് ബോസ് വീട്ടിലെ മുതിർന്ന മത്സരാർത്ഥികളായ മനീഷ, ഷിജു എന്നിവരോടും ശോഭയോടും ശ്രീദേവി വിഷ്ണുവിന്റെ കാര്യം സംസാരിച്ചിരുന്നു.
താൻ ചെയ്ത കാര്യങ്ങൾ വിഷ്ണുവിന് മേലിൽ ഇടാൻ ദേവു ശ്രമിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാവിലെയും രാത്രിയും തനിക്ക് ഹഗ് വേണമെന്ന ആവശ്യം പറഞ്ഞത് പോലും വിഷ്ണുവാണെന്ന രീതിയിലാണ് ശ്രീദേവി പറയുന്നത്. ഓടി നടന്ന് എല്ലാവരോടും വിഷ്ണുവിനെ കുറിച്ച് പരദൂഷണം പറയുന്നതാണ് വൈബർ ഗുഡിന്റെ ഇപ്പോഴത്തെ പണിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.


Click it and Unblock the Notifications