ശ്രുതിയുടേത് ഒരു ട്രയാങ്കിൾ ഗെയിം! തുറന്നടിച്ച് ദേവു; സാഗർ, സെറീന, അഞ്ജൂസ് എന്നിവർക്കെതിരെയും താരം
ബിഗ് ബോസ് മലയാളം സീസൺ 5 അഞ്ചാഴ്ചകൾ പിന്നിടുമ്പോൾ രണ്ടു മത്സരാർത്ഥികൾ കൂടി വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ഒരു ഡബിൾ എവിക്ഷൻ ഇന്നലെ നടന്നത്. സീസണിലെ മൂന്നാമത്തെ വൈൽഡ് കാർഡ് ആയി നടി അനു ജോസഫ് ശനിയാഴ്ച വീട്ടിലേക്ക് എത്തിയതോടെ ഈ ആഴ്ച എവിക്ഷൻ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ എല്ലാം ഇത് സംബന്ധിച്ച ചർച്ചകളും സജീവമായിരുന്നു.
എന്നാൽ ആദ്യ വൈൽഡ് കാർഡായി എത്തിയ ഹനാനും മറ്റൊരു മത്സരാർത്ഥിയായ ലെച്ചുവും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഷോ വിട്ടതിനാൽ ഒരു ഡബിൾ എവിഷൻ പ്രേക്ഷകർ ഒട്ടും തന്ന പ്രതീക്ഷിച്ചിരുന്നതല്ല. ഷോയിൽ ആദ്യം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു മത്സരാർത്ഥികളായ വൈബർ ഗുഡ് ദേവുവും മനീഷയുമാണ് പ്രേക്ഷക വിധി പ്രകാരം പുറത്തായത്. ദേവുവിന്റെ പുറത്താകൽ പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും മനീഷയുടേത് അപ്രതീക്ഷിതായിരുന്നു.

ആദ്യ ആഴ്ചയിൽ പ്രധാന വഴക്കുകളുടെ ഒക്കെ കാരണക്കാരിയായി മാറിയ ദേവു, താൻ ശക്തയായ മത്സരാർത്ഥിയാണെന്ന സൂചനകൾ ആദ്യ ദിനം തന്നെ നൽകി. എന്നാൽ രണ്ടാഴ്ചകൾ കൂടി പിന്നിട്ടപ്പോൾ ഒട്ടും പ്രേക്ഷക പ്രീതി ലഭിക്കാത്ത മത്സരാർത്ഥിയായി ദേവു മാറുകയായിരുന്നു. ദേവുവിന്റെ വീടിനുള്ളിലെ ചില പെരുമാറ്റങ്ങൾ വലിയ രീതിയിലുള്ള അതൃപ്തിയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയത്. ഇതാണ് ദേവുവിന്റെ പുറത്തുപോക്കിന് കാരണമായത് എന്നാണ് പ്രേക്ഷക അഭിപ്രായവും.
അതേസമയം, ഇപ്പോഴിതാ പുറത്തിറങ്ങിയ ശേഷമുള്ള ദേവുവിന്റെ ആദ്യ പ്രതികരണങ്ങൾ വൈറലാവുകയാണ്. ഏഷ്യാനെറ്റ് പങ്കുവച്ച വീഡിയോയിൽ സേഫ് ഗെയിം കളിക്കുന്ന മത്സരാർത്ഥികളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദേവു. ശ്രുതി, അഞ്ജൂസ് റോഷ്, സെറീന, മിഥുൻ, സാഗർ, റിനോഷ് എന്നിവരെയൊക്കെയാണ് ദേവു സേഫ് ഗെയിമർമാരായി വിശേഷിപ്പിക്കുന്നത്. കൂടാതെ ശ്രുതിയുടേത് ഒരു ട്രയാങ്കിളിന് ഉള്ളിലുള്ള ഗെയിം ആണെന്നും ദേവു ആരോപിക്കുന്നു. വിശദമായി വായിക്കാം.
'കണ്ടന്റിന് കണ്ടറ്റും ടാസ്കിന് ടാസ്‌കും കളിക്കേണ്ട സ്ഥലമാണ് ബിഗ് ബോസ് ഹൗസ്. സേഫ് ഗെയിം ആയിട്ട് ഞാൻ പറയാൻ പോകുന്ന പേരുകൾ ടാസ്‌കിൽ ഓക്കേയാണ്. സെറീനയാണ് ഒന്നാമത്തേത്. ആൾ കണ്ടന്റ് നൽകുന്നത് കണ്ടിട്ടില്ല. പക്ഷെ ഗെയിം നന്നായി കളിക്കുന്നുണ്ട്. അടുത്തത് ശ്രുതിയാണ്. ടാസ്‌ക് നന്നായി ചെയ്യുന്നുണ്ട്. നീ ട്രയാങ്കിൾ ആയിട്ട് നടക്കാതെ ശബ്‌ദിച്ചു തുടങ്ങണം എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത്. ആൾ സംസാരിക്കുന്നുണ്ടെങ്കിലും അതൊരു മൂലയ്ക്ക് ആയി പോവുകയാണ്,'
'അവൾ സംസാരിക്കുന്നത് അവളെയോ മിഥുനെയോ. അവളെയോ റിനോഷിനെയോ പോയിന്റ് ഔട്ട് ചെയ്യുമ്പോൾ മാത്രമാണ്. മറ്റു കോമൺ ആയ കാര്യങ്ങളിൽ പോലും സംസാരിക്കാറില്ല. അതുകൊണ്ട് സേഫ് ഗെയിമിന്റെ കാര്യത്തിൽ സെറീനയും ശ്രുതിയും തന്നെയാണ്.
ജുനൈസും സാഗറും ആണെങ്കിൽ ബിഗ് ബോസിനെ പൊളിച്ച് മറ്റൊരു ബിഗ് ബോസ് പണിയാനുള്ള പ്ലാനിലാണ്. ഭയങ്കര പ്ലാനിങ് ഒക്കെ ആണെങ്കിലും കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതെ ആക്കുന്ന അവസ്ഥയാണ്. ജുനൈസ് ഒരു കണ്ടന്റ് കൊണ്ടുവരും അത് എട്ടു നിലയിൽ പൊട്ടും അല്ലെങ്കിൽ ബിഗ് ബോസ് അത് അസാധുവാക്കും,'

'അഞ്ജൂസ് റോഷും സെറീനയ്ക്കും റെനീഷയ്ക്കും ഇടയിൽ പെട്ട് പോയിട്ട് വഴക്കുണ്ടാക്കുക കോമ്പ്രമൈസ് ചെയ്യുക എന്ന രീതിയിലാണ്. സ്വന്തം രീതിയിൽ കളിക്കുന്ന ഒരു രീതി വന്നിട്ടില്ല. റിനോഷ് വോയിസ് റേസ് ആക്കുന്നുണ്ടെങ്കിലും വളരെ ലിബറലായിട്ടാണ്. നന്നായി ചിന്തിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് റിനോഷ്,'
'മിഥുനും സേഫ് ഗെയിം ആണ് കളിക്കുന്നത്. തന്റേതായ ഒരു ഇൻപുട്ട് നൽകിയിട്ടില്ല. തനിക്കെതിരെ വരുന്ന കാര്യങ്ങളിൽ പ്രതികരിക്കുക എന്നല്ലാതെ കോമൺ ആയിട്ട് നടക്കുന്ന ഒരു കാര്യങ്ങളിലും അഭിപ്രായം പറഞ്ഞ് കണ്ടിട്ടില്ല,' എന്നായിരുന്നു ദേവു പറഞ്ഞത്.
അതേസമയം, രണ്ടു പേർ കൂടി പുറത്തായതോടെ വീട്ടിൽ നിന്ന് ഇതുവരെ പുറത്തുപോയ മത്സരാർത്ഥികളുടെ എണ്ണം ആറായി. നിലവിൽ 16 മത്സരാർത്ഥികളാണ് ബിഗ് ബോസ് സീസൺ 5 ൽ ഉള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ വൈൽഡ് കാർഡ് എൻട്രികൾക്കുള്ള സാധ്യതകൾ കാണുന്നുണ്ട്. ഒപ്പം ഒരു കോമണർ കൂടി ബിഗ് ബോസിൽ എത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.


Click it and Unblock the Notifications