'വിഷ്ണുവും ഷിജുവുമൊക്കെ മാരാരിന് പിന്നിൽ നിന്നാണ് കളി'; അഖിൽ ലവ് ട്രാക്ക് കളിക്കാൻ ശ്രമിച്ചോ?: ദേവു പറയുന്നു
ബിഗ് ബോസ് മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഇത്തവണത്തെ എവിക്ഷൻ. ഷോയിൽ ആദ്യ മുതൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ രണ്ടു മത്സരാർത്ഥികളായ മനീഷയും വൈബർ ഗുഡ് ദേവുവുമാണ് പ്രേക്ഷക വിധി പ്രകാരം പുറത്തായത്. ആദ്യ ആഴ്ചകളിലൊക്കെ പ്രധാന കണ്ടന്റ് മേക്കർമാരായിരുന്നു രണ്ടു പേർ ഇങ്ങനെ ഒന്നിച്ച് പുറത്താകുമെന്ന് പ്രേക്ഷകർ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
രണ്ടു പേരും നോമിനേഷൻ മുക്തി ഉൾപ്പടെയുള്ള നേട്ടങ്ങൾ നേടി നിൽക്കുമ്പോഴാണ് ഈ പുറത്താകൽ എന്നതും ഏറെ ശ്രദ്ധ നേടി. സ്വർണ കല്ല് സ്വന്തമാക്കി രണ്ടാഴ്ചയിലേക്ക് നോമിനേഷൻ മുക്തി നേടി നിൽക്കുകയായിരുന്നു മനീഷ. ദേവു ആകട്ടെ ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ച് ഈ ആഴ്ചയിലേക്കുള്ള ക്യാപ്റ്റനായും നിൽക്കുകയായിരുന്നു. പുറത്തായതോടെ തന്റെ ക്യാപ്റ്റൻസി മിഥുന് കൈമാറിയാണ് ദേവു പടിയിറങ്ങിയത്.

ഇവരുടെ പുറത്താകലോടെ പതിനെട്ട് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ നിന്ന് ഇതുവരെ പുറത്തു പോയവരുടെ എണ്ണം ആറായിരിക്കുകയാണ്. എയ്ഞ്ചലിൻ മരിയ, ഗോപിക, എന്നിവരാണ് ഇതിനു മുൻപ് എവിക്ഷനിലൂടെ പുറത്തായവർ. ഇവരെ കൂടാതെ ഹനാൻ, ലച്ചു എന്നിവർ ആരോഗ്യ പ്രശ്നങ്ങൾ മൂലവും പുറത്തേക്ക് പോയി. രണ്ടു വൈൽഡ് കാർഡ് മത്സരാത്ഥികൾ അടക്കം 16 പേരാണ് നിലവിൽ വീടിനുള്ളിൽ മത്സരർത്ഥികളായി ഉള്ളത്.
അതേസമയം, ബിഗ് ബോസ് വീട് വിട്ട് കൊച്ചിയിൽ എത്തിയ വൈബർ ഗുഡ് ദേവുവിനെ സ്വീകരിക്കാൻ അച്ഛനും അമ്മയും മകളും സുഹൃത്തുക്കളും എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ ദേവു മാധ്യമങ്ങളോടും സംസാരിച്ചിരുന്നു. ദേവുവിന്റെ ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ ചർച്ചയായി മാറുകയാണ്. ഈ ബിഗ് ബോസ് സീസണിന്റെ വളയം പിടിക്കുന്നത് അഖിൽ മാരാർ ആണെന്നാണ് ദേവു പറയുന്നത്. ശോഭ മറ്റൊരു സ്ട്രോങ്ങ് മത്സരാർത്ഥി ആണെന്നും താരം പറഞ്ഞു.

'ഇപ്പോൾ അവിടത്തെ വളയം പിടിച്ചു കൊണ്ടിരിക്കുന്നത് മാരാർ തന്നെയാണ്. വിഷ്ണുവും ഷിജുവുമൊക്കെ മാരാരിന് പിന്നിൽ നിന്നാണ് കളിക്കുന്നത്. ഞാൻ എപ്പോഴും മാരാരിന്റെ തെറ്റുകളൊക്കെ പറയുന്നുണ്ടായിരുന്നു. നല്ലത് കണ്ടാൽ അതും പറയും. ചർച്ചകളിൽ കണ്ട ഒരു മാരാരെ ആയിരുന്നില്ല അവിടെ. ആള് ഒരു സാധുവാണ്. വായില്‍ തോന്നുന്നത് എല്ലാം ചിന്തിക്കാതെ വിളിച്ച് പറയും. പറയുന്നത് എല്ലാം വെള്ളി ആണെങ്കിലും എന്റര്‍ടൈനറും ആണ്. മാരാര് ആണ് ഇപ്പോള്‍ ഹൗസില്‍ ലീഡ് ചെയ്യുന്നത്,'

'മാരാർ ലവ് ട്രാക്ക് കളിക്കാന്‍ ശ്രമിച്ചോ എന്നായിരുന്നു മറ്റൊരു ചോദ്യം. അവന്റെ അടുത്ത് അതൊന്നും വാഴില്ല. അവൻ വെറുതെ ബ്ലാബറിങ് മാത്രമേയുള്ളു. എല്ലാവരെയും ചൊറിയുക, വഴക്കുണ്ടാക്കുക. എന്നിട്ട് എവിടെയെങ്കിലും പോയി ഇരിക്കുക. ഇത് തന്നെയാണ് അവന്റെ പണി. അവന്‍ വേറൊരു വൈബ് ആണ്. ആൾ പാവമാണ്. പക്ഷെ പറയുമ്പോൾ ഒരു ലോജിക് ഇല്ലാതെ സംസാരിക്കും.
അങ്ങനെ പല കാര്യങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. വിഷ്ണുവും ഷിജുവുമൊക്കെ അതിന് പുറകിൽ കിടക്കുകയാണ്,' അവരൊക്കെ സ്വതന്ത്രമായി കളിച്ച് മുന്നോട്ട് വന്നാൽ കളി മുറുകുമെന്നും ദേവു പറഞ്ഞു.
ശോഭയെ കുറിച്ചും ദേവു സംസാരിക്കുന്നുണ്ട്. 'ശോഭ നാല്ലൊരു സ്ട്രോങ്ങ് കണ്ടസ്റ്റന്റ് ആണ്. നന്നായി ശബ്ദമുയർത്തുന്നുണ്ട്. മാരാരിനെ ആണ് ആൾ ടാർഗറ്റ് ചെയ്യുന്നത്. മാരാരിന്റെ പ്രശ്നങ്ങൾ നോക്കി ഇരിക്കുകയാണ്. മാരാർ എന്ത് പറഞ്ഞാലും അതിന് ഓപ്പോസിറ്റ് ആയിട്ട് ഇരു സംഭവം കൊടുക്കുന്നുണ്ട്. മാരാരും ശോഭയും അല്ലാതെ ബാക്കി ഉള്ളവരൊക്കെ ഓരോ ഗ്രൂപ്പായിട്ട് നിന്ന് കളിക്കുന്ന രീതിയാണ്. കോമൺ പ്രശനങ്ങളിലൊക്കെ പിന്നെയും സംസാരിക്കുന്നത് റെനീഷ മാത്രമാണ്,' എന്നുമായിരുന്നു വൈബർ ഗുഡ് ദേവുവിന്റെ പ്രതികരണം.


Click it and Unblock the Notifications