ചിലപ്പോഴൊക്കെ ഇവളാണ് എന്റെ അമ്മ, എന്റെ പൾസ് ഒന്ന് മാറിയാൽ അറിയാം; മകളുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി ദേവു!

ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി. സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ശ്രീദേവിയെ തുടക്കത്തിൽ ഏറ്റവും ശക്തയായ മത്സരാർത്ഥി ആയിട്ടാണ് പ്രേക്ഷകർ കണ്ടിരുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ താരത്തിന്റെ ശബ്ദം ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നു. അടിയുണ്ടാക്കാനും അഭിപ്രായം പറയാനുമൊക്കെ ദേവു മുന്നില്‍ തന്നെയുണ്ടായിട്ടുണ്ട്. എന്നാല്‍ തുടക്കത്തിലെ ആവേശം പിന്നീടുള്ള ദിവസങ്ങളില്‍ നഷ്ടമാവുകയായിരുന്നു.

ഒടുവിൽ അഞ്ചാമത്തെ ആഴ്‌ച ഡബിൾ എവിക്ഷനിലൂടെ ദേവു പുറത്തു പോവുകയാണ് ഉണ്ടായത്. ജനപ്രീതി ഉണ്ടായിരുന്ന മറ്റൊരു മത്സരാർത്ഥിയായ മനീഷയാണ് പുറത്തായത്. ബിഗ് ബോസ് വീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷം ദേവു നൽകിയ അഭിമുഖങ്ങൾ ശ്രദ്ധ നേടിയിരുന്നു. തന്റെ എവിക്ഷൻ ന്യായമായത് ആണെന്ന് കരുതുന്നില്ല എന്നായിരുന്നു ദേവുവിന്റെ ആദ്യ പ്രതികരണം. കൂടാതെ തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബർ ആക്രമങ്ങളിലും ദേവു പ്രതികരിച്ചിരുന്നു.

devu

ബിഗ് ബോസിൽ തന്റെ സഹമത്സരാർത്ഥി ആയിരുന്ന വിഷ്ണുവിന്റെ സുഹൃത്തുക്കളും ഫാൻസുമാണ് ഇതിനോക്കെ പിന്നില്ലെന്നും ദേവു ആരോപിച്ചിരുന്നു. മോശം കമന്റുകൾ കണ്ട് മകൾക്ക് വയ്യാതെ വന്ന് ആശുപത്രിയിൽ പ്രവേശിക്കുകയുണ്ടായെന്നും ദേവു പറയുകയുണ്ടായി. മകളെ അത്രമാത്രം സ്നേഹിക്കുന്ന അമ്മയാണ് ദേവു. ബിഗ് ബോസ് വീട്ടിൽ ദേവു ഏറ്റവു കൂടുതൽ സംസാരിച്ചിട്ടുള്ളത് മകളെ കുറിച്ചാണ്. ഇപ്പോഴിതാ, മകളുടെ പിറന്നാൾ ദിനത്തിൽ ദേവു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

തന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന ആളാണ് മകൾ എന്നും. ചിലപ്പോൾ തന്റെ അമ്മയായി തനിക്ക് തോന്നാറുണ്ടെന്നുമൊക്കെ പറഞ്ഞു കൊണ്ടാണ് ദേവു മകൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മകൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദേവുവിന്റെ കുറിപ്പ്.

devu

'ഹാപ്പി ബർത്ത്ഡേ മൈ ബെറ്റർ ഹാൾഫ്. എപ്പോഴും എന്റേത് മാത്രം. എന്റെ എല്ലാം. ഈ ലോകത്ത് എന്റെ പൾസ് ഒന്ന് മാറിയാൽ അറിയുന്ന എന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന എന്റെ എല്ലാമെല്ലാം ആയ എന്റെ പൊന്നു. അവൾക്ക് എന്നെ അറിയാം. അത് എന്റെ ഒരു കോൺഫിഡൻസ് ആണ്',

'ഞങ്ങൾ അമ്മയും മകളും എന്നതിനപ്പുറം നല്ല സുഹൃത്തുക്കളാണ്. നിന്നെ പോലൊരു മകളെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ് ചെല്ലം. ചിലപ്പോഴൊക്കെ ഇവളാണ് എന്റെ അമ്മ. ഹാപ്പി ബർത്ത്ഡേ' എന്നാണ് വൈബർ ഗുഡ് ദേവു കുറിച്ചത്. ബിഗ് ബോസിൽ ദേവുവിന്റെ സഹമത്സരാർത്ഥി ആയിരുന്ന ലെച്ചു ഉൾപ്പടെ നിരവധി പേർ പൊന്നുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

നേരത്തെ ദേവു നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായപ്പോൾ, തന്നെയും മകളെയും വെറുതെ വിട്ടേക്ക് എന്ന അഭ്യർത്ഥനയുമായി ദേവു എത്തിയിരുന്നു. എന്നാൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് അതിന് ശേഷവും ദേവുവിന് നേരെ ഉണ്ടായത്. അതൊരു ഗെയിമാണ്. മെച്യൂരിറ്റി കാണിക്കൂ. വെറുതെ ഓരോന്ന് വിളിച്ചു പറഞ്ഞാൽ നിങ്ങൾക്ക് തന്നെയാണ് നെഗറ്റീവ് എന്നൊക്കെ പറഞ്ഞ് ചിലർ രംഗത്ത് എത്തുകയായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X