വിഷ്ണു കാരണം മകള്‍ ആശുപത്രിയിലായി, സംഘമായിട്ടുള്ള ആക്രമണം; തുറന്നടിച്ച് ദേവു

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഇന്നും ഏറ്റവും ഒടുവിലായി പുറത്തായത് ദേവുവും മനീഷയുമാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവരും പുറത്താകുന്നത്. ബിഗ് ബോസ് വീട്ടിലെ ഉറച്ച ശബ്ദങ്ങളിലൊന്നായിരുന്നു ദേവുവിന്റേത്. ഈ സീസണിലെ ആദ്യത്തെ വഴക്കില്‍ പോലും ദേവുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരം വീക്ക് ആവുകയായിരുന്നു. മത്സരത്തിലേക്ക് തിരികെ വരുന്നതിനിടെയാണ് ദേവു പുറത്താകുന്നത്.

ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ദേവു. വിഷ്ണുവുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും ദേവു സംസാരിക്കുന്നുണ്ട്. തന്റെ മകള്‍ ആശുപത്രിയിലായ സാഹചര്യങ്ങളെക്കുറിച്ചും വൈബര്‍ ഗുഡ് ദേവു മനസ് തുറക്കുന്നുണ്ട്.

Bigg Boss Malayalam

എന്നെ കൂടുതല്‍ ട്രിഗര്‍ ചെയ്തതും വലിച്ചിടാന്‍ നോക്കിയതും വിഷ്ണുവാണ്. കാണുന്ന രീതിയില്‍ തന്നെയായിരുന്നു. ലിവിംഗ് റൂമില്‍ ഇരിക്കുകയാണെങ്കിലും ടാസ്‌ക് ആണെങ്കിലും ഗുഡ് ഫോര്‍ നത്തിംഗ് എന്ന രീതിയിലുള്ള കോര്‍ണറിംഗ് ആയിരുന്നു. വരുന്ന കമന്റുകളെല്ലാം തന്നെ വിഷ്ണു ഫാന്‍ ബേസില്‍ നിന്നുമുള്ളതാണ്. ഇന്നലെ ഇട്ട മൂന്ന് വീഡിയോയ്ക്കും കമന്റ് വന്നിട്ടുണ്ട്. അതിന് പിന്നില്‍ ഒരേ ഫാന്‍ ബേസാണ്, ഒരാള്‍ അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടാകണം.

വിഷ്ണു എന്ന് എനിക്ക് പറയാന്‍ സാധിക്കുന്നത് 85 ശതമാനവും വിഷ്ണു ഫാന്‍സ് പേജ് എന്ന് പറഞ്ഞ് തന്നെ വരുന്നത് കൊണ്ടാണ്. പിആര്‍ ഗ്രൂപ്പ് എന്ന് പറയേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. എന്നെ പറഞ്ഞോട്ടെ, പക്ഷെ അത് എന്റെ മോളിലേക്ക് കൂടി വരികയാണ്. അവള്‍ ആശുപത്രിയിലാകുന്ന സാഹചര്യത്തിലേക്ക് വരെ ഈ കമന്റുകള്‍ കാരണമായിട്ടുണ്ട്. അത് എനിക്ക് തമാശയായി തോന്നിയിട്ടില്ല.

അതിന്റെ ഉള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ മുഴുവന്‍ എന്താണെന്ന് അറിയാതെ, കുറച്ച് ഭാഗങ്ങള്‍ മാത്രം കണ്ടിട്ട്, ബോധപൂര്‍വ്വം ദേവു വേണ്ട എന്ന രീതിയില്‍ എന്റെ മകളെക്കൂടി വലിച്ചിടുന്ന രീതിയില്‍ ആള്‍ക്കാര്‍ കളിക്കുന്നുണ്ട്. അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുറത്ത് വന്ന ശേഷമാണ് അവള്‍ക്ക് ഇങ്ങനൊരു പ്രശ്‌നം വന്നതായി അറിയുന്നത്. കമന്റുകളും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളുമൊക്കെയാണ് അവളെ ആ തലത്തിലേക്ക് കൊണ്ടു പോയതെന്നും ദേവു പറയുന്നു.

Bigg Boss Malayalam

വിഷ്ണു തനിക്കൊപ്പം ഇരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. അതിന് ശേഷമാണ് താന്‍ പിന്നാലെ നടക്കുകയാണെന്ന തരത്തിലേക്ക് മാറിയതെന്നും ദേവു പറയുന്നു. തന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും ദേവു പറയുന്നുണ്ട്. കട്ട ടാസ്‌കിന് ശേഷം മനീഷ പറഞ്ഞതിനാലാണ് വിഷ്ണുവുമായി സംസാരിച്ച് ക്ലിയര്‍ ചെയ്യാന്‍ പോയത്. ആ സമയത്ത് വിഷ്ണു കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. അതിനാല്‍ അവന്റെ ഉള്ളില്‍ മനുഷ്യത്വമുണ്ടെന്ന് കരുതി. എന്നാല്‍ താന്‍ തെറ്റായിരുന്നുവെന്ന് പിന്നെ മനസിലായെന്നും ദേവു പറയുന്നു.

ഇവന്‍ കുത്താന്‍ വരുന്നതാണെന്ന് മനസിലാക്കി തന്നെയാണ് വിഷ്ണുവിനോട് സ്‌നേഹം കാണിച്ചതെന്നും ദേവു പറയുന്നു. വിഷ്ണുവിനെ കെട്ടിപ്പിടിക്കുന്നതുമായി ബന്ധപ്പെട്ട കമന്റുകളോടും ദേവു പ്രതികരിക്കുന്നുണ്ട്. തനിക്ക് കംഫര്‍ട്ടബിള്‍ ആയൊരാളെ കെട്ടിപ്പിടിച്ചതു കൊണ്ട് താന്‍ ഗര്‍ഭിണിയാകാന്‍ പോകുന്നില്ലെന്നാണ് ദേവു പറയുന്നത്. ആ കെട്ടിപ്പിടുത്തതില്‍ വേറെ അര്‍ത്ഥമൊന്നുമില്ലെന്നാണ് ദേവു പറയുന്നത്.

അഭിമുഖം കാണാം

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X